24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് ഇനി നഷ്ടപരിഹാരം ലഭ്യമാകും. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്. പോസ്റ്റ്‍പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിനു ശേഷം ഇത്തരം സേവനതടസ്സമുണ്ടായാൽ, തത്തുല്യമായ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യും. പ്രീപെയ്ഡ് ഉപയോക്താവെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. തത്തുല്യമായ ദിവസത്തെ വാലിഡിറ്റി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. ഇതുവരെ മാധ്യമവാർത്തകൾ വഴിയോ പരാതികൾ വഴിയോ ആണ് ട്രായ് ഇതറിഞ്ഞിരുന്നത്. അതത് ജില്ലയിൽ റജിസ്റ്റർ ചെയ്ത സിം കാർഡുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com