Activate your premium subscription today
മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകർക്കിടയിൽ വൈറലായി മലയാളി താരം മിന്നു മണിയുടെ മിന്നും ക്യാച്ച്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്. പന്തു
ന്യൂഡൽഹി ∙ മലയാളി താരം മിന്നു മണി വീണ്ടും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് ദേശീയ ടീമിലേക്കുള്ള മിന്നുവിന്റെ തിരിച്ചുവരവ്. ഓസ്ട്രേലിയയിൽ ഡിസംബർ 5ന് ആരംഭിക്കുന്ന പരമ്പരയിൽ 3 മത്സരങ്ങളാണുള്ളത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റനും സ്മൃതി മന്ഥന വൈസ് ക്യാപ്റ്റനായുമായ ടീമിൽ ഓപ്പണിങ് ബാറ്റർ ഷെഫാലി വർമയെ ഉൾപ്പെടുത്തിയില്ല
കോട്ടയം∙ ലോകകപ്പ് വേദിയിൽ ഒരു മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യൻ ടീം പൊളിച്ചടുക്കും. വർഷങ്ങളായി ലോകകപ്പുമായി ബന്ധപ്പെട്ട് മലയാളികൾ ആവർത്തിക്കുന്ന ഈ വാചകം, ഇക്കഴിഞ്ഞ ട്വന്റി20 ലോകകപ്പിൽ ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെട്ടു. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ ടീം കിരീടത്തിലെത്തി.
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ടീം വിടാനൊരുങ്ങി മലയാളി താരം മിന്നു മണി. ഇന്ത്യൻ വനിതാ ടീം അംഗവും എ ടീം ക്യാപ്റ്റനുമായ മിന്നു ആഭ്യന്തര ക്രിക്കറ്റിൽ ഇനി റെയിൽവേയ്ക്കു വേണ്ടി കളിക്കും. റെയിൽവേയില് കളിക്കുന്നതിനായി മിന്നു മണിക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്.
ഗോൾഡ് കോസ്റ്റ് (ഓസ്ട്രേലിയ) ∙ ഓസ്ട്രേലിയയെ അവരുടെ തട്ടകത്തിൽ വിറപ്പിക്കുന്ന ബോളിങ് പ്രകടനവുമായി വയനാട്ടുകാരി മിന്നു മണി. രണ്ട് ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച മിന്നു മണിയുടെ മികവിൽ ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റിൽ ഇന്ത്യ എ ടീം വിജയസാധ്യത നിലനിർത്തി. 28 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എന്ന നിലയിലാണ്. മൂന്നു വിക്കറ്റ് കൈവശമിരിക്കെ ഓസീസിന് ആകെ 192 റൺസ് ലീഡായി.
മുംബൈ ∙ ഇന്ത്യൻ വനിതാ എ ക്രിക്കറ്റ് ടീമിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ മലയാളി താരം മിന്നു മണി ക്യാപ്റ്റൻ. ഓഗസ്റ്റ് 7ന് ആരംഭിക്കുന്ന പര്യടനത്തിൽ ഓസ്ട്രേലിയ എ ടീമിനെതിരെ 3 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും ഒരു ചതുർദിന മത്സരവും ഇന്ത്യ കളിക്കും. മലയാളി താരം സജന സജീവനും ടീമിലുണ്ട്. ഓഗസ്റ്റ് 7,9,11 തീയതികളിലാണ് ട്വന്റി20 മത്സരങ്ങൾ. ഏകദിന മത്സരങ്ങൾ 14, 16, 18 തീയതികളിലും ചതുർദിന മത്സരം 22 മുതൽ 25 വരെയും നടക്കും.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ജഴ്സിയിൽ കേരളത്തിന്റെ മുദ്ര പതിപ്പിച്ച വയനാട്ടുകാരി മിന്നു മണിയെ കണ്ടെത്തിയതു മാനന്തവാടി ജിവിഎച്ച്എസ്എസിലെ കായികാധ്യാപികയായ എൽസമ്മയാണ്. പി.ടി.ഉഷയെ ആദ്യമായി ട്രാക്കിലേക്കു കൈപിടിച്ചു നയിച്ചതു തൃക്കോട്ടൂർ യുപി സ്കൂളിലെ കായികാധ്യാപകൻ ബാലകൃഷ്ണൻ മാഷാണ്.
8 വിക്കറ്റുമായി ക്യാപ്റ്റൻ മിന്നുമണി തിളങ്ങിയെങ്കിലും സീനിയർ വനിതാ ഇന്റർസോൺ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ സൗത്ത് സോൺ ടീമിന് തോൽവി. ഒരു വിക്കറ്റ് ജയത്തോടെ ഈസ്റ്റ് സോൺ ജേതാക്കളായി.
മാനന്തവാടി ഒണ്ടയങ്ങാടിയിൽനിന്നു നീട്ടിയടിച്ച മോഹപ്പന്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെത്തിയ ചരിത്രമുഹൂർത്തത്തിനാണ് 2023 സാക്ഷിയായത്. ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഒരു കേരള താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പാണ് വയനാട്ടിൽ നിന്നുള്ള ഇരുപത്തിനാലുകാരി
കേരളത്തിലെ ഏറ്റവും വലിയ ജനകീയ കായിക പുരസ്കാരമായ മനോരമ സ്പോർട്സ് സ്റ്റാർ 2023ന്റെ വിധിനിർണയം വായനക്കാരിലേക്ക്. സാന്റാ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെ മലയാള മനോരമ ഒരുക്കുന്ന പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത് മലയാള മണ്ണിന്റെ അഭിമാനമായ 6 മിന്നും താരങ്ങൾ.
Results 1-10 of 48