ആദ്യമായി പരാജയത്തിന്റെ കയ്പറിയുമോ മസ്ക്? ട്രംപും മോദിയും സഹായിച്ചാലും എളുപ്പമല്ല ഇന്ത്യൻ ഇ–വാഹന വിപണി

Mail This Article
വിട്ടുവീഴ്ചകൾക്കു തയാറാകാത്ത സംരംഭകൻ– ലോക ശതകോടീശ്വരൻ ഇലോൺ മസ്കിനെ അങ്ങനെ വിശേഷിപ്പിച്ചാൽ തെറ്റു പറയാനാകില്ല. ഒരുദാഹരണം പറയാം. 2016ലാണ് മസ്ക് ഒരു പ്രസ്താവന നടത്തുന്നത്. അധികം വൈകാതെ മനുഷ്യൻ ചൊവ്വാ ഗ്രഹത്തിലും കോളനികൾ സ്ഥാപിക്കും എന്നതായിരുന്നു അത്. പറഞ്ഞത് മസ്കായിരുന്നതിനാൽ അധികമാരും അതിനെ ചിരിച്ചു തള്ളിയില്ല. മസ്ക് പറഞ്ഞത് ‘തള്ളല്ലെന്ന്’ തെളിയാനും അധികം സമയം വേണ്ടി വന്നില്ല. മസ്കിനു കീഴിലെ സ്പേസ് എക്സ് കമ്പനിയുടെ ‘സ്റ്റാർഷിപ് റോക്കറ്റിന്റെ’ ആദ്യ പരീക്ഷണം 2023 ഏപ്രിൽ നടന്നപ്പോൾ ലോകം ഒരു കാര്യം തിരിച്ചറിഞ്ഞു– കരുത്തുറ്റ ആ റോക്കറ്റ് ചൊവ്വായാത്രയ്ക്കു വേണ്ടിയുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമിച്ചതാണ്. 2026 ആകുമ്പോഴേക്കും ചൊവ്വയിലേക്ക് സ്പേസ് എക്സിന്റെ ആദ്യ ആളില്ലാ പേടകം സ്റ്റാർഷിപ്പിലേറി പറക്കും. 2030 ആകുമ്പോഴേക്കും മനുഷ്യരുമായുള്ള പേടകവും ചൊവ്വയിലേക്ക് പറക്കും. വൈകാതെ ചൊവ്വ മനുഷ്യൻ ‘കീഴടക്കും’ എന്ന് മസ്ക് പറയുന്നു. വിട്ടുവീഴ്ചയെപ്പറ്റി ഇപ്പോൾ പറയാൻ കാരണമുണ്ട്. അതിനുപക്ഷേ ആകാശവുമായല്ല, ഇന്ത്യയുമായാണ് ബന്ധം. ഏറെ നാളത്തെ ശ്രമങ്ങൾക്കു ശേഷം ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ് മസ്കിനു കീഴിലെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ല. അമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാണ കമ്പനി, ചൈനയിലേയും യൂറോപ്പിലേയും ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് വാഹന കമ്പനികളിലൊന്ന്, ഒറ്റച്ചാർജിങ്ങിൽ 500ൽ അധികം കിലോമീറ്ററിൽ അധികം ദൂരം സഞ്ചരിക്കുന്ന വാഹനം പുറത്തിറക്കുന്ന കമ്പനി, വേണ്ടിവന്നാൽ തനിയെ ഡ്രൈവ് ചെയ്യുന്ന കാറും പുറത്തിറക്കി അദ്ഭുതപ്പെടുത്തുന്ന കമ്പനി... ടെസ്‌ലയ്ക്ക് വിശേഷണങ്ങളേറെയാണ്. എന്നാൽ ഇന്ത്യയിലേക്ക് എത്തുമ്പോൾ ടെസ്‌ലയ്ക്ക്