Activate your premium subscription today
ബാറ്റർമാർക്ക് പിടികൊടുക്കാതെ അപ്രതീക്ഷിതമായി കുത്തിത്തിരിയുന്ന പന്തുകളാണ് ആർ. അശ്വിന്റെ വജ്രായുധം. 14 വർഷം നീണ്ടുനിന്ന രാജ്യാന്തര കരിയറിൽ ഉടനീളവും അതിന് മുൻപും അശ്വിനെ അശ്വിനാക്കി നിലനിർത്തിയതും ഈ അപ്രതീക്ഷിത നീക്കങ്ങൾ തന്നെയാണ്. ഇപ്പോഴിതാ ഗ്രൗണ്ടിൽ പുറത്തെടുത്തതിലും ചടുലവും അപ്രതീക്ഷിതവുമായ നീക്കത്തിലൂടെ അദ്ദേഹം തന്റെ രാജ്യാന്തര കരിയറും അവസാനിപ്പിച്ചിരിക്കുന്നു. ‘രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിൽ എന്റെ അവസാന ദിനമാണ് ഇന്ന്’. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ വാർത്താ സമ്മേളനത്തിന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം എത്തിയ അശ്വിൻ ഇങ്ങനെ പറയുമ്പോള് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകർക്ക് അത് വിശ്വസിക്കാനാകുന്നതിനും അപ്പുറമായിരുന്നു. ഇത്തവണത്തെ ബോർഡർ – ഗാവസ്കർ ട്രോഫിയിൽ മൂന്ന് മത്സരങ്ങൾ പിന്നിട്ടിട്ടും അതിൽ ഒന്നിൽ മാത്രമായിരുന്നു അശ്വിൻ കളത്തിലിറങ്ങിയത്. പരമ്പരയിൽ ഇനിയും രണ്ട് മത്സരങ്ങൾ അവശേഷിക്കുകയും 2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശനത്തിന് ടീം ഇന്ത്യയുടെ സാധ്യതകൾ ഇപ്പോഴും സജീവമായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അശ്വിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിൽ ഒരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല.
ബ്രിസ്ബെയ്ൻ ∙ ഗാബയിൽ ഫോളോ ഓണും പിന്നാലെ തോൽവിയും തുറിച്ചുനോക്കിയ ഘട്ടത്തിൽ വാലറ്റക്കാരായ ആകാശ്ദീപും ജസ്പ്രീത് ബുമ്രയും ‘കനമുള്ള’ ബാറ്റുമായി ടീം ഇന്ത്യയുടെ രക്ഷകരായി. പിരിയാത്ത 10–ാം വിക്കറ്റിൽ 39 റൺസ് കൂട്ടുകെട്ടുമായി ഇരുവരും മിന്നിയതോടെ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത്യ. നാലാം ദിനം വെളിച്ചക്കുറവു മൂലം മത്സരം നിർത്തുമ്പോൾ, ഒന്നാം ഇന്നിങ്സിൽ 74.5 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 252 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
ഹാമിൽട്ടൻ ∙ പരമ്പര നേരത്തേ കൈവിട്ടെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ശക്തമായി തിരിച്ചടിച്ച് ന്യൂസീലൻഡ്. ഹാമിൽട്ടനിലെ സെഡൻ പാർക്കിൽ നടക്കുന്ന മത്സരത്തിൽ കിവീസ് ഇംഗ്ലണ്ടിനു മുന്നിൽ ഉയർത്തിയത് 658 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് മൂന്നാം ദിനം കളി നിർത്തുമ്പോൾ ആറ് ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 18 റൺസ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് വേണ്ടത് 640 റൺസ്!
ഇന്ത്യയുടെ ബോളിങ്ങിന്റെ മൂർച്ചക്കുറവാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ രണ്ടാംദിനത്തിൽ ഓസ്ട്രേലിയൻ ബാറ്റിങ് അനായാസമാക്കിയത്. രവീന്ദ്ര ജഡേജയും നിതീഷ് റെഡ്ഡിയും ചേർന്നെറിഞ്ഞ 29 ഓവറിൽ ഓസ്ട്രേലിയ നേടിയത് 141 റൺസ്. മൂന്നാം സെഷന്റെ തുടക്കത്തിൽ ന്യൂബോളിനു മുൻപുള്ള 10 ഓവറിൽ നിതീഷിനും ജഡേജയ്ക്കും മാത്രം പന്തു നൽകിയ രോഹിത്തിനു തീരുമാനം തിരിച്ചടിച്ചു.
ഹാമിൽട്ടൻ ∙ ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ സിക്സറുകളുടെ എണ്ണത്തിൽ മുൻ വെസ്റ്റിൻഡീസ് ബാറ്റർ ക്രിസ് ഗെയ്ലിന് ഒപ്പമെത്തി ന്യൂസീലൻഡ് താരം ടിം സൗത്തി. കരിയറിലെ തന്റെ അവസാന ടെസ്റ്റ് കളിക്കുന്ന സൗത്തി ഇംഗ്ലണ്ടിനെതിരെ ഇന്നലെ 3 സിക്സറുകൾ പറത്തിയാണ് ഗെയ്ലിനൊപ്പമെത്തിയത്. പട്ടികയിൽ നാലാം സ്ഥാനത്തു നിൽക്കുന്ന ഇരുവരുടെയും പേരിലുള്ളത് 98 സിക്സറുകൾ.
ബ്രിസ്ബെയ്ൻ∙ ഇന്ത്യയുടെ സ്ഥിരം ‘തലവേദന’ ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും സെഞ്ചറികളുമായി തിളങ്ങിയതോടെ, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 101 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 405 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. അലക്സ് കാരി (47 പന്തിൽ 43), മിച്ചൽ സ്റ്റാർക്ക് (ഏഴു പന്തിൽ ഏഴ്) എന്നിവർ ക്രീസിൽ.
ബ്രിസ്ബെയ്ൻ ∙ ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടമായ ഓസ്ട്രേലിയ ബാറ്റു ചെയ്യുന്നു. മഴമൂലം ആദ്യദിനം ആദ്യ സെഷനിൽത്തന്നെ രണ്ടാം തവണയും മത്സരം നിർത്തിവയ്ക്കുമ്പോൾ, 13.2 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 28 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഓപ്പണർമാരായ ഉസ്മാൻ ഖവാജ (19), നേഥൻ മക്സ്വീനി (4) എന്നിവർ ക്രീസിൽ. പരമ്പര ഇപ്പോൾ 1–1 എന്ന നിലയിലായതിനാൽ ഈ മത്സരം നിർണായകമാണ്.
ബ്രിസ്ബെയ്ൻ ∙ പെർത്ത് ടെസ്റ്റിലെ വിജയാഘോഷത്തിന്റെ കൊടുമുടിയിൽ നിന്ന് കനത്ത തോൽവിയുടെ പടുകുഴിയിലേക്ക് ടീം ഇന്ത്യ വീണത് ഒരൊറ്റ മത്സരത്തിനുള്ളിലാണ്. അഡ്ലെയ്ഡിലെ 10 വിക്കറ്റ് തോൽവിയുടെ നീറ്റൽ മറന്ന്, പരമ്പരയിൽ തിരിച്ചുവരവിനൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് നാളെ മൂന്നാം ടെസ്റ്റ്. ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ നാളെ രാവിലെ 6 മുതലാണ് മത്സരം.
ബോർഡർ– ഗാവസ്കർ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരമായ ബോക്സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ടിക്കറ്റുകൾ വിറ്റുതീർന്നതായി സംഘാടകർ അറിയിച്ചു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഡിസംബർ 26 മുതൽ 30വരെയാണ് മത്സരം. ഒരു ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയമാണ് മെൽബണിലേത്.
കെബർഹ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 109 റൺസ് ജയം. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ 2 മത്സര പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ശ്രീലങ്ക 238 റൺസിന് പുറത്തായി.
Results 1-10 of 197