ഊട്ടിക്കു സമീപം പുതുമന്തിൽ ബേക്കറി തകർത്ത് കരടി; ജനങ്ങൾ ഭീതിയിൽ

Mail This Article
×
ഊട്ടി∙ ഊട്ടിയുടെ സമീപമുള്ള പുതുമന്തിൽ കരടിയെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇവിടുത്ത ഒരു ബേക്കറി തകർത്ത് ഉള്ളിൽ കയറിയ കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കരടിയുടെ സാന്നിധ്യം ജനങ്ങൾ അറിഞ്ഞത്. അതിരാവിലെ 4 മണിയോടെ ബേക്കറിയിലെത്തിയ കരടി ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ് സ്ഥലം വിട്ടത്.
ഇന്നലെ കാലത്ത് വന്ന ഉടമ കട തുറന്ന് കിടക്കുന്നത് കണ്ട് സിസിടിവി ക്യാമറ പരിശോധിക്കുകയായിരുന്നു. കരടിയെ കൂട് വച്ച് പിടിക്കണമെന്ന ആവശ്യവും ശക്തമായി.
English Summary:
Bear attack near Puthumanthi sparks panic. The recent wild bear sighting in the Ooty region has led to widespread fear among the local population.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.