ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കൊച്ചി ∙ കൊച്ചിൻ ഷിപ്‌യാഡുമായി (സിഎസ്എൽ) സഹകരിക്കാനൊരുങ്ങി ലോകത്തെ രണ്ടാമത്തെ വമ്പൻ ഷിപ്പിങ് കമ്പനിയായ മേർസ്ക്. കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, പരിപാലനം, കപ്പൽ നിർമാണം തുടങ്ങിയ മേഖലകളിൽ സിഎസ്എലുമായി സഹകരിക്കാൻ മേർസ്ക് ധാരണാപത്രം ഒപ്പുവച്ചു. ഡെൻമാർക്കിലെ കോപ്പൻഹേഗൻ ആസ്ഥാനമായ മേർസ്കിന്റെ കപ്പലുകളുടെ അറ്റകുറ്റപ്പണിയും പരിപാലനവുമാകും സിഎസ്എൽ നിർവഹിക്കുകയെന്നാണു സൂചന.

ship

ഈ വർഷം തന്നെ മേർസ്കിന്റെ ആദ്യ കപ്പൽ അറ്റകുറ്റപ്പണികൾക്കായി ഷിപ്‌യാഡിൽ എത്തിയേക്കും. ഇന്ത്യയെ ലോകോത്തര ഷിപ് ബിൽഡിങ് – റിപ്പയർ ഹബ്ബാക്കി മാറ്റുകയെന്ന കേന്ദ്രസർക്കാരിന്റെ നയത്തിനും മേർസ്ക് – സിഎസ്എൽ സഹകരണം ഊർജം നൽകും.

 സിഎസ്എലിനു മുന്നിൽ വഴി തുറക്കുന്നതു ശതകോടികളുടെ വരുമാന സാധ്യതകളാണ്. ശരാശരി വലുപ്പമുള്ള കപ്പലിന്റെ അറ്റകുറ്റപ്പണിക്കു പോലും കോടികളുടെ ചെലവു വരും. 

കൊച്ചി ഷിയാർഡിന്റെ പ്രധാന കവാടം
കൊച്ചി ഷിയാർഡിന്റെ പ്രധാന കവാടം

കണ്ടെയ്നർ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനും വേണ്ടിയാകും പ്രധാനമായും സിഎസ്എലിന്റെ സേവനം മേർസ്ക് ഉപയോഗിക്കുക. മേർസ്ക് വിവിധ രാജ്യങ്ങളിലെ മുന്നൂറിലേറെ തുറമുഖങ്ങളെ ബന്ധിപ്പിച്ചാണു ചരക്കു സർവീസുകൾ നടത്തുന്നത്. 740 കപ്പലുകളാണു മേർസ്കിന്റെ ശൃംഖലയിലുള്ളത്. ആഗോളതലത്തിൽ സമുദ്ര കണ്ടെയ്നർ ചരക്കു ഗതാഗതത്തിന്റെ 14.6 ശതമാനമാണു മേർസ്ക് കയ്യാളുന്നത്.

ഓഹരികളിൽ നേട്ടം

കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികൾ ഇന്ന് 1.66% ഉയർന്ന് 1,321 രൂപയിലാണ് എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തിൽ ഇന്ന് ഓഹരിവില 1,337 രൂപവരെയും ഉയർന്നിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 ശതമാനത്തിലധികം മുന്നേറാനും കപ്പൽശാലാ ഓഹരിക്ക് കഴിഞ്ഞിട്ടുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Cochin Shipyard (CSL) and Maersk have signed a significant MoU for ship repair and maintenance, boosting India's shipbuilding sector and promising substantial revenue for CSL. This collaboration positions India as a global leader in maritime services.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com