Activate your premium subscription today
കൊച്ചി∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തുനിന്ന് മികായേൽ സ്റ്റാറെ (48) പുറത്ത്. സീസണിൽ ടീമിന്റെ ദയനീയ പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സ്റ്റാറെയ്ക്കു പുറമേ ടീമിലെ സഹപരിശീലകരെയും പുറത്താക്കി. ഇത്തവണ ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്റുമായി 10–ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
കൊച്ചി ∙ 55.2 കോടി രൂപ; കേരള ബ്ലാസ്റ്റേഴ്സിന്റെ വിപണി മൂല്യം. ഐഎസ്എൽ ടീമുകളിൽ ഏറ്റവും വിപണി മൂല്യമുള്ള രണ്ടാമത്തെ ടീം. ഒരു കിരീടം പോലുമില്ലെങ്കിലും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നായ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിടുന്നതു കടുത്ത പ്രതിസന്ധി. സീസണിലെ 11 കളികളിൽ ജയിച്ചതു മൂന്നെണ്ണം. തോൽവിയാകട്ടെ അതിന്റെ ഇരട്ടി! ആകെ 11 പോയിന്റ്. 13 ടീമുകളുള്ള ലീഗിൽ 10–ാം സ്ഥാനം.
രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ച സുനിൽ ഛേത്രിക്കു പകരക്കാരൻ ആരാകും എന്നൊരു ചോദ്യമായിരുന്നു ഇത്തവണ ഐഎസ്എൽ സീസണിന്റെ ടീസർ പരസ്യങ്ങളിലൊന്ന്. ആ ചോദ്യത്തിനു സീസൺ പാതിവഴിയെത്തുമ്പോൾ ബെംഗളൂരു ഒരു തിരുത്ത് നൽകിയിരിക്കുന്നു - സുനിൽ ഛേത്രിക്കു പകരം സുനിൽ ഛേത്രി മാത്രം. ക്യാപ്റ്റൻ, ലീഡർ, ലെജൻഡ് എന്ന 3 വാക്കുകളിൽ ഇന്ത്യൻ ഫുട്ബോളിൽ ചിരകാല വിലാസം കുറിച്ച ഛേത്രി ആ വിശേഷണങ്ങളിലേക്കു മജീഷ്യൻ എന്ന വാക്ക് കൂടി ചേർത്തുവച്ചിരിക്കുന്നു. അതിനുള്ള തെളിവായിരുന്നു, കഴിഞ്ഞ ശനിയാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം.
കൊച്ചി ∙ ആശങ്കകളോടെ വീണ്ടുമൊരു ഡിസംബർ. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഡിസംബറിലെത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആവേശവും പതിവുപോലെ മഞ്ഞുമൂടിക്കിടക്കുകയാണ്. പരുക്കേറ്റ് അഡ്രിയൻ ലൂണ പിൻമാറിയതോടെ നായകനില്ലാതെ ഇനിയെന്ത് എന്ന ചോദ്യത്തിനു മുന്നിലായിരുന്നു കഴിഞ്ഞ ഡിസംബറിൽ ബ്ലാസ്റ്റേഴ്സെങ്കിൽ ഇത്തവണ ആശങ്ക, ഗോൾ വഴങ്ങുന്നതിലെ ദൗർബല്യം എങ്ങനെ മറികടക്കുമെന്ന കാര്യത്തിലാണ്. പോയിന്റ് പട്ടികയുടെ തലപ്പത്തുള്ള ബെംഗളൂരു എഫ്സിക്കും മോഹൻ ബഗാനുമെതിരെയാണ് ഈ മാസത്തെ ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങൾ. 10 മത്സരങ്ങളിൽ 11 പോയിന്റുമായി ഒൻപതാം സ്ഥാനത്താണു ബ്ലാസ്റ്റേഴ്സ്. 3 വർഷത്തിനു ശേഷം പരിശീലകനെ മാറ്റി ടീം അഴിച്ചുപണിത സീസണിലാണു ബ്ലാസ്റ്റേഴ്സ് ഇത്തരത്തിൽ നക്ഷത്രമെണ്ണുന്നത്.
കൊച്ചി∙ കഴിഞ്ഞ മത്സരത്തിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പിഴവുകൾ തിരുത്തി തിരിച്ചുവരുന്നതിന്റെ ലക്ഷണങ്ങൾ കാട്ടിയ കേരള ബ്ലാസ്റ്റേഴ്സ്, ദിവസങ്ങൾക്കിപ്പുറം വീണ്ടും ആ പഴയ കേരള ബ്ലാസ്റ്റേഴ്സായി. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടിയ ശേഷം ഗോൾകീപ്പറുടെ പിഴവിൽ ഗോൾ വഴങ്ങുന്ന പതിവിലേക്കും ടീം മടങ്ങിപ്പോയി.
കൊച്ചി ∙ മൂന്നു തുടർ തോൽവികളുടെ കണ്ണീർ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ രാവിൽ തുടച്ചു കളഞ്ഞു; ചെന്നൈയിൻ എഫ്സിക്കെതിരായ വിജയം എന്ന തൂവാല കൊണ്ട്! ജയിച്ചേ തീരൂ എന്നുറപ്പിച്ചു കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ചെന്നൈ മച്ചാൻമാരെ തീർത്തതു 3–0ന്. ഹെസൂസ് ഹിമെനെയും (56–ാം മിനിറ്റ്) നോവ സദൂയിയും (70) കെ.പി.രാഹുലും (90+2) ഗോളവകാശികൾ. രണ്ടാം പകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും. ഗോളുകൾ വഴങ്ങുന്ന ശീലം ഒഴിവാക്കണമെന്ന കോച്ച് മികായേൽ സ്റ്റാറെയുടെ നിർദേശം പ്രതിരോധനിര കേട്ടു; സീസണിൽ ആദ്യമായി ബ്ലാസ്റ്റേഴ്സിനു ക്ലീൻ ഷീറ്റ്.
കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്കൊരുങ്ങി കോർപറേഷൻ സ്റ്റേഡിയം, മൂന്നാംകിരീടം സ്വന്തമാക്കി ഐഎസ്എലിലേക്കു സ്ഥാനക്കയറ്റം നേടുകയെന്ന ലക്ഷ്യവുമായി ഗോകുലം കേരള എഫ്സി. ഐ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിൽ നാളെ ശ്രീനിധി എഫ്സിയെയാണ് ഗോകുലം നേരിടുന്നത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം.
കൊച്ചി∙ നവംബർ 7ന് ജവഹർലാൽ നെഹ്റു (ജെഎൽഎൻ) സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരം കണക്കിലെടുത്ത്, ഫുട്ബോൾ ആരാധകർക്കായി കൊച്ചി മെട്രോ ട്രെയിൻ സർവീസ് വിപുലീകരിക്കുന്നു. 7ന് അവസാന റവന്യൂ സർവീസ് ജെഎൽഎൻ സ്റ്റേഡിയത്തിൽ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 നായിരിക്കും
നെഞ്ചിന്റെ ഇടത്തേമൂലയിൽ ആഞ്ഞു പതിച്ച 4 ഗോളുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് ‘കാർഡിയാക് അറസ്റ്റ്’. പെനൽറ്റിയിലൂടെ ഹെസൂസ് ഹിമെനെയും ക്ലാസിക് ഹെഡറിലൂടെ ക്വാമെ പെപ്രയും നൽകിയ പ്രഥമശുശ്രൂഷകൾ ഫലിച്ചില്ല. നിക്കൊളാസ് കരേലിസിന്റെ ഇരട്ട ഗോളുകളുടെ മികവിൽ 4–2നു ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ വിജയം പിടിച്ചെടുത്തു.
മുംബൈയുടെ സെന്റർ ബാക്ക് ടിറിയുടെ കാലുകൾ ഫുട്ബോളിനു സ്വന്തമെങ്കിലും ഇടംകൈ ‘ഇന്ത്യ’യ്ക്കു വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണ്. കൈത്തണ്ട മുതൽ തോൾ വരെ ഇന്ത്യയോടുള്ള സ്നേഹം പച്ചകുത്തി നിറച്ചിരിക്കുകയാണ് ഈ സ്പാനിഷ് താരം. 45 ദിവസമെടുത്ത് പൂർത്തിയാക്കിയ ടാറ്റൂവിലുള്ളതു ശ്രീബുദ്ധനും ബംഗാൾ കടുവയും. തോളിൽ ഇന്ത്യ എന്ന വാക്കും പച്ചകുത്തിയിട്ടുണ്ട്. ടാറ്റൂവിനു പിന്നിലെ രഹസ്യം ഇങ്ങനെ: ‘ശ്രീബുദ്ധനോട് എന്നും എനിക്ക് ആദരവും സ്നേഹവുമുണ്ട്.
Results 1-10 of 598