Activate your premium subscription today
മഡ്രിഡ്∙ ബദ്ധവൈരികളായ എൽ ക്ലാസിക്കോയിലെ തകർപ്പൻ വിജയത്തിനു പിന്നാലെ ചാംപ്യൻസ് ലീഗിലും വൻ വിജയം നേടി കുതിച്ചുപാഞ്ഞ ബാർസിലോനയ്ക്ക്, സ്പാനിഷ് ലാലിഗയിൽ കനത്ത തിരിച്ചടി. തുടർവിജയങ്ങളുമായി മുന്നേറിയ ഹാൻസി ഫ്ലിക്കിന്റെ ടീമിന് ഈ സീസണിൽ ലാലിഗയിലെ രണ്ടാമത്തെ തോൽവി. താരതമ്യേന ദുർബലരായ റയൽ സോസിദാദാണ് ബാർസയെ
ബെൽഗ്രേഡ്∙ എൽ ക്ലാസിക്കോയിലേറ്റ കനത്ത തിരിച്ചടിയുടെ മുറിവുണങ്ങാതെ റയൽ മഡ്രിഡ് ചാംപ്യൻസ് ലീഗിലും തോൽവി വഴങ്ങിയപ്പോൾ, അന്നത്തെ ജയത്തിന്റെ മധുരമൂറുന്ന ഓർമകളുമായി ബാർസിലോന വീണ്ടും വിജയതീരത്ത്. റെഡ് സ്റ്റാർ ബെൽഗ്രേഡിനെതിരായ ചാംപ്യൻസ് ലീഗ് മത്സരത്തിൽ ബാർസയുടെ വിജയം 5–2ന്. അതേസമയം, ഇംഗ്ലിഷ് വമ്പൻമാരായ
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആർസനലിനും തോൽവി. ബോൺമത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സിറ്റിയെ തോൽപിച്ചത്. ഒൻപതാം മിനിറ്റിൽ അന്റോയിൻ സെമെന്യോയും 64–ാം മിനിറ്റിൽ എവാനിൽസനുമാണു ബോൺമത്തിനായി ലക്ഷ്യം കണ്ടു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്കെതിരെ തകർപ്പൻ വിജയവുമായി ആർസനൽ. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ പിഎസ്ജിയെ വീഴ്ത്തിയത്. ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 20–ാം മിനിറ്റിൽ കയ് ഹാവർട്സും 35–ാം മിനിറ്റിൽ ബുകായോ സാകയുമാണ് ആർസനലിനായി ലക്ഷ്യം
മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലിനെതിരെ അവസാനനിമിഷം സമനില നേടിയെടുത്ത് മാഞ്ചസ്റ്റർ സിറ്റി (2–2). ഇൻജറി ടൈമിൽ (90+8) ജോൺ സ്റ്റോൺസ് നേടിയ ഗോളാണ് സിറ്റിയെ രക്ഷിച്ചത്. 9–ാം മിനിറ്റിൽ എർലിങ് ഹാളണ്ട് നേടിയ ഗോളിൽ സ്വന്തം മൈതാനത്ത് സിറ്റിയാണ് ആദ്യം മുന്നിലെത്തിയത്. സിറ്റിക്കു വേണ്ടി നോർവേ താരത്തിന്റെ 100–ാം ഗോളായിരുന്നു ഇത്.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ കരുത്തൻമാരുടെ പോരാട്ടത്തിൽ ടോട്ടനം ഹോട്സ്പറിനെ വീഴ്ത്തി ആർസനൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ആർസനലിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് വോൾവർഹാംപ്ടൻ വാണ്ടറേഴ്സിനെ 2–1ന് തോൽപ്പിച്ചു. പരുക്കേറ്റ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ്, സസ്പെൻഷൻ നേരിടുന്ന മിഡ്ഫീൽഡർ
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ പുതിയ ചരിത്രമെഴുതി തുടർച്ചയായ നാലാം സീസണിലും മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻമാർ. അവസാന ലീഗ് മത്സരത്തിൽ വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിറ്റിയുടെ കിരീടധാരണം. ഈ സീസണിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഫിൽ ഫോഡന്റെ ഇരട്ടഗോളുകളാണ് സിറ്റിക്ക് ആധികാരിക വിജയം സമ്മാനിച്ചത്. രണ്ട്, 18 മിനിറ്റുകളിലായിരുന്നു ഫോഡന്റെ ഗോളുകൾ. മൂന്നാം ഗോൾ റോഡ്രി (59') നേടി. വെസ്റ്റ്ഹാമിന്റെ ആശ്വാസഗോൾ മുഹമ്മദ് കുദൂസിന്റെ വകയാണ്. 42–ാം മിനിറ്റിലായിരുന്നു കുദൂസിന്റെ ഗോൾ.
കിരീടമുറപ്പിച്ചതിനു ശേഷമുള്ള ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരം ആഘോഷിച്ചു ജയിക്കാമെന്ന പിഎസ്ജിയുടെ മോഹം ടുളൂസ് തകർത്തു. ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ 3–1നാണ് ചാംപ്യൻമാരുടെ തോൽവി. 8–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ പിഎസ്ജി മുന്നിലെത്തിയെങ്കിലും തിസ് ടാലിംഗ (13–ാം മിനിറ്റ്), യാൻ ബോഹോ (68), ഫ്രാങ്ക് മാഗ്രി (90+5) എന്നിവരുടെ ഗോളിൽ ടുളൂസ് അവിസ്മരണീയ വിജയം നേടി.
ഫൈനലിൽ കണ്ടുമുട്ടേണ്ടിയിരുന്നവർ; പക്ഷേ ക്വാർട്ടർ ഫൈനലിൽ തന്നെ ഏറ്റുമുട്ടേണ്ടിവന്നു! യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇതിൽ കുറഞ്ഞ വിശേഷണം ഒന്നുമില്ല. റെക്കോർഡ് ജേതാക്കളായ റയലും (14 തവണ) നിലവിലെ ചാംപ്യൻമാരായ സിറ്റിയും ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ പരസ്പരം മത്സരിക്കുമ്പോൾ വീര്യം പകരാൻ കണക്കുകളും കണക്കുതീർക്കലുകളുമുണ്ട്. കഴിഞ്ഞ തവണ സെമിഫൈനലിൽ മത്സരിച്ചപ്പോൾ ഇരുപാദങ്ങളിലുമായി 5–1നായിരുന്നു സിറ്റിയുടെ ജയം.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനലും മാഞ്ചസ്റ്റർ സിറ്റിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഇതോടെ ബ്രൈട്ടനെ 2–1നു തോൽപിച്ച ലിവർപൂൾ ഒന്നാം സ്ഥാനം നിലനിർത്തി. 29 കളികൾ പൂർത്തിയായപ്പോൾ ലിവർപൂൾ–67, ആർസനൽ–65, മാഞ്ചസ്റ്റർ സിറ്റി–65 എന്നിങ്ങനെയാണ് പോയിന്റ് നില. ബ്രൈട്ടനെതിരെ 65–ാം മിനിറ്റിൽ മുഹമ്മദ് സലാ നേടിയ ഗോളിലാണ് ലിവർപൂളിന്റെ ജയം. അതേ സമയം ബ്രെന്റ്ഫഡിനോട് 1–1 സമനില വഴങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാംപ്യൻസ് ലീഗ് യോഗ്യത ആശങ്കയിലായി.
Results 1-10 of 86