Activate your premium subscription today
കോഴിക്കോട്∙ സൂപ്പർ ലീഗ് കേരളയുടെ പ്രഥമ സീസണിൽ കാലിക്കറ്റ് എഫ്സി – ഫോഴ്സ കൊച്ചി എഫ്സി ഫൈനൽ. ഇന്നു നടന്ന രണ്ടാം സെമിയിൽ കണ്ണൂർ വോറിയേഴ്സിനെ വീഴ്ത്തിയാണ് ഫോഴ്സ കൊച്ചി ഫൈനലിൽ കടന്നത്. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് കൊച്ചിയുടെ വിജയം. ഇന്നലെ നടന്ന ആദ്യ സെമിയിൽ തിരുവനന്തപുരം കൊമ്പൻസിനെ വീഴ്ത്തിയാണ് കാലിക്കറ്റ് എഫ്സി ഫൈനലിൽ കടന്നത്. ഈ മാസം പത്തിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.
ഇന്ത്യൻ സൂപ്പർ ലീഗിലെ മലയാളി താരങ്ങളുടെ എണ്ണം ഇനിയും വർധിപ്പിക്കാന് സാധിക്കണമെന്ന് സൂപ്പർ ലീഗ് കേരള മാനേജിങ് ഡയറക്ടര് ഫിറോസ് മീരാൻ. സൂപ്പർ ലീഗ് കേരളയിലെ കഴിവു തെളിയിക്കുന്ന യുവതാരങ്ങൾക്ക് ഉയർന്ന ലീഗുകളിൽ അവസരം കിട്ടുമെന്നാണു പ്രതീക്ഷയെന്നും ഫിറോസ് മീരാൻ മനോരമ ഓൺലൈനിനോടു പ്രതികരിച്ചു. ‘‘സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിൽ ഡെവലപ്പ്മെന്റൽ താരങ്ങളായി 40 പേരിൽ കൂടുതലുണ്ട്. ആദ്യ റൗണ്ട് മുതൽ എട്ടാം റൗണ്ട് വരെയുള്ള മത്സരങ്ങൾ നോക്കിയാൽ ഇവരിലുണ്ടായ മാറ്റമെന്നത് വളരെ വലുതാണ്. തിരുവനന്തപുരം കൊമ്പൻസിൽ അഷർ, കണ്ണൂരിന്റെ റിഷാദ് തുടങ്ങിയ താരങ്ങൾക്ക് പന്തു കിട്ടുമ്പോൾ തന്നെ സ്റ്റേഡിയത്തിലെ മാറ്റം നമുക്കു മനസ്സിലാകും. ഓരോ ടീമിലും ഇങ്ങനെയുള്ള താരങ്ങള് ഉയർന്നുവരുന്നുണ്ട്.’’
കോഴിക്കോട്∙ സൂപ്പർലീഗ് കേരളയിലെ കരുത്തൻമാർ ഏറ്റുമുട്ടുന്ന നോർത്ത് മലബാർ ഡാർബി ഇന്ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ലീഗ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ കാലിക്കറ്റ് എഫ്സിയും രണ്ടാംസ്ഥാനക്കാരായ കണ്ണൂർ വോറിയേഴ്സ് എഫ്സിയുമാണ് ഇന്നു രാത്രി 7.30ന് ഏറ്റുമുട്ടുന്നത്.
കോഴിക്കോട് ∙ 97 മിനിറ്റിനിടെ പിറന്നുവീണത് ഏഴു ഗോളുകൾ, പത്ത് മഞ്ഞക്കാർഡുകൾ, ഒരു ചുവപ്പുകാർഡ്. സൂപ്പർലീഗ് കേരളയിൽ ആദ്യാവസാനം ത്രില്ലറായി മാറിയ പോരാട്ടത്തിനൊടുവിൽ മലപ്പുറം എഫ്സിയെ 4–3ന് തോൽപിച്ച കണ്ണൂർ വോറിയേഴ്സ് സെമി ഉറപ്പിച്ചു.
കോഴിക്കോട് ∙ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വോറിയേഴ്സിന് സ്വന്തം മൈതാനത്ത് തിരുവനന്തപുരം കൊമ്പൻസിനു മുന്നിൽ അടിപതറി. സൂപ്പർലീഗ് കേരള ഫുട്ബോളിന്റെ എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ 2–1നാണ് തിരുവനന്തപുരം കണ്ണൂരിനെ തോൽപിച്ചത്. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന തിരുവനന്തപുരം രണ്ടാം പകുതിയിലാണ് കളി കൈപ്പിടിയിലൊതുക്കിയത്.
സൂപ്പർ ലീഗ് കേരളയിലെ ഫോഴ്സ കൊച്ചി - കണ്ണൂർ വാരിയേഴ്സ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യപകുതിയിൽ പ്രഗ്യാൻ ഗോഗോയിയുടെ ബൂട്ടിൽ നിന്നാണ് കണ്ണൂരിന്റെ ഗോൾ പിറന്നത്. രണ്ടാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഡോറിയൽട്ടൺ കൊച്ചിയുടെ സമനില ഗോൾ നേടി. ഏഴ് കളികളിൽ 13 പോയിന്റുള്ള കണ്ണൂർ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇത്രയും കളികളിൽ 10 പോയിന്റുള്ള കൊച്ചി മൂന്നാമത്.
കണ്ണൂർ∙ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കണ്ണൂർ വോറിയേഴ്സ് എഫ്സിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്നു നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കണ്ണൂർ തകർത്തു. മത്സരത്തിന്റെ നാലാം മിനിറ്റിൽത്തന്നെ ലീഡു നേടിയ തൃശൂരിനെ, പിന്നിൽനിന്ന് തിരിച്ചടിച്ചാണ് കണ്ണൂർ വീഴ്ത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് മൂന്നു ഗോളുകളും പിറന്നത്.
സൂപ്പർ ലീഗ് കേരള പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സും കാലിക്കറ്റ് എഫ്സിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സ്പാനിഷ് താരം അഡ്രിയാൻ സെർദിനേറോ കണ്ണൂർ ടീമിനായും പകരക്കാരൻ പി.എം. ബ്രിട്ടോ കാലിക്കറ്റ് ടീമിനായും സ്കോർ ചെയ്തു. മത്സരത്തിന്റെ മുഴുവൻ ഗെയിറ്റ് കളക്ഷനും ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് സഹായധനമായി നൽകുമെന്നു സംഘാടകർ അറിയിച്ചു.
മഞ്ചേരി∙ സൂപ്പർ ലീഗ് കേരളയിൽ പയ്യനാട് സ്റ്റേഡിയത്തിലെ സ്വന്തം കാണികൾക്കു മുന്നിൽ ഒരു വിജയത്തിനായുള്ള മലപ്പുറം എഫ്സിയുടെ കാത്തിരിപ്പ് നീളുന്നു; ഒപ്പം തോൽവിയറിയാതെ കണ്ണൂർ വോറിയേഴ്സിന്റെ അജയ്യ മുന്നേറ്റം തുടരുന്നു. ഇന്നു നടന്ന ആവേശപ്പോരാട്ടത്തിൽ മലപ്പുറം എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി കണ്ണൂർ രണ്ടാം വിജയം കുറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കണ്ണൂരിന്റെ വിജയം. വിജയത്തോടെ നാലു കളികളിൽനിന്ന് എട്ടു പോയിന്റുമായി കണ്ണൂർ ഒന്നാം സ്ഥാനത്തെത്തി. അത്ര തന്നെ കളികളിൽനിന്ന് ഓരോ ജയവും സമനിലയും സഹിതം നാലു പോയിന്റുമായി നാലാം സ്ഥാനത്താണ് മലപ്പുറം.
തിരുവനന്തപുരം∙ മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് അവസാന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും കണ്ണൂർ വോറിയേഴ്സും സമനിലയിൽ (1-1) പിരിഞ്ഞു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അൻപത്തിയേഴാം മിനിറ്റിൽ കാമറൂൺ താരം ഏണസ്റ്റൻ ലവ്സാംബ കണ്ണൂർ വോറിയേഴ്സിനായി ഗോൾ നേടി. കളി അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ഗണേശനാണ് തിരുവനന്തപുരം കൊമ്പൻസിനായി സമനില ഗോൾ നേടിയത്.
Results 1-10