Activate your premium subscription today
ചങ്ങനാശേരി ∙ ‘ ലഹരിക്കെതിരെയുള്ള പ്രയാണം’ എന്ന മുദ്രാവാക്യവുമായി സർഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ചങ്ങനാശേരി മാരത്തൺ മൂന്നാം സീസൺ 24ന്. 3000ൽ അധികം പേർ പങ്കെടുക്കും. 24നു പുലർച്ചെ 5നു ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിൽ മുൻ ശ്രീലങ്കൻ
ദുബായ് ∙ വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തോൺ ഓട്ടം നടന്നു.
അജ്മാൻ ∙ ഏഴാമത് അജ്മാൻ മാരത്തൺ റൺ ഫോർ ഹോപ്പിൽ നോർത്ത് പോയിന്റ് എജ്യുക്കേഷൻ കമ്മ്യൂണിറ്റി സംഗമിച്ചതോടെ സഫിയ പാർക്ക് പിങ്ക് കടലായി.
ചങ്ങനാശേരി∙ സർഗക്ഷേത്ര സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് - ചങ്ങനാശേരി മാരത്തൺ സീസൺ 3 പവേർഡ് ബൈ മുത്തൂറ്റ് ഫിനാൻസ്, തോപ്പിൽ ജ്വല്ലറി & നിർമൽ റൈസ് ൻറെ രജിസ്ട്രേഷൻ ഉദ്ഘാടനം നടന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ രജിസ്ട്രേഷൻ പത്രിക ഇടിമണ്ണിക്കൽ ജ്വല്ലറി എം.ഡി സണ്ണി ഇടിമണ്ണിക്കലിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം സി.എം.ഐ അധ്യക്ഷത വഹിച്ചു.
അബുദാബി ∙ 54ാമത് ന്യൂയോർക്ക് സിറ്റി മാരത്തണിൽ യുഎഇ പതാക വാഹകനായി മലയാളി യുവാവ്. കണ്ണൂർ തളിപ്പറമ്പ സ്വദേശിയും അബുദാബിയിൽ അഡ്നോക് ജീവനക്കാരനുമായ സാദിഖ് അഹ്മദിനാണ് ഈ അവസരം കൈവന്നത്.
ഡൽഹി ഹാഫ് മാരത്തണ് പുരുഷ വിഭാഗത്തിൽ ജോഷ്വ സെപ്തേഗിക്കും (യുഗാണ്ട) വനിതാ വിഭാഗത്തിൽ അലെമാഡിസ് ഇയായുവിനും (എത്യോപ്യ) ഒന്നാം സ്ഥാനം. പുരുഷ വിഭാഗത്തിൽ കെനിയൻ താരങ്ങളായ അലക്സ് മടാറ്റ രണ്ടാമതും നിക്കോളാസ് കിപ്കോറിന് മൂന്നാം സ്ഥാനത്തും എത്തി.
തിരുവനന്തപുരം∙ ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജീവനക്കാർക്കിടയിലും പൊതുസമൂഹത്തിലും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി, എൻഇബി സ്പോർട്സ് എന്ന സ്ഥാപനവുമായി സഹകരിച്ച് ഞായറാഴ്ച സംഘടിപ്പിച്ച ട്രിവാൻഡ്രം മാരത്തണിൽ 5000ത്തിലധികം പേർ പങ്കെടുത്തു. യുഎസ്ടി ട്രിവാൻഡ്രം മാരത്തണിന്റെ ആദ്യ പതിപ്പാണ് നടന്നത്. യുഎസ്ടിയുടെ 25–ാം സ്ഥാപക വാർഷികത്തോടനുബന്ധിച്ചാണ് മാരത്തൺ സംഘടിപ്പിച്ചത്.
ഷിക്കാഗോ ∙ കെനിയൻ ഓട്ടക്കാരി റൂത്ത് ചെപ്ഗെറ്റിച്ച് വനിതാ മാരത്തൺ ലോക റെക്കോർഡ് തകർത്തു. ഞായറാഴ്ച 2:09:56 ന് അവർ ഷിക്കാഗോ മാരത്തൺ പൂർത്തിയാക്കി,
ന്യൂയോർക്ക് ∙ വനിതാ മാരത്തണിൽ പുതിയ ലോകറെക്കോർഡ്. കെനിയയുടെ റൂത്ത് ചെപ്നയിറ്റിച്ചാണ് ഷിക്കാഗോ മാരത്തണിൽ 2 മണിക്കൂർ 9 മിനിറ്റ് 57 സെക്കൻഡിൽ 42.2 കിലോമീറ്റർ ദൂരം പിന്നിട്ടത്. കഴിഞ്ഞ വർഷം ബർലിൻ മാരത്തണിൽ ഇത്യോപ്യയുടെ ടിസ്റ്റ് അസഫ കുറിച്ച 2 മണിക്കൂർ 11 മിനിറ്റ് 53 സെക്കൻഡ് ആയിരുന്നു മുൻറെക്കോർഡ്.
മാരത്തൺ ഓട്ടക്കാരിയെ 100 മീറ്റർ മത്സത്തിൽ ഓടിപ്പിച്ചാൽ എന്തു സംഭവിക്കും? മിക്കവാറും അവസാന സ്ഥാനത്താകും! സോളമൻ ദ്വീപുകളെ പ്രതിനിധീകരിച്ചു വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്ത ഷാരോൺ ഫിരിസുവയുടെ കാര്യത്തിൽ സംഭവിച്ചതും ഇതുതന്നെ. 14.31 സെക്കൻഡിൽ അവസാന സ്ഥാനക്കാരിയായാണ് ഷാരോൺ മത്സരം പൂർത്തിയാക്കിയത്.
Results 1-10 of 13