ADVERTISEMENT

പാനീയങ്ങള്‍ തണുപ്പിക്കാനുള്ള മാര്‍ഗം മാത്രമല്ല ഐസ് ക്യൂബുകള്‍. ഭക്ഷണസാധനങ്ങളുടെ രുചിയും പുതുമയും കൂട്ടുന്നത്‌ മുതല്‍, അടുക്കള വൃത്തിയായി സൂക്ഷിക്കാന്‍ വരെ ഇത് ഉപയോഗിക്കാം. അടുക്കളയിലെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാന്‍ ഐസ്ക്യൂബ് ഉപയോഗിക്കാനുള്ള ഈ ട്രിക്കുകള്‍ പരീക്ഷിച്ചുനോക്കൂ.

മുട്ടയുടെ തോട് കളയാന്‍

പുഴുങ്ങിയ മുട്ടയുടെ തോട് എളുപ്പത്തില്‍ കളയാന്‍ ഐസ് ക്യൂബ് ഉപയോഗിക്കാം. ഇതിനായി പുഴുങ്ങിയ മുട്ട അടുപ്പത്ത് നിന്നും എടുത്ത ശേഷം വെള്ളത്തില്‍ ഇട്ടുവയ്ക്കുക. ഇതിലേക്ക് കുറച്ച് ഐസ് ക്യൂബുകളും ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ തോട് എളുപ്പത്തില്‍ പൊളിച്ചെടുക്കാന്‍ പറ്റും.

ice-cubes-Marc-Bruxelle-Shutterstock

ചോറ് ചൂടാക്കുമ്പോള്‍

ഫ്രിജില്‍ ചോറ് വച്ച ശേഷം അത് അടുത്ത ദിവസം എടുത്ത് കഴിക്കാറുണ്ടോ? ഈ ചോറ് മൈക്രോവേവില്‍ വച്ച് ചൂടാക്കുമ്പോള്‍ ചോറിനു മുകളില്‍ ഒരു ഐസ് ക്യൂബ് വയ്ക്കുക. ചൂടാക്കുമ്പോൾ ഈ ക്യൂബ് ചോറില്‍ ലയിക്കുന്നു. അങ്ങനെ ചോറ് വീണ്ടും മൃദുവും രുചികരവുമാകുന്നു. കൂടാതെ, പാസ്തയ്ക്കും ബ്രെഡിനും ഇതേ ട്രിക്ക് ഉപയോഗിക്കാം.

മീനിന്‍റെ പുതുമ നിലനിര്‍ത്താന്‍

മീന്‍ വാങ്ങിക്കൊണ്ടുവന്ന ശേഷം, അത് കവറില്‍ നിന്നും മാറ്റിയ ശേഷം ഐസ് ക്യൂബുകളും വെള്ളവും നിറച്ച ഒരു പാത്രത്തിൽ വയ്ക്കുക. പാകം ചെയ്യുന്നതിന് തൊട്ടു മുന്‍പേ മാത്രം ഇവ വെള്ളത്തില്‍ നിന്നെടുത്ത് വൃത്തിയാക്കാം. ഇങ്ങനെ ചെയ്യുന്നത് മീനിന്‍റെ സ്വാദും പുതുമയും നിലനിര്‍ത്തും.

കറികളിലെ അമിത എണ്ണ നീക്കാന്‍

സൂപ്പിലും കറിയിലുമൊക്കെ മുകളില്‍ എണ്ണ ഊറിക്കിടക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ​​പേപ്പർ ടവ്വലിലോ ചീസ്ക്ലോത്തിലോ ഒരു ഐസ് ക്യൂബ് പൊതിഞ്ഞ് കറിയുടെ ഉപരിതലത്തിൽ പതുക്കെ ചുറ്റിക്കുക. അപ്പോള്‍ കൊഴുപ്പ് കട്ടിയാവുകയും  തുണിയിൽ പറ്റിപ്പിടിക്കുകയും ചെയ്യുന്നതിനാല്‍ എളുപ്പത്തിൽ നീക്കം ചെയ്യാൻ പറ്റും. 

പച്ചക്കറികളുടെ നിറവും രുചിയും നിലനിര്‍ത്താന്‍

കാരറ്റ്, ബ്രോക്കോളി, ഇലക്കറികള്‍, കോളിഫ്ലവര്‍ മുതലായ പച്ചക്കറികള്‍ തിളപ്പിച്ച് കഴിക്കാറുണ്ടോ? ഇവ വെന്ത ശേഷം, നേരെ എടുത്ത് കുറച്ച് ഐസ് ക്യൂബുകള്‍ ഇട്ട വെള്ളത്തിലേക്ക് ഇടുക. ഇങ്ങനെ ചെയ്യുമ്പോള്‍ അവയുടെ ക്രിസ്പി ഘടനയും നിറവും പോഷകങ്ങളും നിലനിര്‍ത്തപ്പെടുന്നു. 

അതേപോലെ വേവിക്കാത്ത പച്ചക്കറികളുടെ പുതുമ നിലനിര്‍ത്താനും ഐസ് ക്യൂബ്സ് ഉപയോഗിക്കാം. ഇവ ഒരു പാത്രത്തിൽ ഐസ് ക്യൂബ്സ് ഇട്ട വെള്ളത്തിൽ കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക, അവ വീണ്ടും മൃദുത്വം വീണ്ടെടുക്കും.

പറ്റിപ്പിടിച്ച മാവ് കളയാന്‍

ചപ്പാത്തി പരത്താന്‍ ഉപയോഗിക്കുന്ന പ്രതലത്തിലോ അല്ലെങ്കില്‍ വടിയിലോ മാവ് ഒട്ടിപ്പിടിക്കുന്നത് സാധാരണയാണ്. ഇത് കളയുന്നത് അല്‍പ്പം മിനക്കേടുള്ള പണിയാണ്. അത് ചുരണ്ടുന്നതിന് പകരം,  ഒരു ഐസ് ക്യൂബ് ആ ഭാഗത്ത് തടവുക. ഇങ്ങനെ ചെയ്യുന്നത് മാവ് എളുപ്പത്തിൽ അടർത്തിമാറ്റാൻ സഹായിക്കും. അതേപോലെ തന്നെ, ഉരുകിയ ചോക്ലേറ്റ്, കാരമല്‍ എന്നിവ ഒട്ടിപ്പിടിച്ചാലും അതിന് മുകളിൽ ഒരു ഐസ് ക്യൂബ് തടവുക. ഇങ്ങനെ ചെയ്യുന്നത് പ്രതലങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ഇവ നീക്കംചെയ്യുന്നത് എളുപ്പമാക്കുന്നു.

English Summary:

Ice Cube Kitche Hacks

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com