Activate your premium subscription today
Friday, Apr 18, 2025
ന്യൂഡൽഹി∙ ഒരു നവജാത ശിശുവിനെ ആശുപത്രിയിൽനിന്നു കാണാതായാൽ, ആദ്യം ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണമെന്ന് സുപ്രീം കോടതി. കുട്ടികളെ കടത്തുന്ന കേസുകളിൽ ദുഃഖം പ്രകടിപ്പിച്ച കോടതി, ഈ കേസുകളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളും ഓർമിപ്പിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിലെ പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച്.
കണ്ണൂർ∙ വൈദ്യുതിയില്ലാതെ വലഞ്ഞ് കണ്ണൂർ ജില്ലാ ആശുപത്രിയിലെ അമ്മയും കുഞ്ഞും വാർഡ്. ഇന്നലെ രാവിലെ 9 മണിയോടെ നിലച്ച വൈദ്യുതിബന്ധം വൈകിട്ട് 7.40ന് ആണ് പുനഃസ്ഥാപിച്ചത്. പകൽ മുഴുവൻ കടുത്ത ചൂടിൽ ഫാൻ പോലുമില്ലാതെ വിയർത്തൊഴുകിയാണ് നവജാത ശിശുക്കളും അമ്മമാരും ഉൾപ്പെടെ കഴിച്ചുകൂട്ടിയത്. പ്രസവത്തിനായി കാത്തിരിക്കുന്നവരും പ്രസവം കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകളിൽ പ്രവേശിപ്പിച്ചവരും കൂട്ടിരിപ്പുകാരും ജീവനക്കാരും ഒരുപോലെ വലഞ്ഞു.
ബാങ്കോക്ക്∙ പ്രസവശേഷം ലൈംഗികബന്ധം നിഷേധിച്ച ഭാര്യയോടുള്ള പ്രതികാരമായി നവജാതശിശുവിനെ പിതാവ് വാഴത്തോട്ടത്തിൽ ഉപേക്ഷിച്ചു. സംഭവത്തില്‍, 22 കാരിയായ ഭാര്യ ഒറത്തായിയുടെ പരാതിയിൽ 21കാരനായ ഭർത്താവ് വുട്ടിച്ചായിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിയ്ക്ക് അടിമയാണെന്നാണ് വിവരം.
അപൂർവ രൂപമാറ്റത്തോടെ ജനിച്ച ശേഷം ഗുരുതരാവസ്ഥയിലായതിനെത്തുടർന്ന് 78 ദിവസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ കഴിഞ്ഞ കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
മുംബൈ ∙ മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ ചവറ്റുകുട്ടയിൽ മാസം തികയാത്ത നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. 16 വയസ്സുള്ള പെൺകുട്ടിയാണ് കുഞ്ഞിന് ജന്മം നൽകിയത്. പെൺകുട്ടി പീഡനത്തിന് ഇരയാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 25ന് റാഞ്ചിയിലേക്ക് പോകുന്നതിനായി അമ്മയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയപ്പോഴാണ് കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടായത്.
ഇടുക്കി ∙ ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ പകുതി ശരീരഭാഗമാണ് കണ്ടെത്തിയത്. ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ കുട്ടിയെ
തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസംമുട്ടൽ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊണ്ടയില്‍ പാൽ കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്നു പൊലീസ് നേരത്തേ സംശയിച്ചിരുന്നു.
ദുബായ് ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു.
കണ്ണൂർ∙ പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്സിനു സമീപത്തെ കിണറ്റിലാണ് അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ മുത്തുവിന്റെയും അക്കമ്മയുടെയും മകളാണ്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു.
കോട്ടയം ∙ വീടുകളിൽ നടക്കുന്ന പ്രസവങ്ങളിൽ സംസ്ഥാനത്ത് നവജാത ശിശുക്കൾ കൂടുതൽ മരിച്ചതു കഴിഞ്ഞ വർഷമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ വീടുകളിൽ നടന്ന പ്രസവങ്ങളിലൂടെ സംസ്ഥാനത്ത് 9 നവജാത ശിശുക്കൾ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖയിൽ പറയുന്നു. 2020 മുതൽ 2024 മാർച്ച് വരെയുള്ള കണക്കുകളുമായി അതിനു ശേഷമുള്ള കാലത്തെ മരണ നിരക്ക് താരതമ്യം ചെയ്തപ്പോഴാണ് ഈ വിവരമുള്ളത്.
Results 1-10 of 133
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.