Activate your premium subscription today
സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു രണ്ടാം വിജയം. മേഘാലയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോല്പിച്ചത്. 37–ാം മിനിറ്റിൽ മുഹമ്മദ് അജ്സാലാണ് കേരളത്തെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിലും കേരളത്തിനു നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ലീഡ് ഉയര്ത്താൻ സാധിച്ചില്ല.
ഹൈദരാബാദ് ∙ ‘‘ ചെറിയ ഗ്രൗണ്ടാണ് ഞങ്ങളുടേത്. അവസാനനിമിഷം വരെ ഇവിടെ എന്തും സംഭവിക്കാം..’’ ശ്രീനിധി ഡെക്കാൻ എഫ്സിയുടെ ഗോൾകീപ്പർ സി.കെ.ഉബൈദ് പറയുന്നു. ഇന്നലെ സന്തോഷ് ട്രോഫിയിൽ കേരള– ഗോവ മത്സരം കാണാൻ എത്തിയതായിരുന്നു ഉബൈദ്. സന്തോഷ് ട്രോഫി മത്സരങ്ങൾ ഐ ലീഗ് ക്ലബ് ശ്രീനിധിയുടെ ഹോം ഗ്രൗണ്ടായ ഡെക്കാൻ അരീന സ്റ്റേഡിയത്തിലാണ് നടക്കുന്നത്. സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിനുവേണ്ട സാങ്കേതിക സഹായം നൽകുന്നത് ശ്രീനിധി ഡെക്കാനാണ്. 1500 പേർക്ക് മാത്രമിരിക്കാവുന്ന ഗാലറിയുള്ള ചെറിയ സ്റ്റേഡിയമാണ് ഡെക്കാൻ അരീന. മൈതാനത്തിനു സാധാരണ ഫുട്ബോൾ ഗ്രൗണ്ടുകളെക്കാൾ നേരിയ തോതിൽ വലിപ്പക്കുറവുമുണ്ട്.
സന്തോഷ് ട്രോഫി ഫുട്ബോളിൽ 8–ാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രയ്ക്കു വെടിക്കെട്ട് വിജയത്തോടെ തുടക്കം. കഴിഞ്ഞ തവണത്തെ 2–ാം സ്ഥാനക്കാരായ ഗോവയെ ഇന്നലെ ആദ്യ മത്സരത്തിൽ കേരളം 4–3നു തോൽപിച്ചു. ആദ്യാവസാനം ത്രില്ലർ മോഡിലായിരുന്നു കളി.
രാവിലെ 9 മണി. കേരളത്തിന്റെ ഫുട്ബോൾ താരങ്ങളെയും വഹിച്ചുള്ള വെള്ള ബസ് ഹൈദരാബാദിലെ സൈബരാബാദ് കമ്മിഷണർ ഓഫിസിന്റെ ഗേറ്റ് കടന്ന് അകത്തേക്ക്. ടീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തതല്ല. ഇന്ന് സന്തോഷ് ട്രോഫിയിൽ ആദ്യ മത്സരത്തിനിറങ്ങുന്ന കേരള ടീമിന്റെ അവസാനവട്ട പരിശീലനത്തിനു സൗകര്യമൊരുക്കിയിരുന്നത് കമ്മിഷണർ ഓഫിസിനകത്തെ മൈതാനത്താണ്. കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഗോവയുമായിട്ടാണ് കേരളം ഇത്തവണ ആദ്യകളിയിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ തവണ ആദ്യഘട്ട മത്സരത്തിൽ ഗോവയോടേറ്റ തോൽവി കേരളം മറന്നിട്ടില്ല. അതിനു പകരം വീട്ടിയുള്ള ജയമാണ് കളിക്കാരുടെ മനസ്സിൽ. ഡെക്കാൻ അരീനയിൽ രാവിലെ 9നാണ് മത്സരത്തിനു കിക്കോഫ്.
‘ചായപ്പാനി തപ്പീലേ റോഡരികേ’.... ഹൈദരാബാദിലേക്കു സന്തോഷ് ട്രോഫി കളിക്കാൻ കേരള ഫുട്ബോൾ ടീം വണ്ടികയറുമ്പോൾ റിപ്പീറ്റ്് മോഡിൽ മനസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമാപ്പാട്ടുപോലെ ആയിരുന്നില്ല യാഥാർഥ്യം. തുടിപ്പഞ്ചാരി കൊട്ടിക്കയറാൻ കുറച്ചു വൈകി! കാറ്റിൽ പറന്നുയരുന്ന പൊടിയാണ് പകൽ മുഴുവൻ. രാവിലെയും രാത്രിയും കടുത്ത തണുപ്പും. പ്രതികൂല അന്തരീക്ഷത്തിലും കേരള ടീം ഇന്നലെ വൈകിട്ട് പരിശീലനത്തിനിറങ്ങി.
കൊച്ചി ∙ 15 ഫൈനലുകൾ, 7 കിരീട ജയങ്ങൾ. എട്ടാം സന്തോഷ് ട്രോഫി കിരീടം മോഹിച്ചു കേരള ഫുട്ബോൾ ടീം ഇന്നലെ രാത്രി ഹൈദരാബാദിലേക്കു ട്രെയിൻ കയറി. കോട്ടയം – ഹൈദരാബാദ് സ്പെഷൽ ട്രെയിനിലെ എസി കോച്ചിലാണു യാത്ര. ഇന്നു വൈകിട്ട് ടീം അവിടെയെത്തും. ഇന്നലെ വൈകിട്ട് 7.30ന് എറണാകുളത്ത് എത്തേണ്ടിയിരുന്ന ട്രെയിൻ ഏറെ വൈകിയാണ് എത്തിയത്.
കോട്ടയം ∙ രാത്രി വെട്ടത്തിലെ കളി പഠിക്കാൻ കേരള സന്തോഷ് ട്രോഫി ടീം കോട്ടയത്ത്. ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ ഫ്ലഡ്ലൈറ്റിൽ മത്സരങ്ങളുള്ളതിനാലാണ് കേരള ടീം കോട്ടയം അതിരമ്പുഴ സർവകലാശാല ക്യാംപസിലെ ഗ്രൗണ്ടിലെത്തിയത്.
കോഴിക്കോട് ∙ നാളെ എറണാകുളത്തുനിന്ന് ഹൈദരാബാദിലേക്കുള്ള ട്രെയിൻ കൂവിപ്പായാൻ തുടങ്ങുന്നത് സന്തോഷ് ട്രോഫിയിലെ എട്ടാം കിരീടം ലക്ഷ്യമിട്ടാണ്; പ്രതീക്ഷയോടെ പച്ചക്കൊടി വീശുന്നതു കേരളത്തിലെ ഫുട്ബോൾ ആരാധകരാണ്. സന്തോഷ് ട്രോഫി ഫുട്ബോൾ പ്രാഥമിക ഘട്ടത്തിൽ ഗോൾമഴ പെയ്യിച്ച അതേ 22 അംഗ ടീമാണ് ഫൈനൽ റൗണ്ടിൽ കേരളത്തിനായി മത്സരിക്കാനിറങ്ങുന്നത്. ഹൈദരാബാദിലെ ഡെക്കാൻ അരീനയിൽ 14 മുതലാണ് മത്സരങ്ങൾ.
കോഴിക്കോട് ∙ ഗോൾ പെരുമഴയുമായി, ഹാട്രിക് വിജയം നേടി കേരളം ഇതാ ഹൈദരാബാദിലേക്ക് പറക്കുകയാണ്; സന്തോഷ് ട്രോഫിയിൽ എട്ടാം കിരീടം തേടി. എച്ച് ഗ്രൂപ്പിലെ അവസാനമത്സരത്തിൽ പുതുച്ചേരിയെ 7–0ന് തകർത്താണ് കേരളം ഗ്രൂപ്പ് ചാംപ്യൻമാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നത്. മൂന്നു മത്സരങ്ങളിൽനിന്ന് 18 ഗോളുകൾ നേടിയ കേരളം ഒരു ഗോൾ പോലും വഴങ്ങിയില്ല. കേരള പൊലീസ് താരം ഇ.സജീഷിന്റെയും നസീബ് റഹ്മാന്റെയും ഇരട്ടഗോളുകളുടെ പിൻബലത്തിലാണ് പുതുച്ചേരിക്കെതിരെ കേരളത്തിന്റെ ഉജ്വല ജയം. ലക്ഷദ്വീപിനെതിരെ കഴിഞ്ഞ കളിയിൽ സജീഷ് ഹാട്രിക് നേടിയിരുന്നു.
കോഴിക്കോട്∙ സന്തോഷ് ട്രോഫി ഗ്രൂപ്പ് എച്ച് യോഗ്യതാ റൗണ്ടിൽ ഗോൾമഴ. ഇന്നലെ കേരളം 10–0നു ലക്ഷദ്വീപിനെ തോൽപിച്ചപ്പോൾ രാവിലെ നടന്ന മത്സരത്തിൽ റെയിൽവേസ് 10–1നു പുതുച്ചേരിയെയും കീഴടക്കി. രണ്ടു കളികളിലുമുണ്ടായി ഓരോ ഹാട്രിക്. ലക്ഷദ്വീപിനെതിരെ കേരളത്തിന്റെ ഇ. സജീഷും പുതുച്ചേരിക്കെതിരെ റെയിൽവേസ് ക്യാപ്റ്റനും മലയാളിതാരവുമായ സൂഫിയാൻ ഷെയ്ഖുമാണ് ഹാട്രിക് നേടിയത്. ലക്ഷദ്വീപിനെതിരെ കേരളത്തിനുവേണ്ടി കോഴിക്കോട്ടുകാരായ ഗനി അഹമ്മദ് നിഗം, മുഹമ്മദ് അജ്സൽ എന്നിവർ ഇരട്ടഗോളുകൾ നേടി. പുതുച്ചേരിക്കെതിരെ റെയിൽവേസിന്റെ ഫർദീൻ അലി മൊല്ലയും ഡബിൾ തികച്ചു.
Results 1-10 of 105