ആദ്യ പകുതിയിൽ അജ്സാലിന്റെ ഗോൾ, സന്തോഷ് ട്രോഫിയിൽ കേരളത്തിനു രണ്ടാം വിജയം
Mail This Article
×
ഹൈദരാബാദ്∙ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു രണ്ടാം വിജയം. മേഘാലയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോല്‍പിച്ചത്. 37–ാം മിനിറ്റിൽ മുഹമ്മദ് അജ്സാലാണ് കേരളത്തെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയിലും കേരളത്തിനു നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും ലീഡ് ഉയര്‍ത്താൻ സാധിച്ചില്ല.
മുഹമ്മദ് അജ്സാലാണ് കളിയിലെ താരം. ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളം ഗോവയെ 4–3ന് തോൽപിച്ചിരുന്നു. മേഘാലയ ആദ്യ മത്സരത്തിൽ തമിഴ്നാടിനോട് 2–2ന് സമനിലയിൽ പിരിഞ്ഞിരുന്നു. രണ്ടാം വിജയത്തോടെ ആറു പോയിന്റുകളുമായി ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് കേരളം.
English Summary:
Kerala Vs Meghalaya, Santosh Trophy 2024 Match - Live Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.