തമിഴ്നാട്ടിൽ പൊതുവേ മഴ കുറയാനുള്ള കാരണം?

Mail This Article
1. അക്ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായമാണ് ‘മാൻസബ്ദാരി’. ഇതിലെ മാൻസബ് എന്ന പദവി എന്തിനെയാണ് സൂചിപ്പിക്കുന്നത് ?
A) ഓരോ ഉദ്യോഗസ്ഥനും നിലനിർത്തേണ്ട കാലാൾ പടയിലെ അംഗങ്ങളുടെ എണ്ണം.
B) ഓരോ ഉദ്യോഗസ്ഥനും നിലനിർത്തേണ്ട ചാവേർ പടയിലെ അംഗങ്ങളുടെ എണ്ണം.
C) ഓരോ ഉദ്യോഗസ്ഥനും നിലനിർത്തേണ്ട കുതിരപ്പടയാളികളുടെ എണ്ണം.
D) ഓരോ ഉദ്യോഗസ്ഥനും നിലനിർത്തേണ്ട പീരങ്കിപ്പടയിലെ അംഗങ്ങളുടെ എണ്ണം.
2. മാതാപിതാക്കൾ ആരെങ്കിലും മരിക്കുകയും ജീവിച്ചിരിക്കുന്നവർക്കു കുട്ടികളെ സംരക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പ്രതിമാസ സഹായധന പദ്ധതി ?
A) സ്നേഹസ്പർശം B) സ്നേഹപൂർവം
C) സ്നേഹസാന്ത്വനം D) സസ്നേഹം
3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി?
A) ജോൺ മത്തായി B) സി.ഡി.ദേശ്മുഖ്
C) മൊറാർജി ദേശായി D) ആർ.കെ.ഷൺമുഖം ചെട്ടി
4. ഭൂപടങ്ങളിൽ തോതു രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന രീതികളിൽ പെടാത്തത്?
A) രേഖീയരീതി B) ഭിന്നകരീതി
C) ദശാംശരീതി D) പ്രസ്താവനാരീതി
5. കേരളത്തിൽ ജനകീയാസൂത്രണം ആരംഭിച്ചത് ഏതു പഞ്ചവത്സരപദ്ധതിയുടെ കാലത്താണ് ?
A) എട്ടാം പദ്ധതി B) ഒൻപതാം പദ്ധതി
C) പത്താം പദ്ധതി D) പതിനൊന്നാം പദ്ധതി
6. നീതി ആയോഗ് അംഗീകരിച്ച 2019–21 വർഷങ്ങളിലെ ബഹുമുഖ ദാരിദ്ര്യ സൂചിക അനുസരിച്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?
A) കേരളം B) മഹാരാഷ്ട്ര
C) തെലങ്കാന D) ഉത്തർപ്രദേശ്
7. 2028 ഒളിംപിക്സ് മത്സരങ്ങളുടെ വേദി?
A) പാരിസ് B) ലൊസാഞ്ചലസ്
C) ടോക്കിയോ D) ബീജിങ്
8. കേരള–തമിഴ്നാട് മുഖ്യമന്ത്രിമാർ ചേർന്ന് വൈക്കത്ത് ഉദ്ഘാടനം ചെയ്തത് ഏതു നവോത്ഥാന നായകന്റെ സ്മാരകമാണ് ?
A) അയ്യാ വൈകുണ്ഠ സ്വാമികൾ
B) പെരിയാർ ഇ.വി.രാമസ്വാമി നായ്ക്കർ
C) ചട്ടമ്പി സ്വാമികൾ
D) ജ്യോതിറാവു ഫൂലെ
9) യുദ്ധങ്ങളുടെ ചരിത്രത്തിൽ ഇടംപിടിച്ച പാനിപ്പത്ത് ഏതു
സംസ്ഥാനത്തിലാണ് ?
A) പഞ്ചാബ് B) ബിഹാർ
C) ഉത്തർപ്രദേശ് D) ഹരിയാന
10. ‘മെയ്ക് ഇൻ ഇന്ത്യ’യുടെ ലോഗോയിലുള്ള മൃഗം ഏത് ?
A) സിംഹം B) കടുവ
C) ആന D) കുതിര
11. ദാരിദ്ര്യ ലഘൂകരണവും സ്ത്രീകളുടെ സാമ്പത്തിക ഉയർച്ചയും ലക്ഷ്യമിട്ട് 1998 മേയ് 17ന് കേരളത്തിൽ
ആരംഭിച്ച പദ്ധതി ഏത് ?
A) തൊഴിലുറപ്പ് പദ്ധതി
B) ലൈഫ് പദ്ധതി
C) കുടുംബശ്രീ
D) ഹരിതകേരളം പദ്ധതി
12. തമിഴ്നാട്ടിൽ പൊതുവേ മഴ കുറയാനുള്ള കാരണം.
A) കാറ്റിന് അഭിമുഖമായ പ്രദേശമായതുകൊണ്ട്.
B) മരങ്ങൾ കുറവായതിനാൽ
C) സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതുകൊണ്ട്.
D) മഴനിഴൽ പ്രദേശമായതുകൊണ്ട്.
13. റേഡിയോ തരംഗങ്ങളുടെ
ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന തെർമോസ്ഫിയറിന്റെ ഭാഗമായ അന്തരീക്ഷ പാളി ഏത് ?
A) ട്രോപോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
C) അയണോസ്ഫിയർ
D) എക്സോസ്ഫിയർ
14. വിദ്യാഭ്യാസം മൗലികാവകാശമാക്കപ്പെട്ടത് ഏതു ഭരണഘടനാ ഭേദഗതി അനുസരിച്ചായിരുന്നു ?
A) 42–ാം ഭേദഗതി (1976)
B) 44–ാം ഭേദഗതി (1978)
C) 86–ാം ഭേദഗതി (2002)
D) 73–ാം ഭേദഗതി (1992)
15. അപ്പാർത്തീഡ് എന്നാൽ
A) അടിയന്തരാവസ്ഥ
B) ഊരുവിലക്ക്
C) വർണവിവേചനം
D) ഭീകരവിരുദ്ധ നിയമം
ഉത്തരങ്ങൾ
1) C 2) B 3) D 4) C 5) B
6) A 7) B 8) B 9) D 10) A
11) C 12) D 13) C 14) C 15) C