Activate your premium subscription today
മൊണാക്കോ ∙ ഈ സീസൺ മുതൽ പുതിയ ഫോർമാറ്റിലേക്കു മാറുന്ന യുവേഫ ചാംപ്യൻസ് ലീഗിന്റെ മത്സരക്രമങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായി. 32 ടീമുകൾ 8 ഗ്രൂപ്പ് ആയി മത്സരിച്ചിരുന്ന രീതി മാറി ഇത്തവണ ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. ആകെയുള്ള 36 ടീമുകളെ യുവേഫ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ 9 ടീമുകൾ അടങ്ങുന്ന നാല് പോട്ടുകൾ ആയി തിരിച്ചാണ് മത്സരങ്ങൾ.
ഓർമകളുമായി സ്കൂളിലേക്കു ആഘോഷത്തോടെ മടങ്ങിയെത്തുന്ന പൂർവവിദ്യാർഥികളെ പോലെയാണു ലോക ഫുട്ബോളിലെ ചില താരങ്ങൾ മുൻകാല ക്ലബ്ബുകളിലേക്കു മടങ്ങി വരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അവസരങ്ങൾ നൽകിയതിനൊപ്പം കിരീട നേട്ടങ്ങൾ സമ്മാനിച്ച മുൻ ക്ലബ്ബുകളിലേക്കു പുതിയ പ്രതീക്ഷകളുമായി അവർ വീണ്ടും വരുന്നു.
2015ൽ ലിവർപൂളിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ മാധ്യമസമ്മേളനത്തിൽ യുർഗൻ ക്ലോപ്പ് പറഞ്ഞു: ഞാനൊരു നോർമൽ ആളാണ്! മുൻപൊരിക്കൽ പോർച്ചുഗീസ് കോച്ച് ഹൊസെ മൗറീഞ്ഞോ താനൊരു സ്പെഷൽ കോച്ച് ആണെന്നു പറഞ്ഞതിനെ ട്രോളുകയായിരുന്നു ക്ലോപ്പ്. സംഭവബഹുലമായ 9 വർഷം പിന്നിട്ട് ക്ലോപ്പ് കഴിഞ്ഞ ദിവസം ക്ലബ്ബിനോടു വിടവാങ്ങിയപ്പോൾ അദ്ദേഹത്തിനു കീഴിൽ ടീം നേടിയ ട്രോഫികൾ മൈതാനത്തു നിരത്തിവച്ച് അതിനു താഴെ ക്ലബ് മാനേജ്മെന്റ് കുറിച്ചു:
സംസ്ഥാനത്തെ മികച്ച സ്പോർട്സ് ക്ലബ്ബുകൾക്കും അക്കാദമികൾക്കുമായി മലയാള മനോരമ ഒരുക്കുന്ന ‘മനോരമ സ്പോർട്സ് ക്ലബ് 2023’ പുരസ്കാരത്തിന്റെ ഫൈനലിസ്റ്റുകളായി 3 ക്ലബ്ബുകൾ. ⏩ കോഴിക്കോട് മടവൂർ ചക്കാലയ്ക്കൽ എച്ച്എസ്എസ് സ്പോർട്സ് അക്കാദമി ⏩വയനാട് കേണിച്ചിറ അഴീക്കോടൻ നഗർ ദർശന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ⏩ തൃശൂർ വരാക്കര റെഡ് ലാൻഡ്സ് വോളിബോൾ സെന്റർ
ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ 9–ാം സ്ഥാനത്തേക്കു വീണ മാഴ്സൈ, തങ്ങളുടെ പരിശീലകൻ ഗെന്നാരോ ഗട്ടൂസോയെ പുറത്താക്കി. സ്ഥാനമേറ്റ് 5 മാസം തികയുന്നതിനു മുൻപാണ് നാൽപത്തിയാറുകാരന് ഗട്ടൂസോയ്ക്ക് സ്ഥാനം നഷ്ടമായത്.
ലിവർപൂളിനോടു തോറ്റ ആർസനൽ എഫ്എ കപ്പ് ഫുട്ബോളിൽനിന്നു പുറത്തായി. മാഞ്ചസ്റ്റർ സിറ്റി 5–0 വിജയമാഘോഷിച്ച മത്സരത്തിൽ, 4 മാസക്കാലം പരുക്കുമൂലം പുറത്തിരുന്ന അവർ സൂപ്പർ പ്ലേമേക്കർ കെവിൻ ഡി ബ്രുയ്നെ വീണ്ടും കളത്തിൽ അവതരിച്ചു.
തുടർ തോൽവികളെത്തുടർന്നു ബർമിങ്ങാം സിറ്റി ഫുട്ബോൾ ക്ലബ് പരിശീലകൻ വെയ്ൻ റൂണിയെ പുറത്താക്കി. ഇംഗ്ലിഷ് രണ്ടാം ഡിവിഷനിൽനിന്ന് പ്രിമിയർ ലീഗിലേക്കു സ്ഥാനക്കയറ്റം പ്രതീക്ഷിച്ചാണ് ക്ലബ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായ റൂണിയെ പരിശീലക സ്ഥാനമേൽപിച്ചത്.
ആർസനലിനെ കഷ്ടകാലം വിട്ടൊഴിയുന്ന മട്ടില്ല! ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ നാളിത്രയും ഒന്നാം സ്ഥാനത്തു തുടർന്ന ക്ലബ് തുടർച്ചയായ രണ്ടു തോൽവികളോടെ 4–ാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ഫുൾഹാമിനെതിരെ 2–1നാണ് ആർസനൽ എവേ ഗ്രൗണ്ടിൽ തോൽവി വഴങ്ങിയത്. 5–ാം മിനിറ്റിൽ ബുകായോ സാക്കയുടെ ഗോളിൽ ലീഡ് നേടിയ ആർസനലിന് ആ നേട്ടം മത്സരം തീരും വരെ പ്രതിരോധിക്കാനായില്ല.
ജർമൻ ഫുട്ബോൾ ലീഗിലെ (ബുന്ദസ് ലീഗ) വമ്പൻ ക്ലബ്ബുകളായ ബൊറീസ ഡോർട്ട്മുണ്ട് കപ്പടിക്കുന്നത് കൊച്ചിയിൽ. ഫുട്ബോൾ സീസൺ തുടങ്ങുന്ന ജൂൺ മാസത്തിനു മുൻപായി ക്ലബ് കൊച്ചി ആസ്ഥാനമായ ലീത ഇൻഡസ്ട്രീസിൽ നിന്ന് വാങ്ങുന്നത് 6 ലക്ഷത്തോളം പേപ്പർ കപ്പുകൾ.
യുഎസ് ഫുട്ബോൾ ക്ലബ് ഡിസി യുണൈറ്റഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് മുൻ ഇംഗ്ലിഷ് ഫുട്ബോളർ വെയ്ൻ റൂണി. മേജർ ലീഗ് സോക്കർ ടൂർണമെന്റിന്റെ പ്ലേ ഓഫ് കാണാതെ ക്ലബ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനം ഒഴിയാൻ മുപ്പത്തിയേഴുകാരൻ റൂണി സന്നദ്ധത അറിയിച്ചത്.
Results 1-10 of 39