ADVERTISEMENT

ന്യൂഡൽഹി ∙ തലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. ഇന്നലെ രാവിലെ കുറഞ്ഞ താപനില 4.9 ഡിഗ്രി രേഖപ്പെടുത്തി. വായുമലിനീകരണം മോശം വിഭാഗത്തിൽ തുടരുകയാണ്. ശനിയാഴ്ചയെ അപേക്ഷിച്ച് താപനില രണ്ട് ഡിഗ്രിയോളമാണ് താഴ്ന്നത്. സീസണിലെ പതിവ് താപനിലയേക്കാൾ മൂന്ന് ഡിഗ്രി കുറവാണ് ഇന്ന്. 

തെരുവുകളിൽ താമസിക്കുന്ന ഒട്ടേറേപ്പേർ സർക്കാർ ഒരുക്കിയ ഷെൽറ്റർ ഹോമുകളിൽ അഭയം പ്രാപിച്ചു. യുപി, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏതാനും ദിവസം കൂടി ശൈത്യതരംഗം തുടരും. കശ്മീർ താഴ്‌വരയിൽ പലയിടത്തും താപനില പൂജ്യത്തിനും താഴെയാണ്. അതേസമയം ഡൽഹിയിലെ വായുമലിനീകരണതോത് അൽപം ഉയർന്നു. 257 ആണ് ഇന്നലെ വായുമലിനീകരണ നിരക്ക്.

English Summary:

Delhi weather remains frigid as a severe cold wave grips the capital, with temperatures plummeting to a low of 4.9 degrees Celsius. The cold wave is expected to persist in North India, impacting states like UP, Haryana, and Punjab.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT