Activate your premium subscription today
കോട്ടയം പട്ടണത്തിനടുത്തുള്ള രണ്ടു സൂപ്പർ കാഴ്ചകളിലേക്കാണ് ഇന്നത്ത യാത്ര. ലോക ടൂറിസം ദിനത്തിലെ ഈ യാത്രയിൽ ഒരാളും കൂടെ കൂട്ടിനുണ്ട്, ഫോക്സ്വാഗന്റെ ടൈഗൂൺ. മികച്ച യാത്രാ സുഖം നൽകുന്ന എസ്യുവിയിലാണ് ഈ യാത്ര. ഗ്രാമീണ ജലടൂറിസത്തിന്റെ ആകർഷണ മുഖമായ മലരിക്കലാണ് ആദ്യ ലക്ഷ്യം. ഗ്രാമ പ്രദേശത്തെ ചെറുവഴികളിലൂടെ
കോട്ടയം ∙ മലരിക്കലിൽ നിന്നൊരു സെൽഫി. അതായിരുന്നു ഈ ആമ്പൽ വസന്തകാലത്ത് മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ ഷോറൂമായ ഇകെ ഏജൻസീസും ചേർന്നു നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിന്റെ വിഷയം. കാഴ്ചക്കാരുടെ എണ്ണം പോലെ തന്നെ സെൽഫികളുടെ പ്രവാഹമായിരുന്നു മത്സരത്തിലേക്ക്. .ലഭിച്ച ചിത്രങ്ങളിൽനിന്ന് വിദഗ്ധസമിതി ജേതാക്കളായി
മനസ്സും ശരീരവും കുളിർപ്പിച്ച് ഒന്നു മുങ്ങിക്കുളിക്കാം. പ്രായമായവർക്കും കുട്ടികൾക്കും പേടിയില്ലാതെ ഇറങ്ങാം. ഇതാണ് അരീക്കൽ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ഒട്ടും വഴുക്കലില്ലാത്ത പാറയായതുകൊണ്ട് തന്നെ മറ്റു വെള്ളച്ചാട്ടങ്ങൾക്കില്ലാത്ത സുരക്ഷിതത്വം ഇവിടെ ഉണ്ട്, അതുകൊണ്ട് ഭയമില്ലാതെ ആർക്കും ഇറങ്ങാം.
അല്ലിയാമ്പൽ കടവുകളെ അലങ്കരിക്കുന്ന ആമ്പൽ പൂക്കൾ അത്ര നിസ്സാരക്കാരല്ല, ബംഗ്ലദേശിന്റെയും ശ്രീലങ്കയുടെയും ദേശീയ പുഷ്പമാണ്. പക്ഷേ ഈ രണ്ടു രാജ്യങ്ങളും പലപ്പോഴും വാർത്തകളിൽ നിറയുന്നത് കലാപങ്ങളുടെയും സംഘർഷങ്ങളുടെയും പേരിലാണെന്നു മാത്രം. പക്ഷേ, കേരളത്തിലെ ഈ സ്ഥലം അങ്ങനെയല്ല. ‘ആമ്പൽ’പൂക്കളുടെ കാഴ്ചകൊണ്ടു മാത്രം ലോകപ്രസിദ്ധമായ ഒരു കുഞ്ഞുഗ്രാമം കേരളത്തിലുണ്ട്. കോട്ടയം ജില്ലയിലെ മലരിക്കൽ. നാട്ടുവഴികളിലൂടെയുള്ള യാത്രയും പൂത്തുനിൽക്കുന്ന പല വർണങ്ങളിലുള്ള ആമ്പൽ പാടങ്ങളും ഏതൊരു സഞ്ചാരിയുടേയും മനസ്സ് നിറയ്ക്കുന്ന ഇടം. ഇവിടുത്തെ വയലിനു താഴെ വർഷാവർഷം രൂപപ്പെടുന്ന നിധികുംഭങ്ങളാണ് ഈ മലരികൾ. ഈ ഗ്രാമത്തിലെ ആളുകളുടെ സ്നേഹവും കൂട്ടായ്മയും സൗഹൃദവും കൂടിയാകുമ്പോൾ ആമ്പൽക്കാഴ്ചയുടെ മാറ്റ് കൂടുകയാണ്. പ്രായഭേദമന്യേ ആളുകൾ ആമ്പൽ വസന്തം കാണാൻ ഒഴുകിയെത്തുകയാണ് മലരിക്കലിലേക്ക്. അതിരാവിലെ സൂര്യോദയത്തോടൊപ്പം ആമ്പൽപ്പൂക്കളെ കാണാനാണ് ഏറെ ഭംഗി. ഏതു സീസണിൽ വന്നാലും ഇവിടെ കാഴ്ചകൾക്കു പഞ്ഞമില്ല. മലരിക്കല് എന്ന് ഈ പ്രദേശത്തിന് പേരു വരാൻ ഒരു കാരണമുണ്ട്.
തിരുവാർപ്പ് ∙ കൺനിറയെ ആമ്പൽനിറവുമായി മലരിക്കൽ. നെൽക്കൃഷി കഴിഞ്ഞ പാടത്തു വെള്ളം കയറ്റുമ്പോൾ ആമ്പൽപ്പാടമാകുന്ന പതിവ് ഇക്കുറിയും മലരിക്കൽ തെറ്റിച്ചില്ല. മലരിക്കൽ എന്നാൽ ആമ്പൽവസന്തം എന്നാണ് ഇന്നു കോട്ടയത്തിന് അകത്തും പുറത്തും അറിയപ്പെടുന്നത്. നാടൻവള്ളത്തിൽ യാത്ര ചെയ്ത് ആമ്പൽപ്പൂക്കളുടെ മനോഹരകാഴ്ച
കോട്ടയം ∙ ആമ്പൽപൂക്കളുടെ വർണക്കാഴ്ചകൾ തീർക്കാൻ മലരിക്കൽ. ഇത്തവണ പൂക്കൾ വിടരാൻ അൽപം താമസിച്ചെങ്കിലും പിങ്ക് പൂക്കൾക്കൊപ്പം വെള്ളപ്പൂക്കളും വിരിഞ്ഞുതുടങ്ങി.കന്യാകുമാരിയിൽ നിന്നുള്ള ചെറിയ വള്ളങ്ങളും വിനോദസഞ്ചാരികൾക്കായി ഇവിടെ എത്തിച്ചിട്ടുണ്ട്. സഞ്ചാരികളും മലരിക്കലിലേക്ക് എത്തുന്നുണ്ട്. ജൂലൈ,
കോട്ടയം ∙ മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലരിക്കൽ ജലടൂറിസം കേന്ദ്രത്തിൽ ഈ വർഷത്തെ ടൂറിസം മേള 26ന് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അധ്യക്ഷത വഹിക്കും. നദീ പുനർസംയോജന പദ്ധതി കോഓർഡിനേറ്റർ കെ.അനിൽകുമാർ
ചെറു പ്രായത്തിൽ ശരീരമാകെ പൊള്ളലേറ്റിട്ടും പ്രതിസന്ധികളെ വകവയ്ക്കാതെ ജീവിതത്തിൽ പഠിച്ചു മുന്നേറിയ ഡോക്ടർ ഷാഹിന കുഞ്ഞുമുഹമ്മദിന്റെ കഥ രണ്ട് വർഷം മുമ്പ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു വഴിയൊരുക്കിയതാകട്ടെ വിഷ്ണു സന്തോഷ് എന്ന ഫോട്ടോഗ്രാഫറുടെ കാമറ കണ്ണുകളും. മലരിക്കലിലെ ആമ്പൽ
കോട്ടയം ∙ പിങ്ക് വസന്തമൊരുക്കി മലരിക്കൽ ആമ്പൽ ഫെസ്റ്റിന് തുടക്കമായി. നോക്കെത്താ ദൂരത്തോളം പൂത്തുലഞ്ഞു നിൽക്കുന്ന ആമ്പലഴക് കാണാൻ മലരിക്കൽ ഗ്രാമത്തിലേക്ക് ഇനി സഞ്ചാരികളുടെ ഒഴുക്കാകും. തിരുവാർപ്പ് മലരിക്കലിൽ ഏക്കറുകളോളം പരന്നുകിടക്കുന്ന പാടങ്ങളിലാണ് ആമ്പൽ പൂവിട്ടിരിക്കുന്നത്. സന്ദർശകർക്ക് വള്ളങ്ങളിൽ
തിരുവാർപ്പ് ∙ മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ പുനഃസംയോജന പദ്ധതിയുടെ ഭാഗമായുള്ള മലരിക്കൽ ആമ്പൽ ഫെസ്റ്റിന് ഇന്നു തിരിതെളിയും. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് രാവിലെ 8ന് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 10 വരെയാണു ഫെസ്റ്റ്. രാവിലെ 6 മുതൽ 9 വരെയാണ്
Results 1-10 of 17