Activate your premium subscription today
മ്യൂണിക് ∙ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബാർസിലോനയിൽ നിന്നേറ്റ തോൽവിയിൽനിന്നു കരകയറിയ ബയൺ മ്യൂണിക്കിനു ജർമൻ ബുന്ദസ്ലിഗ ഫുട്ബോളിൽ വൻജയം. ബോഹമിനെ 5–0നാണ് ബയൺ തോൽപിച്ചത്. മൈക്കൽ ഒലീസെ (16), ജമാൽ മുസിയാള (26), ഹാരി കെയ്ൻ (57), ലിറോയ് സാനെ (65), കിങ്സ്ലി കോമാൻ (71) എന്നിവരാണ് ബയണിന്റെ സ്കോറർമാർ.
ബാർസിലോന∙ യുവേഫ ചാംപ്യൻസ് ലീഗിൽ വർഷങ്ങളായി കൊണ്ടുനടന്നിരുന്ന ഒരു പക ബാർസിലോന വീട്ടി. ബ്രസീലിയൻ സൂപ്പർതാരം റാഫീഞ്ഞ ഹാട്രിക്കുമായി മിന്നിത്തിളങ്ങിയ ആവേശപ്പോരാട്ടത്തിൽ ജർമൻ വമ്പൻമാരായ ബയൺ മ്യൂണിക്കിനെയാണ് ബാർസ വീഴ്ത്തിയത്. 4–1നാണ് ബാർസയുടെ വിജയം. ഇടവേളയ്ക്കു പിരിയുമ്പോൾ ബാർസ 3–1നു മുന്നിലായിരുന്നു. 2015നു ശേഷം ഇതാദ്യമായാണ് ബയൺ ബാർസയോടു തോൽക്കുന്നത്.
ലണ്ടൻ ∙ ബയൺ മ്യൂണിക് ഗോൾകീപ്പർ മാനുവൽ നോയർക്ക് ‘ടിപ്സ്’ പറഞ്ഞു കൊടുക്കാൻ മാത്രം ധൈര്യമുള്ള ഏതെങ്കിലും ഗോൾകീപ്പർ ഇന്നു ലോകത്തുണ്ടോ? ഉണ്ട്. ആസ്റ്റൻ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്! ഫ്രാൻസിനെതിരെ ലോകകപ്പ് ഫൈനലിലെ പ്രകടനം ഓർമിപ്പിച്ച ഉജ്വല സേവുകളോടെ എമിലിയാനോ കൈയും കാലും വിരിച്ചു നിന്നപ്പോൾ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിനെതിരെ ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ലയ്ക്ക് അപൂർവ സുന്ദര ജയം (1–0).
മ്യൂണിക്ക്∙ യുവേഫ ചാംപ്യൻസ് ലീഗിൽ ജർമൻ ക്ലബ്ബ് ബയണ് മ്യൂണിക്കിനു വമ്പൻ വിജയം. ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബിനെ 9–2 എന്ന സ്കോറിനാണ് ബയൺ തകർത്തുവിട്ടത്. ഇംഗ്ലിഷ് താരം ഹാരി കെയ്ൻ ബയണിനായി നാലു ഗോളുകൾ നേടി. 19,57,73,78
പുതിയ ഫോർമാറ്റിലുള്ള യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ സീസണിലെ ആദ്യ മത്സരങ്ങൾ ഇന്ന്. ഗ്രൂപ്പ് അടിസ്ഥാനത്തിൽ മത്സരിക്കുന്നതിനു പകരം ലീഗ് അടിസ്ഥാനത്തിലാണ് ഇത്തവണ ടൂർണമെന്റ്. 8 വീതം മത്സരങ്ങളാണ് ഓരോ ടീമിനും.
മ്യൂണിക് ∙ ജർമനിയെ 2014 ലോകകപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഗോൾകീപ്പർ മാനുവൽ നോയർ രാജ്യാന്തര കരിയറിൽനിന്ന് വിരമിച്ചു. 2009ൽ ജർമൻ ദേശീയ ടീമിൽ അരങ്ങേറിയ നോയർ രാജ്യത്തിനായി 124 മത്സരങ്ങൾ കളിച്ച ശേഷമാണു ഗ്ലൗസ് അഴിക്കുന്നത്. മുപ്പത്തിയെട്ടുകാരൻ മാനുവൽ നോയർ ജർമൻ ബുന്ദസ് ലിഗ ക്ലബ് ബയൺ മ്യൂണിക്കിൽ തുടരും.
ബർലിൻ ∙ കഴിഞ്ഞ തവണ കൈവിട്ടു പോയ ലീഗും കപ്പും തിരിച്ചുപിടിക്കാനൊരുങ്ങുന്ന ബയൺ മ്യൂണിക്കിന് പുതിയ പരിശീലകൻ വിൻസന്റ് കോംപനിക്കു കീഴിൽ വിജയത്തുടക്കം. ജർമൻ കപ്പ് ഫുട്ബോൾ ഒന്നാം റൗണ്ടിൽ ഉൽമിനെതിരെ 4–0നാണ് ബയണിന്റെ ജയം. ആദ്യ പകുതിയിൽ ഇരട്ടഗോളുകളിലൂടെ തോമസ് മുള്ളർ ബയണിന് ലീഡ് സമ്മാനിച്ചു (12,14 മിനിറ്റുകൾ). കിങ്സ്ലി കോമൻ (79), ഹാരി കെയ്ൻ (90+3) എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. മുപ്പത്തിയെട്ടുകാരൻ കോംപനിക്കു കീഴിൽ ബയണിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
ചാവി ഹെർണാണ്ടസിനു പകരം ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെയും ജർമൻ ദേശീയ ടീമിന്റെയും മുൻ പരിശീലകൻ ഹാൻസി ഫ്ലിക്കിനെ (59) സ്പാനിഷ് ക്ലബ് ബാർസിലോന ഹെഡ് കോച്ചായി നിയമിച്ചു. രണ്ടു വർഷത്തേക്കാണു കരാർ. 2023 സെപ്റ്റംബറിൽ ജർമനിയുടെ പരിശീലക സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ടതിനു ശേഷം കോച്ചിങ് കരിയറിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു ഫ്ലിക്.
മഡ്രിഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ റയൽ മഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും ഏറ്റുമുട്ടും. വ്യാഴാഴ്ച പുലർച്ചെ നടന്ന രണ്ടാം പാദ സെമി പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് റയൽ ജർമൻ ക്ലബ്ബ് ബയൺ മ്യൂണിക്കിനെ തോൽപിച്ചു. അവസാന മിനിറ്റുകൾ വരെ
മ്യൂണിക്ക് ∙ ‘എനിക്കു വലിയ സന്തോഷമൊന്നുമില്ല’– ചാംപ്യൻസ് ലീഗ് സെമിഫൈനൽ ആദ്യപാദത്തിൽ ബയൺ മ്യൂണിക്കിനെതിരെ അവരുടെ മൈതാനത്ത് സമനില നേടിയതിനു ശേഷം റയൽ മഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ വാക്കുകൾ. ആഞ്ചലോട്ടിക്ക് അങ്ങനെ പറയാം; കാരണം റയൽ ചാംപ്യൻസ് ലീഗ് കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്! ബയണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ ആദ്യ പകുതിയിൽ 1–0നു മുന്നിൽ നിന്ന റയൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ, നാലു മിനിറ്റുകൾക്കുള്ളിൽ വഴങ്ങിയ 2 ഗോളുകളിൽ അപ്രതീക്ഷിതമായി പിന്നിലായി.
Results 1-10 of 102