Activate your premium subscription today
ഫ്രാങ്ക്ഫുർട്ട് ∙ മത്സര പരിചയത്തിലും കളിമികവിലും മുൻപന്തിയിലുള്ള ഇംഗ്ലിഷ് സ്ക്വാഡിനെ സമനിലയിൽ പിടിച്ചുകെട്ടി ഡാനിഷ് ഗ്യാങ്! സ്കോർ: ഇംഗ്ലണ്ട്–1, ഡെൻമാർക്ക്–1. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നും (18–ാം മിനിറ്റ്) ഡെൻമാർക്കിനായി ഡിഫൻഡർ മോർടൻ യുലെമണ്ടും (34) സ്കോർ ചെയ്തു. യൂറോ കപ്പ് സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഡെൻമാർക്കിനോടു സമനില വഴങ്ങിയെങ്കിലും
ബെർലിൻ ∙ യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഡെന്മാർക്കിനെ സമനിലയിൽ തളച്ച് സ്ലൊവേനിയ. ഇരു ടീമുകളും ഓരോ ഗോൾ വീതമാണു നേടിയത്. 17–ാം മിനിറ്റിൽ ക്രിസ്റ്റ്യൻ എറിക്സണിന്റെ ഗോളിൽ ഡെന്മാർക്ക് മുന്നിലെത്തി. കഴിഞ്ഞ യൂറോയില്‍ ഡെന്മാര്ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മൈതാനത്ത്
സിഡ്നി ∙ വനിതാ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ട്, യുഎസ്എ, ഡെന്മാർക്ക്, നെതർലൻഡ്സ് ടീമുകൾ പ്രീക്വാർട്ടറിൽ കടന്നു. ചൈനയെ 6–1ന്റെ വൻ തോൽവിയിലേക്കു വീഴ്ത്തിയാണ് ഗ്രൂപ്പ് ഡി ചാംപ്യന്മാരായി ഇംഗ്ലണ്ട് നോക്കൗട്ടിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് ഇയിൽ, വിയറ്റ്നാമിനെ 7–0ന് തോൽപിച്ച നെതർലൻഡ്സും മുന്നേറി. ഹെയ്തിയെ 2–0ന് തോൽപിച്ച ഡെന്മാർക്കും പ്രീക്വാർട്ടറിലെത്തി. യുഎസ്എയുമായി ഗോൾരഹിത സമനിലയിൽ കളി അവസാനിപ്പിച്ച പോർച്ചുഗൽ പുറത്തായി. നാലുവട്ടം ലോകകപ്പ് ജേതാക്കളായ യുഎസിനെതിരെ ഗോൾ നേടാൻ പലവട്ടം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ പോർച്ചുഗലിനു സാധിച്ചില്ല. യുഎസും പ്രീക്വാർട്ടറിൽ കടന്നു.
ദോഹ∙ ഫിഫ ലോകകപ്പിലെ നിര്‍ണായക മത്സരത്തിൽ കരുത്തരായ ഡെൻമാർക്കിനെ തോൽപിച്ച് ഓസ്ട്രേലിയ പ്രീക്വാർട്ടറിൽ. 60–ാം മിനിറ്റിൽ മാത്യു ലക്കിയാണ് ഓസ്ട്രേലിയയ്ക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ച ഡെൻമാർക്കിനെ രണ്ടാം പകുതിയിൽ ഗോളടിച്ച് ഓസ്ട്രേലിയ പിന്നിലാക്കുകയായിരുന്നു.
ദോഹ∙ ഫിഫ ലോകകപ്പിൽ ഡെൻമാർക്കിനെ കീഴടക്കി ഫ്രാൻസിന് രണ്ടാം വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണു ഫ്രാൻസിന്റെ മുന്നേറ്റം. സൂപ്പര്‍ താരം കിലിയൻ എംബപെ 61, 86 മിനിറ്റുകളില്‍ ഫ്രാൻസിനായി ലക്ഷ്യം കണ്ടു. 68–ാം മിനിറ്റിൽ ആന്‍ഡ്രിയാസ് ക്രിസ്റ്റൻസെൻ ഡെൻമാർക്കിന്റെ ആ
അൽ റയ്യാൻ ∙ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡെന്മാർക്കിനെ തുനീസിയ ഒരു പാഠം പഠിപ്പിച്ചു. ഇനി മുന്നേറണമെങ്കിൽ ഈ കളി പോരാ! കഴിഞ്ഞ യൂറോ കപ്പിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായിരുന്ന ഡെന്മാർക്കിനെ ആഫ്രിക്കൻ പവർ ഗെയിമിലൂടെ തുനീസിയ പൂട്ടി. സ്കോർ ഡെന്മാർക്ക് 0, തുനീസിയ 0. ഖത്തർ
ദോഹ ∙ ഖത്തർ ലോകകപ്പിൽ ഗോൾ പിറക്കാതെ പോയ ആദ്യ മത്സരത്തിൽ, കരുത്തൻമാരായ ഡെൻമാർക്കിനെ തളച്ച് തുനീസിയ. ഇരു ടീമുകൾക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും, അതു മുതലാക്കാനാകാതെ പോയതാണ് മത്സരം ഗോൾരഹിതമാക്കിയത്. രണ്ടാം പകുതിയിൽ ഓൾസനിലൂടെ ഡെൻമാർക്ക് തുനീസിയൻ വലയിൽ പന്തെത്തിച്ചെങ്കിലും, റഫറി ഓഫ്സൈഡ് വിളിച്ചത്
ക്രിസ്റ്റ്യൻ എറിക്സൺ, ഈ ലോകകപ്പിൽ ഓരോ കാണിയും താങ്കളെ കാത്തിരിക്കുകയാണ്. ഇന്ന് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30ന് തുനീസിയയ്ക്കെതിരെ മത്സരത്തിനിറങ്ങുമ്പോൾ അതൊരു വൻ തിരിച്ചുവരവിന്റെ നിമിഷമാകും. കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോളിൽ, ഫിൻലൻഡിനെതിരായ മത്സരത്തിനിടെയാണ് എറിക്സൺ
2002 മേയ് 31 ! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകകപ്പിന് ചാംപ്യൻമാരായാണ് ഫ്രാൻസ് ഏഷ്യയിൽ നടന്ന അവസാന ലോകകപ്പിന് എത്തിയത്. ഉദ്ഘാടന മത്സരത്തിൽ ദുർബലരായ സെനഗൽ എതിരാളികൾ. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന് ഫുട്ബോൾ ലോകം അന്ന് കണ്ടു. ഫ്രാൻസിന്റെ തോൽവിയിൽ ലോകം ഞെട്ടി. അടുത്ത മത്സരത്തിൽ യുറഗ്വായുമായി സമനില. നിർണായക മത്സരത്തിൽ ഡെൻമാർക്കിനോട് തോൽവി. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അപ്രതീക്ഷിതമായി പുറത്തായി ഫ്രാൻസ്. ഇതു പിന്നീട് തുടർക്കഥയായി. 2010 മുതൽ നടന്ന മൂന്ന് ലോകകപ്പുകളിലും ചാംപ്യന്മാരായി എത്തിയ ടീമുകൾ ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 2010ൽ ഇറ്റലി, 2014ൽ സെപെയ്ൻ, 2018ൽ ജർമനി എന്നിവർ ‘ചാംപ്യൻശാപ’ത്തിന് ഇരകളായി ! അട്ടിമറികൾക്കു പേര് കേട്ടതാണ് ചാംപ്യന്മാരുള്ള ഗ്രൂപ്പ്. ഇത്തവണയും അത് ആവർത്തിക്കുമോ ? ഇല്ലെന്നുറച്ചാണ് ഫ്രാൻസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പിലും ഒപ്പമുണ്ടായിരുന്ന ഓസ്ട്രേലിയ, ഡെൻമാർക്ക് ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഇത്തവണയും ഒപ്പമുണ്ട്. ഫ്രാൻസും ഡെൻമാർക്കുമാണ് നോക്കൗട് റൗണ്ടിലെത്തിയത്. തുനീസിയയാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം.
ലോകകപ്പ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചപ്പോൾ മുതൽ ഫ്രാൻസിനു നെഞ്ചിടിപ്പ് തുടങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ ഒപ്പമുള്ള ഡെൻമാർക്കും ഓസ്ട്രേലിയയുമെല്ലാം അട്ടിമറിക്കു കെൽപുള്ളവരാണ്. കഴിഞ്ഞ ലോകകപ്പിലും 3 ടീമുകളും ഒരേ ഗ്രൂപ്പിലായിരുന്നു. അന്നു ഫ്രാൻസും
Results 1-10 of 42