ടെസ്റ്റിൽ 10,000 റൺസ് പിന്നിട്ട് സ്റ്റീവ് സ്മിത്ത്; ഈ നാഴികക്കല്ലു പിന്നിടുന്ന 15–ാം താരം, 4–ാം ഓസീസ് താരം

Mail This Article
ഗോൾ (ശ്രീലങ്ക) ∙ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസിന്റെ നാഴികക്കല്ല് പിന്നിട്ട് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ കുതിപ്പ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കരിയറിലെ 35–ാം ടെസ്റ്റ് സെഞ്ചറി നേടിയതിനൊപ്പമാണ് 10,000 റൺസ് ക്ലബ്ബിലും സ്മിത്ത് ഇടംപിടിച്ചത്. ഈ നാഴികക്കല്ല് പിന്നിടുന്ന 15–ാമത്തെ താരവും നാലാമത്തെ ഓസ്ട്രേലിയക്കാരനുമാണ് മുപ്പത്തിയഞ്ചുകാരനായ സ്മിത്ത്.
സ്മിത്തും (104 നോട്ടൗട്ട്) ഓപ്പണർ ഉസ്മാൻ ഖവാജയും (147 നോട്ടൗട്ട് ) സെഞ്ചറിയുമായി തിളങ്ങിയപ്പോൾ ഒന്നാംദിനം അവസാനിക്കുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 330 എന്ന നിലയിലാണ് ഓസ്ട്രേലിയ. 195 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി സ്മിത്തും ഖവാജയും ക്രീസിലുണ്ട്.