ഹരിതകർമസേന ശേഖരിച്ച പ്ലാസ്റ്റിക് സാമൂഹിക വിരുദ്ധർ കത്തിച്ചു

Mail This Article
×
മാള ∙ പഞ്ചായത്ത് 11–ാം വാർഡിൽ നിന്നു ഹരിതകർമസേന വാതിൽ പടി ശേഖരണത്തിലൂടെ ശേഖരിച്ച വഴിയരികിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കും സ്പോഞ്ചും റെക്സിൻ അടങ്ങിയ ചാക്കുകൾ സാമൂഹ്യവിരുദ്ധർ കത്തിച്ചതായി പരാതി. 2 വലിയ ചാക്കുകളാണ് പൂർണമായും കത്തിച്ചത്. ഈ വാർഡിൽ പ്ലാസ്റ്റിക് ശേഖരിച്ച് സൂക്ഷിക്കുന്ന മിനി എംസിഎഫ് ഇല്ലാത്തതാണ് റോഡരികിൽ സൂക്ഷിക്കേണ്ട അവസ്ഥ വന്നത്. സാമൂഹ്യ വിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.