Activate your premium subscription today
ന്യൂഡൽഹി ∙ ഉത്തേജക പരിശോധനയ്ക്കു വിധേയയായില്ല എന്ന കാരണത്താൽ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (നാഡ) നോട്ടിസ്. ഉത്തേജക പരിശോധനാ ചട്ടം ലംഘിച്ചതിൽ വിശദീകരണം ആരാഞ്ഞാണ് നാഡ വിനേഷിന് നോട്ടിസ് അയച്ചത്. എന്നാൽ പാരിസ് ഒളിംപിക്സിനു പിന്നാലെ ഗുസ്തിയിൽനിന്നു വിരമിച്ച വിനേഷ് ഇപ്പോഴും നാഡയുടെ പരിശോധനാ പൂളിന്റെ ഭാഗമാണോ എന്നതിൽ തർക്കമുണ്ട്.
ന്യൂഡൽഹി ∙ പാരാലിംപിക്സിൽ മെഡൽ നേടിയ ബാഡ്മിന്റൻ താരങ്ങൾക്കു ബാഡ്മിന്റൻ അസോസിയേഷൻ ഓഫ് ഇന്ത്യ (ബിഎഐ) ആകെ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പാരിസിൽ പാരാബാഡ്മിന്റൻ താരങ്ങൾ ഒരു സ്വർണം ഉൾപ്പെടെ 5 മെഡലുകളാണു നേടിയത്. പുരുഷൻമാരുടെ സിംഗിൾസ് എസ്എൽ3 വിഭാഗത്തിൽ സ്വർണം നേടിയ നിതീഷ് കുമാറിനു 15 ലക്ഷം രൂപയാണു ലഭിക്കുക.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിലെ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നു വിളിക്കുക പോലും ചെയ്തിട്ടില്ലെന്നും ഒളിംപിക്സിൽനിന്നു മാറ്റിനിർത്തിയപ്പോൾ രാഷ്ട്രീയക്കാരും ഫെഡറേഷൻ പ്രതിനിധികളും ചില കായികതാരങ്ങളും പിന്തുണച്ചില്ലെന്നും വിനേഷ് ഫോഗട്ട് ആരോപിച്ചു. എല്ലാ അത്ലീറ്റുകളെയും പ്രധാനമന്ത്രി വളരെ പെട്ടെന്നു ബന്ധപ്പെടുന്നുണ്ട്. ഒളിംപിക്സ് ഗുസ്തിയിൽ ഞാൻ ഫൈനലിൽ എത്തിയിട്ടും പ്രധാനമന്ത്രി വിളിക്കുക പോലും ചെയ്തില്ല.
ന്യൂഡൽഹി ∙ പാരിസ് പാരാലിംപിക്സിൽ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച കായികതാരങ്ങൾക്ക് 14 കോടി രൂപ സമ്മാനമായി നൽകി കായിക മന്ത്രാലയം. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷം, വെള്ളി മെഡൽ നേടിയവർക്ക് 50 ലക്ഷം, വെങ്കല മെഡൽ ജേതാക്കൾക്ക് 30 ലക്ഷം രൂപ എന്നിങ്ങനെയാണു സമ്മാനത്തുക നൽകിയത്. പാരിസിൽനിന്ന് തിരികെയെത്തിയ പാരാലിംപിക്സ് സംഘത്തിനു ഡൽഹിയിൽ നൽകിയ സ്വീകരണത്തിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ സമ്മാനത്തുക കൈമാറി. 2028ൽ ലൊസാഞ്ചലസിൽ നടക്കുന്ന പാരാലിംപിക്സിൽ പങ്കെടുക്കാൻ എല്ലാ സഹായങ്ങളും സംവിധാനങ്ങളും നൽകുമെന്നും മൻസുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. ഇന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കായിക താരങ്ങളെ നേരിൽ അനുമോദിക്കും.
ആത്മവിശ്വാസത്തിന്റെ ചിറകിലേറി സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നവരുടെ വേദിയാണ് പാരാലിംപിക്സ്; ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേള. പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കേണ്ട പ്രായത്തിൽ അപ്രതീക്ഷിതമായി ചിറകറ്റവരും ജന്മനായുള്ള ബുദ്ധിമുട്ടുകൾ മൂലം വെല്ലുവിളി നേരിടുന്നവരുമൊക്കെ മനക്കരുത്തു മാത്രം കൈമുതലാക്കി മെഡൽ കഴുത്തിലണിയുമ്പോൾ അഭിമാനത്തോടെ എഴുന്നേറ്റുനിന്നു സല്യൂട്ട് അടിക്കുകയാണു ലോകം. രാജ്യത്തെ പ്രതിനിധീകരിച്ച് പാരിസ് പാരാലിംപ്കിസിൽ പങ്കെടുത്തവരുടെ ഗംഭീരനേട്ടത്തിൽ ആഹ്ലാദത്തോടെ തലയുയർത്തി നിൽക്കുന്നു, ഇന്ത്യയും.
പാരിസിൽ നടക്കുന്ന പാരാലിംപിക്സിൽ കുവൈത്ത് ആദ്യസ്വർണം കരസ്ഥമാക്കി.
പാരിസ് ∙ കൈനിറയെ മെഡലുകൾ, കാതുനിറയെ ദേശീയ ഗാനം... ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വകായികമേളയായ പാരാലിംപിക്സിന് കൊടിയിറങ്ങിയപ്പോൾ അഭിമാനക്കൊടുമുടിയിൽ ടീം ഇന്ത്യ. മെഡൽനേട്ടങ്ങളുടെ റെക്കോർഡുകളെല്ലാം തിരുത്തിക്കുറിച്ച് പാരിസിൽ മുന്നേറിയ ഇന്ത്യൻ സംഘം ഇത്തവണ പൊരുതി നേടിയത് 7 സ്വർണവും 9 വെള്ളിയും 13 വെങ്കലവുമടക്കം 29 മെഡലുകൾ.
പാരിസ് ∙ പാരാലിംപിക്സ് പുരുഷ ജാവലിൻ ത്രോയിൽ (എഫ്41) വെള്ളി മെഡൽ നേടിയ ഇന്ത്യയുടെ നവ്ദീപ് സിങ്ങിന് സ്വർണത്തിളക്കം. സ്വർണ മെഡൽ നേടിയ ഇറാന്റെ സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതിനെ തുടർന്നാണ് നവ്ദീപ് സിങ് സ്വർണമെഡലിന് അർഹനായത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത നവ്ദീപ് സിങ് ഫൈനലിൽ 47.32 മീറ്റർ ദൂരം പിന്നിട്ടാണ് വെള്ളി മെഡൽ ഉറപ്പിച്ചത്. സദേഗ് ബൈത് സയാഹിനെ അയോഗ്യനാക്കിയതിനെ തുടർന്ന് നവ്ദീപ് സിങ് സ്വർണ മെഡലിനും ചൈനയുടെ പി.എക്സ്. സൺ (44.72 മീറ്റർ) വെള്ളി മെഡലിനും ഇറാഖിന്റെ വൈൽഡൻ നുഖൈലാവി (40.46 മീറ്റർ) വെങ്കല മെഡലിനും അർഹനായി. പാരാലിംപിക്സ് ചരിത്രത്തിൽ പുരുഷ ജാവലിൻ ത്രോയിൽ (എഫ്41) സ്വർണം നേടുന്ന ആദ്യ താരമാണ് നവ്ദീപ് സിങ്.
പാരിസ്∙ ആഴ്ചകൾക്കു മുൻപ് പാരിസ് ഒളിംപിക്സിൽ വനിതകളുടെ ലോങ് ജംപിൽ യുഎസിനായി സ്വർണം നേടിയ ഭാര്യ താര ഡേവിസ് വുഡ്ഹാളിനെ ഗാലറിയിലിരുന്ന് ആലിംഗനം ചെയ്യുന്ന ഹണ്ടർ വുഡ്ഹാളിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ദിവസങ്ങൾക്കിപ്പുറം അതേ വൈറൽ ചിത്രത്തിന് ഇതാ ഒരു ഫോട്ടോകോപ്പി! ചെറിയൊരു വ്യത്യാസമുണ്ടെന്നു
പാരിസ്∙ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചിട്ടും നിർത്താതെ പാരിസ് പാരാലിംപിക്സിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ കുതിക്കുന്നു. ഇന്നു പുലർച്ചെ നടന്ന പുരുഷ വിഭാഗം ഷോട്ട്പുട്ടിൽ (എഫ്57) ഇന്ത്യൻ താരം ഹൊകാട്ടോ സീമ വെങ്കലം നേടി. പാരിസിൽ ഇന്ത്യയുടെ 27–ാം മെഡലാണിത്. ഇതേയിനത്തിൽ മത്സരിച്ച മറ്റൊരു താരം സോമൻ
Results 1-10 of 19