Activate your premium subscription today
5ജി വയർലെസ് സാങ്കേതികവിദ്യയുടെ അഞ്ചാം തലമുറയാണ്, ഇത് മുൻഗാമികളെ അപേക്ഷിച്ച് വേഗതയേറിയ ഡാറ്റ കൈമാറ്റ വേഗതയും കുറഞ്ഞ ലേറ്റൻസിയും കൂടുതൽ ശേഷിയും വാഗ്ദാനം ചെയ്യുന്നു. ഇത് വൈവിധ്യമാർന്ന ഉപകരണങ്ങൾക്കായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി പ്രാപ്തമാക്കുന്നു.
ന്യൂഡൽഹി ∙ പുതുവർഷമെത്തുന്നതോടെ സ്മാർട് ഫോണുകളുടെ വില 5 ശതമാനത്തോളം വർധിക്കുമെന്ന് സൂചന. സ്മാർട്ഫോൺ കൂടുതൽ 'സ്മാർട്ടാ'കുന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. ഫോൺ നിർമാണത്തിനുള്ള ഘടകങ്ങളുടെ വില ഉയരുന്നതും 5ജിയിലേക്ക് പൂർണമായി മാറുന്നതും എഐയുടെ പുത്തൻ പതിപ്പുകളുമെല്ലാം ചേരുന്നതാണ് സ്മാർട്ഫോണിന്റെ വില
തുടര്‍ച്ചയായി മൂന്നാം പാദത്തിലും റിലയന്‍സ് ജിയോ മൊബൈല്‍ ഡേറ്റാ ട്രാഫിക്കില്‍ ആഗോള തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് എഎന്‍ഐ. തലേ വര്‍ഷത്തെ വളര്‍ച്ചയിലാണ് മറ്റു രാജ്യങ്ങളിലെ തങ്ങളുടെ എതിരാളികളെ പോലും പിന്തള്ളി റിലയന്‍സ് ജിയോ കുതിപ്പു കാണിച്ചിരിക്കുന്നത്എന്ന് ടെഫിഷ്യന്റ് (Tefficient)
ന്യൂഡൽഹി∙ അടുത്ത വർഷത്തെ 4ജി ലോഞ്ചിനു മുന്നോടിയായി മുഖം മിനുക്കി ബിഎസ്എൻഎൽ. കമ്പനിയുടെ പുതിയ ലോഗോയും പുതിയ 7 സേവനങ്ങളും കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അനാവരണം ചെയ്തു. പുതിയ ലോഗോയിൽ ‘കണക്ടിങ് ഇന്ത്യ’ എന്ന ബിഎസ്എൻഎലിന്റെ പ്രശസ്തമായ ടാഗ്ലൈൻ ‘കണക്ടിങ് ഭാരത്’ എന്നാക്കി മാറ്റി. ഇന്ത്യൻ
ന്യൂഡൽഹി ∙ ഇന്ത്യയിലെ 5ജി ഇന്റർനെറ്റ് വേഗം കുത്തനെ കുറഞ്ഞെന്നു റിപ്പോർട്ട്. 2024 ഏപ്രിൽ–ജൂൺ മാസത്തിലെ വേഗത്തിൽ നിന്ന് ജൂലൈ–സെപ്റ്റംബർ മാസത്തിൽ 15% കുറവുണ്ടായി. വിവിധ രാജ്യങ്ങളിലെ ഇന്റർനെറ്റ് വേഗം കണക്കാക്കുന്ന ‘ഊക്ല’ പോർട്ടലിന്റേതാണ് കണക്ക്. ഇതോടെ 5ജി ഇന്റർനെറ്റ് വേഗപ്പട്ടികയിൽ ഇന്ത്യ 26–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 5ജി ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വലിയ വർധനയാണ് ഇന്റർനെറ്റ് വേഗം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
5ജി സേവനം ലഭ്യമാക്കാനുള്ള നിയമാനുസൃത നടപടികൾ രാജ്യത്തെ എല്ലാ സർക്കിളുകളിലും വോഡഫോൺ ഐഡിയ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ ആയിരം 4ജി ടവറുകൾ എന്ന നാഴികക്കല്ല് ബിഎസ്എൻഎൽ കൈവരിച്ചുകഴിഞ്ഞു.
24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് ഇനി നഷ്ടപരിഹാരം ലഭ്യമാകും. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്. പോസ്റ്റ്പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിനു ശേഷം ഇത്തരം സേവനതടസ്സമുണ്ടായാൽ, തത്തുല്യമായ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യും. പ്രീപെയ്ഡ് ഉപയോക്താവെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. തത്തുല്യമായ ദിവസത്തെ വാലിഡിറ്റി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. ഇതുവരെ മാധ്യമവാർത്തകൾ വഴിയോ പരാതികൾ വഴിയോ ആണ് ട്രായ് ഇതറിഞ്ഞിരുന്നത്. അതത് ജില്ലയിൽ റജിസ്റ്റർ ചെയ്ത സിം കാർഡുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
റിലയൻസ് ജിയോ മൂന്ന് പുതിയ 5G ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ അവതരിപ്പിച്ചു, അധിക 4G മൊബൈൽ ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളെല്ലാം പരിശോധിക്കാം. ദിവസവും 1 ജിബി അല്ലെങ്കിൽ 1.5 ജിബി മൊബൈൽ ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്രീപെയ്ഡ് പ്ലാനുകൾ സബ്സ്ക്രൈബുചെയ്ത ഉപയോക്താക്കളെ
വോഡഫോൺ ഐഡിയ(വിഐ) ലിമിറ്റഡിന്റെ 5ജി സേവനം തിരഞ്ഞെടുത്ത നഗരങ്ങളിൽ 6–9 മാസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് സിഇഒ അക്ഷയ മൂന്ദ്ര പറഞ്ഞു. ഓഹരികളുടെ അനുബന്ധ പൊതു വിൽപന(എഫ്പിഒ)യിലൂടെ 18000 കോടി രൂപ സമാഹരിക്കുന്നതിന്റെ മുഖ്യലക്ഷ്യം 5ജി വിപൂലീകരണമാണെന്നും അദ്ദേഹം പറഞ്ഞു.
2023-24 സാമ്പത്തിക വർഷത്തിൽ കയറ്റുമതി, ആഭ്യന്തര വിപണികൾക്കായി ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊബൈൽ ഉപകരണങ്ങളുടെ മൂല്യം 4.1 ട്രില്യൺ രൂപയായി . 5 ജി ഫോണുകൾക്ക് കൂടുതൽ ആവശ്യക്കാരുണ്ടായതും, ഉപഭോക്താക്കൾ പ്രീമിയം ഫോണുകളിലേക്ക് മാറിയതും മൊബൈൽ ഫോണുകളുടെ വിൽപ്പന മൂല്യത്തിൽ കുതിച്ചുചാട്ടമുണ്ടാക്കി.ഡിജിറ്റൽ
2026ൽ ഇന്ത്യയിലെ 5ജി ഉപയോക്താക്കളുടെ എണ്ണം 57.5 കോടിയാകുമെന്ന് നോക്കിയയുടെ 'ഇന്ത്യ മൊബൈൽ ബ്രോഡ്ബാൻഡ് ഇൻഡക്സ്'. 4ജി ഉപയോക്താക്കളെക്കൂടി കൂട്ടുമ്പോൾ ആകെ ഇന്റർനെറ്റ് കണക്ഷനുകളുടെ എണ്ണം 2026ൽ 115.5 കോടിയാകും. നിലവിൽ 85.5 കോടി കണക്ഷനുകളുണ്ടെന്നാണ് കണക്ക്.
Results 1-10 of 195