Activate your premium subscription today
സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്നോളജീസ് ഇന്ത്യയില്‍ ആദ്യമായി 10 വര്‍ഷ വാറന്റിയോടു കൂടിയുള്ള 36 വാട്സിന്റെ എല്‍ഇഡി മൊഡ്യൂള്‍ പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ കൂടുതല്‍ പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിത കാലം ഈടു നില്കുന്നതും ഐപി 67 റേറ്റിങ്ങോടു കൂടിയുമാണ് ഇത്
ഓഫർ പരസ്യം കണ്ടാണ് സുഹൃത്തിന് ഒരു ബർത്ത്ഡേ ഗിഫ്റ്റ് വാങ്ങാൻ കോളജ് വിദ്യാർഥിനിയായ ടിയ നഗരത്തിലെ മാളിലേക്കെത്തിയത്. ഷോപ്പിങ്ങിനൊടുവിൽ മികച്ച ഓഫറിൽ ലഭിച്ച സ്മാർട്ട് വാച്ചും വാങ്ങി പണമടയ്ക്കാൻ കൗണ്ടറിലേക്ക് പോയി. അവിടെ ചെറുപ്പക്കാരനായ കാഷ്യർ ടിയ വാങ്ങിയ സ്മാർട്ട് വാച്ച് കയ്യിലെടുത്തു സ്കാൻ ചെയ്ത ശേഷം പുഞ്ചിരിയോടെ ചോദിച്ചു: ‘‘മേം, മൊബൈൽ നമ്പർ പറയാമോ?’’ ടിയ തിരിച്ചു ചോദിച്ചു: ‘‘എന്തിനാണ് എന്റെ മൊബൈൽ നമ്പർ’’ ‘‘നമ്പർ നൽകിയാൽ ഞങ്ങളുടെ ഡിസ്കൗണ്ട് കാർഡും ലോയൽറ്റി റിവാർഡുകളും ലഭിക്കും’’ എന്ന് മറുപടി. ടിയ: അതൊന്നും എനിക്ക് വേണ്ട കാഷ്യർ: നമ്പർ നൽകിയാൽ ഭാവിയിൽ ഞങ്ങളുടെ എക്സ്ക്ലുസിവ് ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കും. ടിയ: കുഴപ്പമില്ല, ഓഫറുകളൊൊക്കെ കൊള്ളാം പക്ഷേ നമ്പർ ഷെയർ ചെയ്യാൻ താൽപര്യം ഇല്ല. കാഷ്യർ: പക്ഷേ മേം, ഞങ്ങൾ ബിൽ മൊബൈലിലേക്കാണ് അയയ്ക്കുന്നത്. ടിയ: വേണ്ട, എനിക്ക് ഹാർഡ് കോപ്പി മതി. തെല്ല് അനിഷ്ടത്തോടെ, പ്രിന്റ് ചെയ്ത ബിൽ കാഷ്യർ ടിയയുടെ കയ്യിൽ കൊടുത്തു. ഇവിടെ ടിയയ്ക്കുണ്ടായ അവസ്ഥ നിങ്ങൾക്കും ഷോപ്പിങ്ങിൽ നേരിട്ടിട്ടുണ്ടാവും. പക്ഷേ ഓഫറുകളിൽ വീണിട്ടോ അല്ലെങ്കിൽ എതിർത്തു സംസാരിക്കാൻ മടിച്ചിട്ടോ പലപ്പോഴും നമ്മൾ മൊബൈൽ നമ്പർ കൈമാറും. ലളിതമായ ഒരു ഇടപാടിനായി എന്തിനാവും ഇവർ മൊബൈല്‍ നമ്പരുകൾ വാങ്ങുന്നത് എന്ന് ചിന്തിച്ചിട്ടില്ലേ? ചില സ്ഥലത്തെങ്കിലും മൊബൈൽ നമ്പർ കൈമാറിയില്ലെങ്കിൽ സാധനം വിൽക്കാൻ മടികാണിക്കുന്ന ഷോപ്പുകളുമുണ്ട്. നിയമപ്രകാരം ഇങ്ങനെ പെരുമാറാൻ ഏതെങ്കിലും ബിസിനസ് സ്ഥാപനത്തിന് അവകാശമുണ്ടോ? പരിശോധിക്കാം വിശദമായി.
മുതിർന്ന പൗരന്മാർക്ക് ദൈനംദിന ജീവിതത്തിന് ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് ഇന്ന് പ്രസക്തിയുണ്ട്. സഹായകമാകുന്ന ആപ്പുകളുംഡിജിറ്റൽ വൈഭവങ്ങളുമൊക്കെ അറിയാൻ ശ്രമിക്കാം. അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം. തുണയാകാൻ ഫോൺ അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ
24 മണിക്കൂറെങ്കിലും ഒരു ജില്ലയിൽ മൊബൈൽ സേവനം മുടങ്ങിയാൽ അവിടെ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉടമകൾക്ക് ഇനി നഷ്ടപരിഹാരം ലഭ്യമാകും. ടെലികോം സേവനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പുതുക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇതടക്കമുള്ള വ്യവസ്ഥകളുള്ളത്. പോസ്റ്റ്പെയ്ഡ് ഉപയോക്താവ് എങ്കിൽ ഒക്ടോബർ ഒന്നിനു ശേഷം ഇത്തരം സേവനതടസ്സമുണ്ടായാൽ, തത്തുല്യമായ ദിവസത്തെ വാടകത്തുക അടുത്ത ബില്ലിൽ ഇളവു ചെയ്യും. പ്രീപെയ്ഡ് ഉപയോക്താവെങ്കിൽ 2025 ഏപ്രിൽ 1 മുതലാണ് ഇത് ലഭ്യമാവുക. തത്തുല്യമായ ദിവസത്തെ വാലിഡിറ്റി തനിയെ ക്രെഡിറ്റ് ആകും. ഒരു ജില്ലയിലോ സംസ്ഥാനത്തോ കുറഞ്ഞത് 4 മണിക്കൂറെങ്കിലും സേവനതടസ്സമുണ്ടായാൽ കമ്പനി ഇക്കാര്യം ട്രായിയെ 24 മണിക്കൂറിനകം അറിയിക്കണം. ഇതുവരെ മാധ്യമവാർത്തകൾ വഴിയോ പരാതികൾ വഴിയോ ആണ് ട്രായ് ഇതറിഞ്ഞിരുന്നത്. അതത് ജില്ലയിൽ റജിസ്റ്റർ ചെയ്ത സിം കാർഡുകളിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ.
പെരിന്തൽമണ്ണ∙ അബദ്ധത്തിൽ കുളത്തിൽ വീണ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന മൊബൈൽ ഫോൺ മുങ്ങിയെടുത്തു നൽകി അഗ്നിരക്ഷാ സേന. കരിമ്പനയ്ക്കൽ മുഹമ്മദലിയുടെ ഐ ഫോൺ ആണ് പുത്തനങ്ങാടി വടക്കേക്കരയിലെ കുളത്തിൽ വീണത്. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാതെ വന്നതോടെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയുടെ സഹായം
ന്യൂഡൽഹി ∙ സ്വകാര്യഭൂമിയിൽ മൊബൈൽ ടവർ സ്ഥാപിക്കുകയോ ടെലികോം ലൈൻ വലിക്കുകയോ ചെയ്യുന്നത് അനിവാര്യമെന്നു ബോധ്യപ്പെട്ടാൽ സ്ഥലമുടമ വിസമ്മതിച്ചാലും ടെലികോം കമ്പനികൾക്കു ജില്ലാ കലക്ടർമാർ വഴി അനുമതി ലഭിച്ചേക്കും. പുതിയ ടെലികോം നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിനുള്ള കരടുചട്ടം പൊതുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു. 30 ദിവസത്തിനകം അഭിപ്രായം അറിയിക്കാം: bit.ly/rowrulesdot
മസ്കത്ത് ∙ ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ ക്രമേണ അവസാനിപ്പിക്കാന്‍ ടെലികമ്യുണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ഈ മാസം മുതല്‍ 3ജി സേവനങ്ങള്‍ നിര്‍ത്തലാക്കും. ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗങ്ങള്‍
ന്യൂഡൽഹി ∙ രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5% മുതൽ 25% വരെ
ന്യൂഡൽഹി ∙ വ്യാജ ജിഎസ്ടി റജിസ്ട്രേഷനുകൾ വഴിയുള്ള നികുതി തട്ടിപ്പ് തടയാനായി റജിസ്ട്രേഷനുകൾക്ക് ആധാർ ബയോമെട്രിക് പരിശോധന (ഓതന്റിക്കേഷൻ) രാജ്യമാകെ നിർബന്ധമാക്കും. ഘട്ടം ഘട്ടമായിട്ടാകും ഇതു നടപ്പാക്കുക. വ്യാജ തിരിച്ചറിയൽ രേഖകളും മറ്റും സ്വന്തമാക്കിയാണ് തട്ടിപ്പിലേറെയും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചെറിയ തുക നൽകി, അവരുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി തട്ടിപ്പുകാർ ആധാർ സ്വന്തമാക്കിയ സംഭവങ്ങളുമുണ്ട്.
ഡോക്ടർ, എന്റെ മോൻ ഫോണിൽ പോൺ (അശ്ലീല) വിഡിയോ കാണുന്നു. മൂന്നാം ക്ലാസിൽ തുടങ്ങിയതാണ്. ഇപ്പോൾ സദാ ലൈംഗിക ചിന്തകളേയുള്ളൂ. അവനൊരു ആഭാസനായി മാറുമോ,?’’ – അഞ്ചാംക്ലാസുകാരന്റെ പ്രശ്നം പറഞ്ഞ് അമ്മ പൊട്ടിക്കരഞ്ഞു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കുട്ടികളുടെ പെരുമാറ്റപ്രശ്നങ്ങൾ നോക്കുന്ന ബിഹേവിയറൽ പീഡിയാട്രിക്സ് വിഭാഗത്തിലേക്ക് അവരെ പറഞ്ഞുവിട്ടതു ശിശുക്ഷേമസമിതിയാണ്. അമ്മയെ ആശ്വസിപ്പിച്ചു പുറത്തിരുത്തിയശേഷം മോനുമായി സംസാരിച്ചു. ബുദ്ധിമാൻ, മിടുക്കൻ. ചോദ്യങ്ങൾക്ക് എത്ര നിഷ്കളങ്കമായിട്ടായിരുന്നെന്നോ അവന്റെ മറുപടികൾ.
Results 1-10 of 249