Activate your premium subscription today
ലണ്ടൻ ∙ യുവേഫ നേഷൻസ് ലിഗ് ഫുട്ബോളിൽ പോളണ്ടിന് തകർത്ത് പോർച്ചുഗൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനു വേണ്ടി 26–ാം മിനിറ്റിൽ ബെർണാഡോ സിൽവയാണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ റൊണാൾഡ് 37 ാം മിനിറ്റിൽ ലീഡ് ഉയർത്തി. 78ാം മിനിറ്റിൽ പോളണ്ടിന്റെ പ്യോട്ടാ സെലെൻസ്കി ഗോൾ മടക്കി.
ബേൺ ∙ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്വിറ്റ്സർലൻഡ് ഗോൾകീപ്പർ യാൻ സോമർ. മുപ്പത്തിയഞ്ചുകാരനായ സോമർ, സ്വിറ്റ്സർലൻഡിനായി 94 മത്സരങ്ങളിൽ ഗ്ലൗസ് അണിഞ്ഞു. 2012 മുതൽ ദേശീയ ടീമിന്റെ ഭാഗമായിരുന്നു.
ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാമും സ്വിറ്റ്സർലൻഡ് താരം ഫാബിയൻ ഷേറും മത്സരത്തിനിടെ. Photo: INA FASSBENDER / AFP
ബർലിൻ (ജർമനി) ∙ യൂറോപ്യൻ ചാംപ്യന്മാരുടെ കളി മറന്ന ‘ഇറ്റാലിയൻ ടീമി’നെ പ്രീ ക്വാർട്ടറിൽ രണ്ടടിക്കു പുറത്താക്കി ‘സ്വിസ് സംഘം’ യൂറോ ക്വാർട്ടറിൽ. സ്കോർ: സ്വിറ്റ്സർലൻഡ്–2, ഇറ്റലി–0. റെമോ ഫ്രുലർ (37–ാം മിനിറ്റ്), റൂബൻ വാർഗാസ് (46) എന്നിവരാണു സ്വിറ്റ്സർലൻഡിന്റെ സ്കോറർമാർ. തുടർച്ചയായ രണ്ടാം യൂറോ ക്വാർട്ടറിനാണു സ്വിസ് യോഗ്യത നേടുന്നത്. 2022 ഖത്തർ ലോകകപ്പിലേക്കു യോഗ്യത നേടാതെ പോയ ഇറ്റലിക്ക് അതിനു ശേഷമുള്ള ഈ യൂറോയിലെ പ്രീ ക്വാർട്ടർ പുറത്താകലും ക്ഷീണമായി.
കഴിഞ്ഞ മൂന്നു ലോകകപ്പിലും മൂന്നു യൂറോ കപ്പിലും ഗോൾ നേടിയ ആദ്യ താരമായി സ്വിറ്റ്സർലൻഡിന്റെ ഷെർദാൻ ഷക്കീരി. ബുധനാഴ്ച രാത്രി, യൂറോയിലെ എ ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ലൻഡിനെതിരെ സമനില ഗോൾ നേടിയതോടെയാണ് ഷക്കീരി സുവർണ നേട്ടം സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലും 2016, 2020 യൂറോ കപ്പുകളിലും ഷക്കീരി ഗോളടിച്ചിരുന്നു. 26–ാം മിനിറ്റിലാണ് മുൻ ലിവർപൂൾ താരമായ ഷക്കീരി സ്വിറ്റ്സർലൻഡിനായി സമനില ഗോൾ നേടിയത്.
കൊളോൺ ∙ യൂറോ കപ്പ് എ ഗ്രൂപ്പിലെ രണ്ടു ‘ലാൻഡുകൾ’ തമ്മിലുള്ള ആവേശപ്പോരാട്ടം സമനിലയിൽ. സ്കോർ: സ്കോട്ലൻഡ്–1, സ്വിറ്റ്സർലൻഡ്–1. സ്കോട്ലൻഡിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട് മക്ടോമിനേയും (13–ാം മിനിറ്റ്) സ്വിസ്സിനായി മുൻ ലിവർപൂൾ താരം ഷെർദാൻ ഷക്കീരിയും (26) ഗോളുകൾ നേടി.
ഗ്രൂപ്പ് എയിലെ രണ്ടാം മത്സരം ഇന്നു ഹംഗറിയും സ്വിറ്റ്സർലൻഡും തമ്മിൽ. നോക്കൗട്ടിലേക്കുള്ള വിജയത്തുടക്കമാണു തുടർച്ചയായി മൂന്നാം യുറോപ്യൻ ചാംപ്യൻഷിപ്പിനെത്തിയ സ്വിറ്റ്സർലൻഡ് ലക്ഷ്യമിടുന്നത്. യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെയാണു ഹംഗറി യൂറോയ്ക്കെത്തിയത്. 86 വർഷത്തിനു ശേഷം ഇരു രാജ്യങ്ങളും പ്രധാന രാജ്യാന്തര മത്സരത്തിൽ ഏറ്റുമുട്ടുന്നു.
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പകരം തനിക്ക് അവസരം നൽകിയ കോച്ചിനോട് ഗൊൺസാലോ റാമോസ് നന്ദി പറഞ്ഞു- ഒന്നല്ല, രണ്ടല്ല, മൂന്നു വട്ടം! ക്രിസ്റ്റ്യാനോയ്ക്കു പകരം ആദ്യ ഇലവനിൽ ഇറങ്ങിയ ഇരുപത്തൊന്നുകാരൻ റാമോസ് ഹാട്രിക്കും അസിസ്റ്റുമായി ഉജ്വലമായി വരവറിയിച്ച കളിയിൽ സ്വിറ്റ്സർലൻഡിനെ 6-1നു തകർത്ത് പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിലേക്കു മാർച്ച് ചെയ്തു.
ദോഹ ∙ പോർച്ചുഗൽ – സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടർ പോരാട്ടത്തിനു മുന്നോടിയായി വാർത്തകളിൽ നിറഞ്ഞത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിലേക്കു മാറ്റി യുവതാരം ഗോൺസാലോ റാമോസിന് അവസരം നൽകിയതെങ്കിൽ, മത്സരശേഷം ലോകം ശ്രദ്ധിച്ചത് ഇതേ റാമോസിന്റെ ഹാട്രിക് നേട്ടം! ഖത്തർ ലോകകപ്പിലെ ആദ്യ
കാൽപന്തിന്റെ മാത്രമല്ല, നിറങ്ങളുടെ കൂടി കളിയാണു ഫുട്ബോൾ. രാജ്യങ്ങളും അതുപോലെത്തന്നെ ക്ലബുകളും ഹോം– എവേ മത്സരങ്ങൾക്കായി പ്രത്യക ജഴ്സിയൊരുക്കിയാണു കളത്തിലിറങ്ങുക. കാനറി മഞ്ഞയിൽ ബ്രസീൽ, നീല ജഴ്സിയിൽ ഫ്രാൻസ്... രാജ്യത്തിന്റെ ഐഡന്റിന്റി തന്നെയാണ് പല ജഴ്സികളുടെയും ചേരുവ. ദേശീയ പതാകയോടു ചേർന്നു നിൽക്കുന്ന നിറംതന്നെ ജഴ്സിയുടെ പ്രധാന നിറമായി ഉപയോഗിക്കുന്നതാണു ഫുട്ബോളിലെ കീഴ്വഴക്കം. ഇംഗ്ലണ്ട്, അർജന്റീന, സ്പെയിൻ അടക്കമുള്ള പോപ്പുലർ രാജ്യങ്ങളുടെ പതാകയും ജഴ്സിയുടെ നിറവും എടുത്തുനോക്കിയാൽ ഇക്കാര്യം വ്യക്തമാകും. ഇവിടെ വേറിട്ടു നിൽക്കുന്ന ടീമാണു നെതർലൻഡ്സ്. ഓറഞ്ച് ഷോട്ട്സും ടോപ്പുമടങ്ങുന്ന ഓൾ ഓറഞ്ചാണ് അവരുടെ പ്രൈമറി ടീം കിറ്റ്. പക്ഷേ, അവരുടെ ദേശീയ പതാകയിൽ അടങ്ങിയിരിക്കുന്നതോ? ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളും. ദേശീയ പതാകയിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാത്ത ഈ ഓറഞ്ച് നിറം പിന്നെ എങ്ങനെ നെതർലൻഡ്സ് ജഴ്സിയുടെ പ്രധാന നിറമായി? കേരള ബ്ലാസ്റ്റേഴ്സ് മഞ്ഞപ്പട ആണെങ്കിൽ നെതർലൻഡ്സ് ഫുട്ബോള് ടീം ഓറഞ്ച് പടയാകുന്നത് എങ്ങനെയാണ്?
Results 1-10 of 24