പൊലീസ് സ്റ്റേഷനുകൾക്കായി 46 ‘ഗൂർഖ’കൾ എത്തി; ദുർഘടപ്രദേശങ്ങളിൽ യാത്രക്കായി...

Mail This Article
തിരുവനന്തപുരം ∙ നക്സൽ ബാധിത പ്രദേശങ്ങളിലെയും ഉയർന്ന പ്രദേശങ്ങളിലെയും പൊലീസ് സ്റ്റേഷനുകൾക്കായി 46 ‘ഗൂർഖ’കൾ എത്തി. ഫോഴ്സ് കമ്പനിയുടെ ‘ഗൂർഖ’ എന്ന പേരിലുള്ള ജീപ്പാണു കേരള പൊലീസിനു കൈമാറിയത്. ദുർഘടപ്രദേശങ്ങളിൽ യാത്ര ചെയ്യുന്നതിന് സഹായകരമാണ് ഇവയെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പൊലീസ് ആസ്ഥാനത്തെ എഡിജിപി മനോജ് ഏബ്രഹാം, കമ്പനി പ്രതിനിധികളിൽ നിന്നു വാഹനങ്ങൾ ഏറ്റുവാങ്ങി സ്റ്റേഷനുകൾക്ക് കൈമാറി. ഫോർവീൽ ഡ്രൈവ് എസി വാഹനത്തിൽ ആറു പേർക്ക് സഞ്ചരിക്കാം. സ്റ്റേറ്റ് പ്ലാൻ, പൊലീസ് നവീകരണ പദ്ധതി എന്നിവ പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് വാങ്ങിയത്. ഒരു വാഹനത്തിന് 13.25 ലക്ഷം രൂപയാണ് വില.