Activate your premium subscription today
ടാറ്റാ ഇലക്ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിൽ. സംസ്ഥാനത്ത് ഓട്ടോമോട്ടീവ് ടെക്നോളജി അനുബന്ധ പ്ലാന്റ് സ്ഥാപിക്കാനായി മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായും ചർച്ചകൾ.
കംപ്യൂട്ടർ ചിപ് നിർമാണരംഗത്തെ ശ്രദ്ധേയരായ ഇന്റലിന്റെ ഇന്ത്യ റീജൻ മേധാവിയായി മലയാളിയായ സന്തോഷ് വിശ്വനാഥനെ നിയമിച്ചു. കഴിഞ്ഞ 21 വർഷമായി ഇന്റലിന്റെ ഭാഗമായ ഇദ്ദേഹം പുതുതായി രൂപീകരിച്ച ഇന്ത്യ റീജന്റെ മാനേജിങ് ഡയറക്ടർ പദവി വഹിക്കും.
ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനിരിക്കുന്നതിന്റെ ആവേശത്തിലാണ് കോര്‍പ്പറേറ്റ് ലോകം. ടെസ്ലയുടെ സാരഥിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയുമാണ്. അതിനിടെയാണ് വലിയൊരു വാര്‍ത്ത പുറത്തുവരുന്നത്. ഇന്ത്യയിലെ പ്രശസ്ത ബിസിനസ് ഗ്രൂപ്പായ
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുടെ ഇടയിലേക്ക് എൻവിഡിയ എന്ന പുതിയ താരോദയം കൂടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 265 ശതമാനമാണ് ഇവരുടെ ലാഭം ഉയർന്നിരിക്കുന്നത്. ഫെബ്രുവരി 14ന് വിപണി മൂല്യത്തിൽ ആൽഫബെറ്റിനെയും, ആമസോണിനെയും മറികടന്ന എൻവീഡിയ അമേരിക്കയിലെ മൂന്നാമത്തെ വലിയ കമ്പനിയായി.
ലോകത്തെ പ്രമുഖ ചിപ് നിര്‍മാണ രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടണമെന്നത് ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായി 10 ബില്യൻ ഡോളറിന്റെ ചിപ് നിര്‍മാണ പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ ലോകത്തെ പ്രധാന ചിപ് നിര്‍മാണ കമ്പനികളുടെ പ്ലാന്റുകളൊന്നും രാജ്യത്ത് സ്ഥാപിക്കാന്‍
അറിയാത്ത അദ്ഭുതങ്ങൾ ഒളിച്ചുവയ്ക്കുന്ന ആഴക്കടലിനോട് ഉപമിക്കാവുന്നതാണു നമ്മുടെ തലച്ചോർ. അതുകൊണ്ടുതന്നെ, മനുഷ്യമസ്തിഷ്കത്തിലേക്കുള്ള പ്രധാനപ്പെട്ടൊരു താക്കോൽ കയ്യരികിലെത്തിയെന്നു ശാസ്ത്രലോകം അവകാശപ്പെടുമ്പോൾ അതു തരുന്ന പ്രതീക്ഷ ചെറുതല്ല. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യമസ്തിഷ്കത്തിലാദ്യമായി വയർലെസ് ചിപ് (ഇംപ്ലാന്റ്) സ്ഥാപിച്ചുവെന്ന വാർത്തയിലുള്ളത് ആ പ്രതീക്ഷയാണ്; മനുഷ്യജീവിതത്തിനു കൂടുതൽ ബലവും ആത്മവിശ്വാസവും പകരാൻ ഈ ശാസ്ത്രനേട്ടത്തിനു സാധിച്ചേക്കാമെന്ന പ്രത്യാശ.
ന്യൂഡൽഹി∙ യുഎസ് സെമികണ്ടക്ടർ നിർമാതാക്കളായ മൈക്രോണിന്റെ ഇലക്ട്രോണിക് ചിപ് നിർമാണ യൂണിറ്റിന്റെ ശിലാസ്ഥാപനം ഇന്ന് ഗുജറാത്തിൽ നടക്കും. ഏകദേശം 6,800 കോടി രൂപയാണ് മൈക്രോൺ നിക്ഷേപിക്കുന്നത്. സർക്കാർ സബ്സിഡിയുമുണ്ടാകും. മൈക്രോണിന്റെ വരവ് വഴി നേരിട്ടുള്ള 5,000 തൊഴിലുകളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ന്യൂഡൽഹി∙ യുഎസിലെ പ്രമുഖ ഇലക്ട്രോണിക് ചിപ്പ് നിർമാതാക്കളായ എഎംഡി അടുത്ത 5 വർഷത്തിനിടയിൽ ഇന്ത്യയിൽ 40 കോടി ഡോളറിന്റെ (ഏകദേശം 3289 കോടി രൂപ) നിക്ഷേപം നടത്തും. എഎംഡിയുടെ ഏറ്റവും വലിയ ചിപ് ഡിസൈൻ സെന്റർ (5 ലക്ഷം ചതുരശ്രയടി) ഈ വർഷം അവസാനം ബെംഗളൂരുവിൽ തുടങ്ങുമെന്നും ചീഫ് ടെക്നോളജി ഓഫിസർ മാർക്
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
കൊച്ചി ∙ വേദാന്ത ഗ്രൂപ്പുമായി ചേർന്നുള്ള സംരംഭത്തിൽനിന്നു ഫോക്സ്കോൺ പിന്മാറിയതിനു പിന്നാലെ ഗാലിയം, ജർമാനിയം എന്നീ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനുള്ള ചൈനയുടെ തീരുമാനവും ഇന്ത്യയുടെ സെമി കണ്ടക്ടർ മോഹങ്ങൾക്കു തിരിച്ചടിയാകുന്നു. വാഹനങ്ങൾ, മൊബൈൽ ഫോൺ, സെൻസറുകൾ തുടങ്ങി ഇലക്ട്രോണിക് ഘടകങ്ങളുള്ള
Results 1-10 of 54