Activate your premium subscription today
ദോഹ ∙ ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും.
അൽ ഐൻ (യുഎഇ) ∙ പരുക്കുമൂലം കളത്തിനു പുറത്തായിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മാർ ഒരു വർഷത്തിനു ശേഷം കളത്തിൽ. എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ യുഎഇ ക്ലബ് അൽ ഐനിനെ 5–4ന് തോൽപിച്ച കളിയിലാണ് സൗദി ക്ലബ് അൽ ഹിലാലിനുവേണ്ടി നെയ്മാർ കളത്തിലിറങ്ങിയത്. കളി അവസാനിക്കാൻ 13 മിനിറ്റുള്ളപ്പോഴാണ് നെയ്മാർ കളത്തിലിറങ്ങിയത്.
കൊൽക്കത്ത ∙ മധ്യപൂർവദേശത്തു തുടരുന്ന സംഘർഷം ഇന്ത്യൻ ഫുട്ബോളിനെയും ബാധിച്ചു! സുരക്ഷാ ഭീഷണി മൂലം ഇറാൻ ക്ലബ് ട്രാക്ടർ എസ്സിയുമായുള്ള മത്സരത്തിൽ നിന്നു വിട്ടുനിന്ന കൊൽക്കത്ത ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, എഎഫ്സി ചാംപ്യൻസ് ലീഗ് 2 ചാംപ്യൻഷിപ്പിൽ നിന്നു പുറത്തായി. ഏഷ്യയിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിലെ മത്സരത്തിന് ഇറാനിലേക്കു പോകാതിരുന്നതോടെ ബഗാന്റെ മറ്റു മത്സരങ്ങളും ‘ഫലമില്ല’ എന്ന കണക്കിൽപ്പെടുത്തിയെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) അറിയിച്ചു.
റിയാദ് ∙ പനി മാറി കളത്തിലേക്കു തിരിച്ചുവന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ എഎഫ്സി ചാംപ്യൻസ് ലീഗ് എലീറ്റ് മത്സരത്തിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്റിനു ജയം. ഏഷ്യയിലെ ഒന്നാംനിര ക്ലബ് ചാംപ്യൻഷിപ്പിൽ അൽ റയാനെ 2–1നാണ് അൽ നസ്ർ തോൽപിച്ചത്.
ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളുടെ രണ്ടാം നിര ടൂർണമെന്റായ എഎഫ്സി ചാംപ്യൻസ് ലീഗ് 2ൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഗ്രൂപ്പ് എയിൽ. ഖത്തർ ക്ലബ് അൽ വക്ര, ഇറാനിയൻ ക്ലബ് ട്രാക്ടർ, തജിക്കിസ്ഥാൻ ക്ലബ് എഫ്സി റാവ്ഷൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.
അബുദാബി∙ 2024ലെ എഎഫ്സി ചാംപ്യൻസ് ലീഗിൽ യുഎഇക്ക് അഭിമാനവിജയം സമ്മാനിച്ച അൽ ഐൻ ഫുട്ബോൾ ടീമിനെയും പിന്നണി പ്രവർത്തകരെയും ആദരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. തിളങ്ങുന്ന വിജയത്തിൽ ടീമിനെ അഭിനന്ദിക്കാനായി അബുദാബി ഖസർ അൽ ബഹറിലാണ് പ്രത്യേക സ്വീകരണം ഒരുക്കിയത്. ടീമിലെ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. സൗദി ക്ലബ്ബ് അൽ ഫയ്ഹയെയാണ് അൽ നസ്ർ 3–0 എന്ന ഇരുപാദ സ്കോറിൽ കീഴടക്കിയത്.
ദോഹ ∙ എഎഫ്സി ഏഷ്യൻ കപ്പിന് പന്തുരുളാൻ ഇനി 5 നാൾ കൂടി മാത്രം. 24 ടീമുകളും സ്ക്വാഡുകളെ പ്രഖ്യാപിച്ചു. 12ന് വൈകിട്ട് ലുസെയ്ൽ സ്റ്റേഡിയത്തിൽ ഖത്തറും ലബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫെബ്രുവരി 10 വരെ നീളുന്ന ഏഷ്യൻ വൻകരയുടെ പോരാട്ടത്തിൽ 24 ടീമുകളും കളിക്കാരുടെ പട്ടിക പ്രഖ്യാപിച്ചതായി ഏഷ്യൻ ഫുട്ബോൾ
ദോഹ ∙ പുതുവർഷത്തിൽ കളിയാവേശം വാനോളമുയർത്തി എഎഫ്സി ഏഷ്യൻ കപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ‘ഹദഫ്’ എന്ന തലക്കെട്ടിലാണ് ഔദ്യോഗിക ഗാനം പുറത്തിറക്കിയിരിക്കുന്നത്. ഗോൾ എന്നാണ് ഹദഫ് എന്ന അറബിക് പദം അർഥമാക്കുന്നത്. കത്താറ സ്റ്റുഡിയോസും അവേക്കനിങ് മ്യൂസിക്കും ചേർന്നാണ് ഗാനത്തിന്റെ റിലീസ്
ദോഹ ∙ പതിനെട്ടാമത് എഎഫ്സി ഏഷ്യൻ കപ്പിന്റെ കിക്കോഫിന് ഇനി 11 നാൾ. ജനുവരി 12ന് ഫിഫ ലോകകപ്പ് ഫൈനലിന് സാക്ഷ്യം വഹിച്ച ലുസെയ്ൽ സ്റ്റേഡിയത്തിൽ ഏഷ്യൻ കപ്പിന്റെ ആദ്യ വിസിൽ മുഴങ്ങും.12ന് രാത്രി 7.00ന് ആദ്യ മത്സരം ആതിഥേയരും നിലവിലെ ചാംപ്യന്മാരുമായ ഖത്തറും ലബനനും തമ്മിലാണ്. ഏഷ്യയിലെ ശക്തരായ 24 ടീമുകളാണ്
Results 1-10 of 43