Activate your premium subscription today
തൃക്കരിപ്പൂർ (കാസർകോട്) ∙ സെവൻസ് ഫുട്ബോളിൽ ‘വിഡിയോ അസിസ്റ്റന്റ് റഫറി’ (വിഎആർ– വാർ) സംവിധാനവുമായി തൃക്കരിപ്പൂർ ടൗൺ എഫ്സി. തൃക്കരിപ്പൂർ ഹൈസ്കൂൾ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ഖാൻ സാഹിബ് കപ്പ് സെവൻസ് ടൂർണമെന്റിലാണ് പ്രാദേശികമായി തയാറാക്കിയ ‘വാർ’ മാതൃകയിലുള്ള വിഡിയോ അസിസ്റ്റന്റ് സിസ്റ്റം ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഇത്തരമൊരു സംവിധാനം ആദ്യമായി നടപ്പാക്കുന്നത് തൃക്കരിപ്പൂരിലാണെന്ന് ക്ലബ് പ്രസിഡന്റ് എ.ജി.അക്ബർ പറയുന്നു.
മലപ്പുറം ∙ റഫറിയെ കയ്യേറ്റം ചെയ്യുന്ന താരങ്ങളെ 21 മത്സരങ്ങളിൽനിന്നു വിലക്കുന്നതുൾപ്പെടെ കർശന നിബന്ധനകളുമായി സെവൻസ് ഫുട്ബോൾ അസോസിയേഷൻ. ചുവപ്പു കാർഡ് ലഭിക്കുന്ന താരങ്ങൾ തുടർച്ചയായി 3 മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വരും. ഇതുൾപ്പെടെയുള്ള വ്യവസ്ഥകളടങ്ങിയ പുതിയ നിയമാവലി ഇന്നു പെരിന്തൽമണ്ണയിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. 9ന് കണ്ണൂരിൽ നടക്കുന്ന സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന സമ്മേളനം അംഗീകാരം നൽകുന്നതോടെ പുതിയ നിയമാവലി പ്രാബല്യത്തിലാകും. 10നു പാലക്കാട് ചെർപ്പുളശ്ശേരിയിലെ ടൂർണമെന്റോടെ തുടക്കമാകുന്ന അഖിലേന്ത്യാ സെവൻസ് സീസണിൽ പുതിയ നിയമാവലി നടപ്പാക്കും.
മസ്കത്ത് ∙ കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാൻ ഘടകം സംഘടിപ്പിക്കുന്ന ഫ്രെണ്ടി മൊബൈൽ മഞ്ഞപ്പട സൂപ്പർ കപ്പ് രണ്ടാം സീസണും ഫാമിലി ഇവന്റും മബേലയിലെ മാൾ ഓഫ് മസ്കത്തിന് പിൻ ഭാഗത്തുള്ള അൽ ഷാദി ടർഫിൽ ഒക്ടോബർ നാലാം തീയതി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
റിയാദ് ∙ കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത് മിനാ - കേളി ഫുട്ബാൾ ടൂർണമെന്റിന് പ്രൗഢോജ്വല തുടക്കം.
ഷാർജ ∙ കണ്ണൂർ മയ്യിൽ എന്‍ആർഐയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണൂർ ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 1 ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.
തിരൂർ ∙ മലപ്പുറത്തിന്റെ ഹൃദയമിടിപ്പുകൾ വേഗത്തിലാക്കി സെവൻസ് ഫുട്ബോൾ സജീവമാകുകയാണ്. രാത്രികാല ഫുട്ബോളിനാണ് ആവേശം കൂടുതൽ. ഫെബ്രുവരി മുതൽ മേയ് വരെയാണു പന്തിനു പിറകെ ജില്ലയുടെ ഫുട്ബോൾ ആരാധകരുടെ മനസ്സും കുതിക്കുക. തിങ്ങി നിറഞ്ഞ ഗാലറികളിൽ കാണികൾ ഇരു ടീമുകൾക്കും വേണ്ടി ആരവം മുഴക്കും. നല്ല കളിക്കായി
മലപ്പുറം∙ ഉശിരൻ ഫുട്ബോളിന്റെ തറവാടായ തെരട്ടമ്മലിൽ സി.ജാബിർ, കെ.എം.മുനീർ സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ജനകീയ അഖിലേന്ത്യാ സെവൻസ് ഫുട്ബോളിന് 26ന് തുടക്കം. തെരട്ടമ്മൽ പഞ്ചായത്ത് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. 7000 പേർ ഉൾക്കൊള്ളാവുന്ന വിധത്തിൽ ഗാലറിയുടെ നിർമാണം ഏതാണ്ടു
തിരൂർ ∙ ആലത്തിയൂരിൽ കാൽപന്ത് പൂരത്തിന്റെ ആവേശത്തിനു തുടക്കം. യുവേഴ്സ് ട്രസ്റ്റും ആലത്തിയൂർ ന്യൂ ബ്രദേഴ്സ് ക്ലബ്ബും ചേർന്നാണ് ആലത്തിയൂർ എംഇടി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നത്. ഫുട്ബോൾ അക്കാദമിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമുള്ള ഫണ്ട് കണ്ടെത്താനാണ് ടൂർണമെന്റ്. ഫുട്ബോൾ കമന്റേറ്റർ
മലപ്പുറം∙ തിരൂരങ്ങാടിയിൽ സെവന്‍സ് ഫുട്ബോൾ മത്സരത്തിനിടെ നൂറുകണക്കിനുപേര്‍ തള്ളിക്കയറി മൈതാനത്തിന്റെ ഗേറ്റ് തകര്‍ന്നു. തിരൂരങ്ങാടി സ്പോര്‍ട്സ് അക്കാദമിയിൽ സംഘടിപ്പിച്ച മത്സരത്തിനിടെയാണ് അപകടം. സംഭവത്തിൽ ആര്‍ക്കും പരുക്കില്ല. വ്യാഴാഴ്ച രാത്രി 9 മണിയോടെ തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ മൈതാനത്താണ് സംഭവം. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് കിട്ടാഞ്ഞതോടെ
വാട്ടർഫോഡ്∙ അയർലൻഡ് മലയാളികളുടെ കൂട്ടായ്മയായ വാട്ടർഫോർഡ് ടൈഗേർസ് വീണ്ടും ഫുട്ബോൾ വിരുന്നുമായെത്തുന്നു. അയർലൻഡിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മലയാളികളുടെ ടീമുകളാണ് ഒക്ടോബർ 29ന് നടക്കുന്ന സെവൻസ് ഫുട്ബോൾ മേളയിൽ മാറ്റുരയ്ക്കുന്നത്.
Results 1-10 of 15