Activate your premium subscription today
ആലുവ∙ പെരിയാറിൽ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 70 സെന്റിമീറ്റർ ഉയർന്നു. സമുദ്ര നിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിലാണ് ഇപ്പോൾ പുഴയിലെ ജലനിരപ്പ്. ചെളിയുടെ അളവിൽ മാറ്റമില്ല. 30 എൻടിയു തന്നെ. മണപ്പുറത്തു നിന്ന് ഇറങ്ങിയ വെള്ളം വീണ്ടും കയറിയതിനാൽ പുഴയോരത്തു ബലിതർപ്പണം പുനരാരംഭിച്ചില്ല.
കളമശേരി ∙ മത്സ്യക്കുരുതി ഉൾപ്പെടെ പെരിയാർ മലിനീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കാൻ ഹൈക്കോടതി നിർദേശപ്രകാരം രൂപീകരിച്ച കമ്മിറ്റി അന്വേഷണം പൂർത്തിയാക്കി. രണ്ടു ദിവസത്തെ അന്വേഷണത്തിൽ പെരിയാറിലേക്ക് മാലിന്യം ഒഴുകിയെത്തുന്ന പ്രധാന തോടുകളും പാതാളം റഗുലേറ്റർ ബ്രിജിനു താഴോട്ടുള്ള ഇരു തീരങ്ങളിലെയും
കൊച്ചി ∙ പെരിയാറിലെ മത്സ്യക്കുരുതിയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവകാശവാദത്തെ പൂർണമായി തള്ളാതെയും രാസവസ്തുക്കൾ ഒഴുക്കിയതിൽ
പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം രാസവസ്തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്ട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് കണ്ടെത്തൽ. ഇതേക്കുറിച്ച് അന്വേഷിച്ച കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍നിന്ന് രാസമാലിന്യങ്ങൾ ഒഴുകിയതാവാം ദുരന്തത്തിന് കാരണമെന്നാണ് സൂചനകള്‍.
തിരുവനന്തപുരം∙ പെരിയാറില്‍ ഏലൂര്‍ ഫെറി ഭാഗത്ത് കഴിഞ്ഞ മാസം മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത് ഓക്സിജന്റെ അളവു കുറഞ്ഞ ജലം കൂടിയ അളവില്‍ ഒഴുകിയെത്തിയതു കൊണ്ടാണെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. പെരിയാറിന്റെ തീരത്തുനിന്നുള്ള ഫാക്ടറികളില്‍നിന്നു
കൊച്ചി ∙ പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പ്രത്യേക സമിതിക്കു രൂപം നൽകി. ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശപ്രകാരം രൂപീകരിച്ച സമിതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണു ചീഫ് ജസ്റ്റിസ് ആശിഷ് ജെ.ദേശായി, ജസ്റ്റിസ് വി.ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് സമിതി രൂപീകരിച്ചത്.
കൊച്ചി ∙ പെരിയാറിലുണ്ടായ മത്സ്യക്കുരുതിയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. മത്സ്യക്കുരുതി ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു റിപ്പോർട്ട് നൽകാനായി ഹൈക്കോടതി സമിതി രൂപീകരിച്ചു. ദുരന്തവുമായി
കൊച്ചി ∙ പെരിയാറിൽ മത്സ്യക്കുരുതിക്ക് ഇടയാക്കിയത് വെള്ളത്തിലെ ഓക്സിജന്‍ അളവ് കുറഞ്ഞതാണെന്നും ഇതിന് കാരണം പാതാളം ബണ്ട് തുറന്നപ്പോൾ വൻതോതിൽ ജൈവമാലിന്യം ഉൾപ്പെടെ കുത്തിയൊലിച്ചു വന്നതാണെന്നുമുള്ള നിലപാട് ആവർത്തിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്. 2023ലും മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു എന്നും ആ വർഷം
കളമശേരി/മരട് ∙ പെരിയാറിൽ കോടിക്കണക്കിനു രൂപയുടെ മത്സ്യക്കുരുതിക്കു കാരണം ജലത്തിലെ ഓക്സിജന്റെ കുറവെന്നു മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). എന്നാൽ പിസിബിയുടെ റിപ്പോർട്ട് തള്ളിയ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മത്സ്യക്കുരുതിക്കു കാരണം വ്യവസായ മാലിന്യമാണെന്നു
കൊച്ചി∙ പെരിയാറിലെ മത്സ്യക്കുരുതിയില്‍ പങ്കില്ലെന്ന് കൈകഴുകിയ മലിനീകരണ നിയന്ത്രണ ബോർഡിനെ പ്രതിക്കൂട്ടിലാക്കി കുഫോസ്(കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വകലാശാല) റിപ്പോർട്ട്. ജലത്തിൽ അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കുഫോസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് സമർപ്പിച്ചു. ജലത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നും കുഫോസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളത്തിൽ എങ്ങനെയാണ് അമോണിയയും സൾഫൈഡും അപകടകരമായ അളവിൽ എത്തിയത് എന്നറിയാൻ വിശദമായ രാസപരിശോധന ആവശ്യമാണെന്നും കുഫോസ് റിപ്പോർട്ടിൽ പറയുന്നു.
Results 1-10 of 48