Activate your premium subscription today
ലണ്ടൻ∙ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം കളിച്ച കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് റയൽ മഡ്രിഡ് മുൻ താരം ഗരെത് ബെയ്ൽ. ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ റൊണാൾഡോയുടെ സ്വഭാവം മാറുമെന്നാണ് ഗരെത് ബെയ്ലിന്റെ നിലപാട്. റൊണാൾഡോ ഒരു നല്ല വ്യക്തിയാണെന്നും, പക്ഷേ ഗോളടിക്കാൻ സാധിച്ചില്ലെങ്കിൽ ദേഷ്യം വരുമെന്നും
പ്രഫഷനൽ ഫുട്ബോളിൽ നിന്ന് കഴിഞ്ഞ മാസം അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ച വെയ്ൽസ് താരം ഗാരെത് ബെയ്ലിന് പ്രഫഷനൽ ഗോൾഫ് ടൂറിൽ മികച്ച തുടക്കം. കലിഫോർണിയയിലെ പെബ്ൾ ബീച്ച് പ്രോ ടൂർണമെന്റിലൂടെ അരങ്ങേറിയ മുപ്പത്തിമൂന്നുകാരൻ ബെയ്ൽ സഹതാരം ജോസഫ് ബ്രാംലെറ്റിനൊപ്പം അമച്വർ ലീഡർ ബോർഡിൽ 18–ാം സ്ഥാനത്താണ് ഇപ്പോൾ.
ലോകഫുട്ബോളിലെ അതിവേഗക്കാരിൽ ഒരാൾ. മൈതാനത്തെ ത്രോ ലൈനും കടന്ന് വശങ്ങളിലൂടെ ഓടിക്കയറി ഗോളുകൾ നേടുന്ന വിങ്ങർ. തികഞ്ഞ ആക്രമണകാരി. ചിലപ്പോൾ രക്ഷകൻ.വെയ്ൽസിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ (111) കളിച്ചും ഏറ്റവും കൂടുതൽ ഗോളുകൾ (41) നേടിയും ഇതിഹാസമായ താരം. എന്നാൽ, 33–ാം വയസ്സിൽ അപ്രതീക്ഷിതമായി ഗരെത് ബെയ്ൽ വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടി.
ലണ്ടൻ ∙ വെയ്ൽസ് ഫുട്ബോൾ ടീം ക്യാപ്റ്റനും മുൻ റയൽ മഡ്രിഡ് താരവുമായ ഗരെത് ബെയ്ൽ 33–ാം വയസ്സിൽ കളി നിർത്തുകയാണെന്നു പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ചു. 64 വർഷത്തെ ഇടവേളയ്ക്കു ശേഷം വെയ്ൽസിനെ ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിക്കുകയും ടീമിനായി ഗോൾനേടുകയും ചെയ്ത ബെയ്ൽ നിw
ദോഹ ∙ ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം വെറും 98 സെക്കൻഡിനിടെ എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ...! അധികം വൈകാതെ മൂന്നാമത്തെ ഗോളും; യുഎസ്എയ്ക്കെതിരായ അപ്രതീക്ഷിത സമനിലയിൽനിന്നും പാഠം പഠിച്ച് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നിർണായക മത്സരത്തിനിറങ്ങിയ ഇംഗ്ലണ്ടിന്, വെയ്ൽസിനെതിരെ തകർപ്പൻ ജയവും പ്രീക്വാർട്ടർ
ദോഹ ∙ ഖത്തർ ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ യുഎസ്എയ്ക്കെതിരെ സമനില പിടിച്ച് വെയ്ൽസ്. ആദ്യ പകുതിയിൽ ടിം വിയ നേടിയ ഗോളിൽ മുന്നിൽക്കയറിയ യുഎസ്എയെ, 82–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ സൂപ്പർതാരം ഗാരത് ബെയ്ൽ നേടിയ ഗോളിലാണ് വെയ്ൽസ് സമനിലയിൽ പിടിച്ചത്. ആദ്യ പകുതിയിലുടെ 36–ാം മിനിറ്റിലായിരുന്നു ടിം വിയയുടെ ഗോൾ.
ലണ്ടൻ∙ വംശീയ അധിക്ഷേപം പതിവാക്കുന്ന കാണികളെ രാജ്യാന്തര ഫുട്ബോളിൽനിന്നു പുറത്താക്കണമെന്നു വെയിൽസ് നായകനും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ മുന്നേറ്റനിര താരവുമായ ഗരെത് ബെയ്ൽ. Gareth Bale, Whales, UK, Manorama News
ആംസ്റ്റർഡാം ∙ കിക്കോഫിനു മുൻപ്, ക്രിസ്റ്റ്യൻ എറിക്സന്റെ പേരെഴുതിയ ജഴ്സി സമ്മാനിച്ച് വെയ്ൽസ് ഡെൻമാർക്കിനോടു സാഹോദര്യം കാണിച്ചെങ്കിലും കളിയിൽ ഡെൻമാർക്ക് ആ സ്നേഹം തരിമ്പും തിരിച്ചു കൊടുത്തില്ല. യുറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെ അവർ തകർത്തത് 4-0ന്. ഫ്രഞ്ച് ക്ലബ് നീസിന്റെ താരം കാസ്പർ ഡോൾബെർഗ് | UEFA EURO 2020 | Manorama News
റോം ∙ യൂറോ കപ്പ് ഗ്രൂപ്പ് എയിൽനിന്ന് വെയ്ൽസ് പ്രീ ക്വാർട്ടറിലെത്താൻ കാരണം അവർ അടിച്ച ഗോളുകളല്ല അത്. ഇറ്റലി അടിക്കാതെ പോയ ഗോളുകളാണ്! തുർക്കിക്കും സ്വിറ്റ്സർലൻഡിനും 3 ഗോളുകൾ വീതം കൊടുത്ത ഇറ്റലി വെയ്ൽസിനോട് കുറച്ചു കാരുണ്യം കാണിച്ചു. | UEFA EURO 2020 | Manorama News
തോറ്റിട്ടും വെയ്ൽസ് പ്രീക്വാർട്ടറിൽ; ജയിച്ചെങ്കിലും സ്വിറ്റ്സർലൻഡ് കാത്തിരിക്കണം. യൂറോ കപ്പ് ഫുട്ബോളിൽ എ ഗ്രൂപ്പിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസ്ഥയിങ്ങനെ. റോമിലെ ഒളിംപിക് സ്റ്റേഡിയത്തിൽ ഇറ്റലിയാണു വെയ്ൽസിനെ 1-0നു തോൽപിച്ചത്. എന്നാൽ, ബകുവിൽ....UEFA European Football Championship, UEFA EURO 2020,
Results 1-10 of 14