'ഇപ്പോൾ വാങ്ങി വയ്ക്കാം, സ്വർണത്തിന് വില കൂടാൻ പോകുന്നതേയുള്ളു' ജോയ് ആലുക്കാസ്

Mail This Article
സ്വർണവില ഔണ്‍സിന് 5000 ഡോളർ ആകുന്ന കാലം അകലെയല്ലെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ്. കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ജോയ് ആലുക്കാസ് സിഗ്നേച്ചർ ജ്വല്ലറിയിൽ വച്ച് സ്വർണവിലയുടെ മുന്നേറ്റത്തെ കുറിച്ച് 'മനോരമ ഓൺലൈനോ'ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസക്ത ഭാഗങ്ങൾ :
സ്വർണ വിലയുടെ ഇപ്പോഴത്തെ കുതിപ്പ് തുടരുമോ?
സ്വർണ വിലയെ കുറിച്ച് പറയുമ്പോൾ സാധാരണ കേൾക്കാറുണ്ട്, വില അങ്ങ് ഉയരത്തി(peak)ലെത്തി, എന്തൊരു വിലയാണ് എന്നൊക്കെ. പക്ഷെ സ്വർണവില എക്കാലവും ഉയർന്നുകൊണ്ടേ ഇരിക്കുകയാണ്. പ്രത്യേകിച്ചു ട്രംപ് അധികാരത്തിൽ വന്ന ശേഷം അദ്ദേഹത്തിന്റെ ഭരണ പരിഷ്കാരങ്ങളെല്ലാം സ്വർണമുൾപ്പടെ എല്ലാ ലോഹങ്ങളെയും ബാധിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും ബദൽ കറൻസികളെയും ഇതു ബാധിക്കുന്നു.
ഇന്നത്തെ സ്വർണവിലയുടെ വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം

കഴിഞ്ഞ 10 മാസം കൊണ്ട് സ്വർണ വിലയിൽ വലിയ കുതിച്ചു കയറ്റമാണുണ്ടായിട്ടുള്ളത്. രൂപയും ഓഹരി-മ്യൂച്വൽഫണ്ട് പോലുള്ള നിക്ഷേപങ്ങളും താഴേക്കു പോയി. അതേ സമയം സ്വർണ വിലയുടെ ചരിത്രം നോക്കിയാൽ അത് മുന്നേറി കൊണ്ട് തന്നെയിരിക്കുകയാണ്. 2000 ൽ ഒരു ഔൺസിന് 250 ഡോളർ ആയിരുന്ന സ്വർണം 2010 ൽ 1910 ഡോളർ ആയി കുതിച്ചു. ഈ മാർച്ചിൽ അത് 3000 ഡോളർ കടന്നു. 2000 ൽ നിന്ന് 4000 ഡോളറിലേക്ക് എത്തുമ്പോൾ അത് 100 ശതമാനം വളർച്ചയല്ലേ? ഇങ്ങനെ പോയാൽ അടുത്ത് തന്നെ 5000 വും കടക്കും.

വില ഇങ്ങനെ കൂടുമ്പോൾ സാധാരണക്കാർ, പ്രത്യേകിച്ച് മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങൾക്കൊക്കെ എങ്ങനെ സ്വർണം വാങ്ങും?
ഇന്ത്യക്കാർക്ക് സ്വർണം വിവാഹത്തിന്റെ, ആഘോഷങ്ങളുടെ, ജീവിതത്തിന്റെ തന്നെ ഭാഗമാണ്. സ്വർണം സൗന്ദര്യത്തെ പ്രതിഫലിപ്പിക്കുന്നു. മറ്റൊരു നിക്ഷേപവും ഇതു പോലെ സൗന്ദര്യവും സമ്പത്തും ഒരേ പോലെ വർധിപ്പിക്കാൻ ഉപയോഗിക്കുന്നില്ല മാത്രമല്ല എപ്പോൾ ആവശ്യം വന്നാലും സ്വർണം വിൽക്കുകയും ചെയ്യാം. വേറെ ഏത് ആസ്തി ആണെങ്കിലും ഒറ്റയടിക്ക് വിറ്റു പണമാക്കാനാകില്ല. വിറ്റാൽ അപ്പോൾ തന്നെ കാശ് കൈയിൽ കിട്ടും, ചികിത്സ പോലെയുള്ള അത്യാവശ്യങ്ങളിൽ സാധാരണക്കാർക്ക് മാത്രമല്ല സമ്പന്നർക്കും സ്വർണം സഹായിയാണ്.
.jpg?w=845&h=440)
വില കുറഞ്ഞിരുന്ന കാലത്ത് സ്വർണത്തിൽ നിക്ഷേപിച്ചവർ ഇന്ന് മിടുക്കരായി. എന്നാൽ ഇപ്പോഴും വൈകിയിട്ടില്ല. കാരണം വില കൂടി കൊണ്ടേയിരിക്കുകയാണ്. ഒറ്റയടിക്ക് വാങ്ങനാകുന്നില്ലെങ്കിലും പറ്റുന്ന പോലെ സ്വർണം വാങ്ങിവയ്ക്കുന്നതാണ് നല്ലത്. വിവാഹത്തിന് മകൾക്ക് 10 പവൻ നൽകാൻ ഉദ്ദേശിച്ചിരുന്നവർ അതേ തുകയ്ക്ക് അഞ്ച് പവൻ സമ്മാനിക്കുക. അത് മകൾക്ക് എന്നും വില ഉയർന്നു കൊണ്ടിരിക്കുന്ന ഒരു ആസ്തിയാണ്.
കൊച്ചിയിലെ പുതിയ ഷോറൂമിന്റെ പ്രത്യേകതകളെന്തൊക്കെയാണ്?
എക്‌സ്‌ക്ലൂസീവ് ബ്രൈഡല്‍ ഫ്‌ളോറോടു കൂടി നാല് നിലകളിലായി 15,000 സ്‌ക്വയര്‍ വിസ്തൃതിയിലാണ് പുതിയ ഷോറും. പരമ്പരാഗത ശൈലിയിലുള്ള സ്വര്‍ണാഭരണശേഖരങ്ങള്‍ക്ക് പുറമെ ഡയമണ്ട് , ബ്രൈഡല്‍ , സില്‍വര്‍ ആഭരണങ്ങളുടെയും സ്വര്‍ണം കൊണ്ടുള്ള കരകൗശല വസ്തുക്കളുടെയും ശേഖരമുണ്ട്. പരമ്പരാഗത- ആധുനിക ഡിസൈനുകളിലുള്ള പല തരം ആഭരണങ്ങൾ, ആന്റിക് കലക്ഷന്‍ എന്നിവയുമുണ്ട് പരിമിതകാല ഓഫറില്‍ 2.5 ശതമാനം മുതലാണ് പണിക്കൂലി.