Activate your premium subscription today
ദുബായ് ∙ ഏഷ്യൻ വൻകരയിൽ ഒരു ദിവസത്തിനിടെ ക്രിക്കറ്റിൽ കിവീസിന് 2 ചരിത്ര വിജയങ്ങൾ. 36 വർഷത്തെ കാത്തിരിപ്പിനുശേഷം പുരുഷ ടീം ഇന്ത്യയിൽ ടെസ്റ്റ് വിജയം സ്വന്തമാക്കിയതിന്റെ ആഘോഷം അവസാനിക്കും മുൻപ് ദുബായിൽ വനിതാ ടീം ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി. ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപിച്ചാണ് ന്യൂസീലൻഡ് വനിതകൾ ലോകകപ്പിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് കന്നിക്കിരീടം. ഫൈനല് പോരാട്ടത്തിൽ ന്യൂസീലന്ഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ. 32 റൺസ് വിജയവുമായാണ് ന്യൂസീലൻഡ് വനിതാ ലോകകപ്പ് കിരീടമുയര്ത്തിയത്. സ്കോർ– ന്യൂസീലൻഡ്: 20 ഓവറിൽ അഞ്ചിന് 158, ദക്ഷിണാഫ്രിക്ക: 20 ഓവറിൽ ഒൻപതിന് 126.
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ എന്ന വൻമരം വീണു. കഴിഞ്ഞ 8 ലോകകപ്പുകളിൽ 6 തവണയും ജേതാക്കളായ ഓസീസിനെതിരെ 8 വിക്കറ്റിന്റെ അട്ടിമറി ജയത്തോടെ ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ 134 റൺസിൽ പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ 16 പന്തുകളും 8 വിക്കറ്റും ബാക്കിനിൽക്കെ അനായാസം ലക്ഷ്യം കണ്ടു. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ അനെകി ബോഷാണ് (48 പന്തിൽ 74 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 5ന് 134. ദക്ഷിണാഫ്രിക്ക– 17.2 ഓവറിൽ 2ന് 135. കഴിഞ്ഞവർഷത്തെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു മധുരപ്രതികാരം.
ദുബായ്∙ ട്വന്റി20 ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി എത്തിയ ഇന്ത്യയ്ക്ക് കനത്ത തോൽവിയോടെ തുടക്കം. ഗ്രൂപ്പ് എയിൽ ആദ്യ മത്സരത്തിൽ കരുത്തരായ ന്യൂസീലൻഡിനോട് 58 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 160 റൺസ്. ഇന്ത്യയുടെ മറുപടി 19 ഓവറിൽ 102 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ റോസ്മെരി മെയ്റാണ് ഇന്ത്യയെ തകർത്തത്.
ചെന്നൈ ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക 3 മത്സര വനിതാ ട്വന്റി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ആദ്യ ട്വന്റി20 ദക്ഷിണാഫ്രിക്ക 12 റൺസിന് വിജയിക്കുകയും രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്നത്തെ മത്സരം ഇന്ത്യയ്ക്ക് ജയിച്ചേ മതിയാകൂ.
ചെന്നൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ പത്തു വിക്കറ്റ് ജയവുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. രണ്ടാം ഇന്നിങ്സിൽ 37 റൺസ് വിജയലക്ഷ്യം, പത്താം ഓവറിൽ ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ശുഭ സതീഷ് (26 പന്തിൽ 13*), ഷെഫാലി വർമ (30 പന്തിൽ 24*) എന്നിവർ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ കുറിച്ച 603 റൺസിനെതിരെ
ചെന്നൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റിൽ പുതിയ ചരിത്രമെഴുതി ഇരട്ടസെഞ്ചറിയുമായി ഇന്ത്യൻ ഓപ്പണർ ഷഫാലി വർമ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഷഫാലിയുടെ തകർപ്പൻ ഇരട്ടസെഞ്ചറിയുടെ കരുത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 525 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഷഫാലി 205 റൺസെടുത്ത് റണ്ണൗട്ടായി. 197 പന്തിൽ 23 ഫോറും എട്ടു സിക്സറും ഉൾപ്പെടുന്നതാണ് ഷഫാലിയുടെ ഇരട്ടസെഞ്ചറി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 4 റൺസിന്റെ ആവേശജയം. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സ്മൃതി മന്ഥന (120 പന്തിൽ 136), ഹർമൻപ്രീത് കൗർ (88 പന്തിൽ 103 നോട്ടൗട്ട്) എന്നിവരുടെ സെഞ്ചറികളുടെ ബലത്തിൽ 50 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി.
‘ലേറ്റായി വന്നാലും ലേറ്റസ്റ്റായി വരുമെന്ന്’ ആശ ശോഭന ഒരിക്കൽ കൂടി തെളിയിച്ചു ! ഏകദിന ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റ മത്സരത്തിൽ 4 വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ മലയാളി താരം ആശ ശോഭനയുടെ ബലത്തിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 143 റൺസിന്റെ ആധികാരിക ജയം.
വീണുടഞ്ഞ സ്വപ്നം പെറുക്കിയെടുത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി പല തവണ ലോകകപ്പ് വേദികൾ വിടേണ്ടി വന്ന മുൻഗാമികൾക്ക് തുടർ വിജയങ്ങളാൽ ദക്ഷിണ വയ്ക്കുകയാണ് പുതുതലമുറ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. ജയത്തിനു മുന്നിൽ കാലിടറി വീണ് ചോക്കർ എന്ന ടാഗ് ലൈൻ ടീമിനൊപ്പം ചേർത്ത ദക്ഷിണാഫ്രിക്ക, കഴുത്തിലെ അപശകുനച്ചരട് പൊട്ടിച്ചെറിയുന്ന കാഴ്ചയാണ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. പാക്കിസ്ഥാനെതിരെ ചങ്കിടിച്ചു വീഴാതെ നേടിയ ഒരുവിക്കറ്റ് ജയം ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തോട് നീതി പുലർത്തുന്നതായിരുന്നു.
Results 1-10 of 21