മരണശേഷം തലച്ചോറിൽ നിന്ന് പുറത്തുപോകുന്ന ഊർജ്ജം: 'ആത്മാവ്' ശരീരംവിട്ടു പോകുന്നതെന്ന് ശാസ്ത്രജ്ഞർ

Mail This Article
നിങ്ങൾ ആത്മാവിൽ വിശ്വസിക്കുന്നുണ്ടോ? മരണത്തോടു കൂടി ഒരു വ്യക്തിയുടെ ശരീരവും മനസ്സും ഊർജവുമെല്ലാം നിലച്ചുപോവുകയാണെന്ന് കരുതുന്നവരും എതിർക്കുന്നവരും നമുക്ക് ചുറ്റുമുണ്ടാകാം. എന്നാൽ പുതിയ ചില വെളിപ്പെടുത്തലുകൾ പല വിശ്വസങ്ങളെയും തിരുത്തുന്നതാണ് എന്നുവേണം പറയാൻ.
രക്തസമ്മർദ്ദമോ ഹൃദയമിടിപ്പോ ഇല്ലാത്ത, മരണം സംഭവിച്ച ഒരു രോഗിയുടെ തലച്ചോറില്‍ നിന്നും വിട്ടുപോകുന്ന ഊർജ്ജം മരണശേഷം 'ആത്മാവ്' ശരീരം വിട്ടുപോകുന്നതിന്റെ തെളിവായിരിക്കാം എന്ന് പുതിയ കണ്ടെത്തൽ. അരിസോണ സർവകലാശാല അനസ്തേഷ്യോളജിസ്റ്റും, അനസ്തേഷ്യോളജി ആൻഡ് സൈക്കോളജി പ്രൊഫസറുമായ ഡോ. സ്റ്റുവർട്ട് ഹാമറോഫ് ലോകത്തോട് വെളിപ്പെടുത്തുകയായിരുന്നു. ഇലക്ട്രോഎൻസെഫലോഗ്രാം (ഇഇജി) ഉപയോഗിച്ച് ക്ലിനിക്കലി മരിച്ച ഒരു രോഗിയുടെ തലച്ചോറിനെ നിരീക്ഷിച്ച ഡോക്ടർ, മരണപ്പെട്ടയാളുടെ തലച്ചോറിൽ സെൻസറുകൾ ഘടിപ്പിച്ചു നടത്തിയ പഠനത്തിലാണ് മരണശേഷം തലച്ചോറിൽ നിന്ന് വിചിത്രമായ ഊർജ്ജം പുറപ്പെടുന്നത് പകർത്തിയതായി കണ്ടെത്തിയത്. ഒന്നുകിൽ അത് മരണത്തോടടുത്ത അനുഭവമായിരിക്കാം, അല്ലെങ്കിൽ ആത്മാവ് ശരീരം വിട്ടുപോകുന്നതാകാമെന്നും അദ്ദേഹം പറഞ്ഞു.
ബോധപൂർവമായ ചിന്ത, അവബോധം, ധാരണ എന്നിവയുമായി ബന്ധപ്പെട്ട ഒരു തരം മസ്തിഷ്ക തരംഗ പാറ്റേൺ ആയ ഗാമാ സിൻക്രൊണി എന്നറിയപ്പെടുന്ന പ്രവർത്തനം ഇസിജിയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഇത് രോഗി വൈദ്യശാസ്ത്രപരമായി മരിച്ചുകഴിഞ്ഞാലും ചിലപ്പോൾ 30 മുതൽ 90 സെക്കൻഡ് വരെ നീണ്ടുനിൽക്കുകയോ പിന്നീട് അപ്രത്യക്ഷമാവുകയോ ചെയ്യും, ഹാമറോഫ് പറഞ്ഞു. മരണാനന്തര ന്യൂറോണുകളുടെ അവസാന പ്രതികരണമോ അല്ലെങ്കിൽ വെറും ഒരു മിഥ്യാബോധമോ ആണെന്ന് വാദിക്കുന്നുണ്ടെങ്കിലും, ഒരു ഊർജ്ജം ശരീരത്തിൽ നിന്ന് പുറത്തുപോകുന്നതായി മനസിലാക്കാൻ കഴിഞ്ഞു. ഇത് മരണ പ്രക്രിയയിൽ അവസാനമായി പോകുന്ന ഒന്നായിട്ടാണ് മനസിലാക്കാൻ സാധിച്ചത്. അവസാന ശ്വാസത്തിനായി വേണ്ടി വരുന്നത് ജീവിച്ചിരിക്കുമ്പോൾ നമ്മൾ ചെയ്യുന്ന പ്രവർത്തിയേക്കാൾ ഉയർന്ന ഊർജ്ജമാണ്. മരണത്തിനു ശേഷം വേണ്ടി വരുന്ന ഊർജ്ജം ജീവനോടെയിരിക്കുമ്പോൾ ഒരു മനുഷ്യന് വേണ്ടി വരുന്നില്ലയെന്നും ഹാമറോഫ് പറഞ്ഞു.
മരിക്കുന്നവരുടെ തലച്ചോറുകളെ നിരീക്ഷിക്കുന്ന ഈ ഗവേഷണത്തിന് തുടക്കമിട്ടത് യു.എസിലെ സാൻഡിഗോയിലെ വെറ്ററൻസ് അഫയേഴ്സ് മെഡിക്കൽ സെന്ററിലെ ഫിസിഷ്യനായ ഡോ. ലഖ്മീർ ചൗളയാണ് . അവയവദാനം ചെയ്യുന്ന, മസ്തിഷ്കമരണം സംഭവിച്ച രോഗികളുടെ തലച്ചോറിലെ പ്രവർത്തനം ഇല്ലെന്ന് ഉറപ്പാക്കാൻ അനസ്തേഷ്യോളജിസ്റ്റുകൾ പതിവായി ഇ.ഇ.ജി ഉപയോഗിക്കാറുണ്ട്. ഇതിനിടയിൽ 50% മൃതദേഹങ്ങളിലും ഇത് ഉപയോഗിച്ചു അളന്നപ്പോൾ ഒരു പ്രത്യേകതരം ഊർജ്ജം പുറത്തു പോകുന്നതായി മനസിലാക്കാൻ സാധിച്ചു. ഇതോടെയാണ് ഈവിഷയത്തിൽ പഠനം നടത്താൻ തീരുമാനിച്ചതെന്നും ഹാമറോഫ് പറഞ്ഞു. ഓരോ രോഗിയുടെയും രക്ത സമ്മർദ്ദവും ഹൃദയമിടിപ്പും പൂജ്യത്തിലേക്ക് താഴ്ന്നതിനു ശേഷമുളള പഠന പ്രവർത്തനങ്ങളാണ് ഗവേഷണത്തിന് വിധേയമാക്കിയത്.