ദുബായ് കിരീടാവകാശിക്ക് വീണ്ടും കുഞ്ഞ് പിറന്നു; കുട്ടിയുടെ പേര് പുറത്തുവിട്ട് ഷെയ്ഖ് ഹംദാൻ

Mail This Article
ദുബായ് ∙ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു. ഹിന്ത് ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ മക്തൂം എന്നാണ് പെൺകുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ ജനന വാർത്ത ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
"അല്ലാഹുവേ, നിന്റെ സ്നേഹം നിറഞ്ഞ ഒരു ഹൃദയത്തെയും നിന്നെ ഓർമിക്കുന്ന നാവും അവൾക്ക് നൽകേണമേ, നിന്റെ വെളിച്ചത്തിലും മാർഗനിർദേശത്തിലും അവളെ വളർത്തണമേ, ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും വസ്ത്രങ്ങൾ അവൾക്ക് നൽകേണമേ" - അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഹിന്ത് ബിൻത് ഹമദ് ബിൻ മുഹമ്മദ് അൽ മക്തൂമിന് പുറമെ ഷെയ്ഖ് ഹംദാന് രണ്ട് ആൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. 2023 ഫെബ്രുവരി 25 നാണ് മൂന്നാമത്തെ കുട്ടിയായ മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ ജനന വാർത്ത അദ്ദേഹം പങ്കുവെച്ചത്. 2021 മേയ് 20ന് ഇരട്ടക്കുട്ടികളായ ഷെയ്ഖ, റാഷിദ് എന്നിവർ ജനിച്ചത്.