ADVERTISEMENT

സ്കിൽ ഉണ്ടെങ്കിൽ ഏതു മേഖലയിലും പച്ചതൊടുന്ന കാലം; ശാസ്ത്ര–സാങ്കേതിക മേഖലയിൽ പ്രത്യേകിച്ചും. കണ്ടുപിടിത്തങ്ങളിലായാലും ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലായാലും സ്കിൽ ഉണ്ടെങ്കിൽ കരിയറുണ്ട് എന്ന സ്ഥിതി. ഇനി വരുന്ന റോബോട്ടിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലത്തിൽ അക്കാദമിക്ക് മികവോടെ സ്കിൽ ലോകത്തേക്കുള്ള മികച്ച വഴിയാണ് പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനവും പഠനവും.

Read Also : നാലുവർഷ ബിരുദം അമേരിക്കൻ സ്വപ്നങ്ങൾക്ക് ഊർജമേകും’ : ഡോ. വിനോയ് തോമസ്

ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജുക്കേഷൻ (എഐസിടിഇ) നൽകുന്ന സർട്ടിഫിക്കറ്റുകളാണ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്നത്. മൂന്ന് വർഷമാണ് കോഴ്സ് കാലാവധി. പ്ലസ്ടു സയൻസ് ഗ്രൂപ്പുകാർക്ക് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്) ലാറ്ററൽ എൻട്രി അനുവദിക്കുന്നുണ്ട്. ഐടിഐ കഴിഞ്ഞു വരുന്നവർക്ക് സമാനമായ ബന്ധപ്പെട്ട ട്രേഡിലേക്കും ലാറ്ററൽ എൻട്രി അനുവദിക്കും. ഇവർക്ക് 2 വർഷമാണ് കാലാവധി. 30 കോഴ്സുകളിലേക്കാണ് പോളിടെക്നിക്കിൽ പ്രവേശനം അനുവദിക്കുന്നത്. പത്താം ക്ലാസിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് വിഷയങ്ങളുടെ മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. 

 

പ്രത്യേകം ഓർക്കാം ഇവ

 

∙ ഏത് ഡിപ്ലോമ പ്രോഗ്രാമാണ് തിരഞ്ഞെടുക്കുന്നതെന്ന് കൃത്യമായി തീരുമാനിക്കണം. 

∙ രണ്ട് സ്ട്രീമിലേക്കാണ് പ്രവേശനം നടക്കുന്നത്. സ്ട്രീം ഒന്നിൽ എൻജിനീയറിങ് പ്രോഗ്രാമുകളാണ് ഉൾപ്പടുന്നത്. രണ്ടാമത്തെ സ്ട്രീമിൽ ഓഫിസ് ജോലികൾ ഉൾപ്പെടുന്ന കോഴ്സ് തിരഞ്ഞെടുക്കാം.

∙ നമ്മുടെ അഭിരുചി ഏത് മേഖലയിൽ എന്ന് തിരിച്ചറിവുണ്ടാകണം. മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങരുത്. 

∙ തിരഞ്ഞെടുക്കുന്ന വിഷയത്തെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. ഉപരിപഠന സാധ്യതയും കരിയർ സാധ്യതയും അറിഞ്ഞിരിക്കണം. 

∙ റഗുലർ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലിഷ് എന്നീ വിഷയങ്ങളുടെ മാർക്ക് അടിസ്ഥാനമാക്കിയുള്ള ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കിയാണ് അലോട്മെന്റ് നടക്കുക. 

∙ പ്രതീക്ഷിക്കുന്ന പ്രോഗ്രാം ഇൻഡക്സ് മാർക്ക് അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുമോയെന്ന് പരിശോധിക്കണം. 

∙ പ്രവേശനത്തെ സംബന്ധിക്കുന്ന സംശയങ്ങൾക്കായി പോളിടെക്നിക് കോളജിലെ ഹെൽപ് ഡസ്കിനെ സമീപിക്കാം. 

∙ തിരഞ്ഞെടുക്കുന്ന വിഷയത്തിലെ കരിയർ സാധ്യത അന്വേഷിച്ചറിയാം. വിദേശത്തുള്ള സാധ്യതകളും അറിഞ്ഞിരിക്കാം. 

∙ പ്രവേശനം നേടുന്ന കോഴ്സിൽ മുൻപ് പഠിച്ചിറങ്ങിയവരുടെ അഭിപ്രായങ്ങൾ ചോദിക്കാം. ‌

 

 

കോഴ്സുകൾ 

 

1. ആർക്കിടെക്ചർ, 2. ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ്, 3. ഓട്ടോമൊബൈൽ എൻ‍ജിനീയറിങ്, 4. ബയോമെഡിക്കൽ എൻജിനീയറിങ്, 5. കെമിക്കൽ എൻജിനീയറിങ്, 6. സിവിൽ എൻജിനീയറിങ്, 7. ക്ലൗഡ് കംപ്യൂട്ടിങ് ആൻഡ് ബിഗ് ഡേറ്റ, 8. കൊമേഴ്സ്യൽ പ്രാക്ടീസ്, 9. കമ്യുണിക്കേഷൻ ആൻഡ് കംപ്യൂട്ടർ നെറ്റ്‌വർക്കിങ്, 10. കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, 11.കംപ്യൂട്ടർ എൻജിനീയറിങ്, 12. കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനീയറിങ്, 13. സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, 14. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, 15. ഇലക്ട്രോണിക്സ് ആൻഡ് കമ്യുണിക്കേഷൻ, 16. ഇലക്ട്രോണിക്സ് എൻജിനീയറിങ്, 17. ഇൻഫർമേഷൻ ടെക്നോളജി, 18. ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, 19. മാനുഫാക്ചറിങ് ടെക്നോളജി, 20. മെക്കാനിക്കൽ എൻജിനീയറിങ്, 21. പൊളിമർ ടെക്നോളജി, 22. പ്രിന്റിങ് ടെക്നോളജി, 23. റിന്യൂവബിൾ എനർജി, 24. റോബോട്ടിക് പ്രൊസസ് ഓട്ടോമേഷൻ, 25. ടെക്സ്റ്റൈൽ ടെക്നോളജി, 26. ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, 27. വുഡ് ആൻഡ് പേപ്പർ ടെക്നോളജി.

 

പുതിയ കോഴ്സുകൾ

 

28. സിവിൽ ആൻ‍ഡ് എൻവയോൺമെന്റൽ എൻജിനീയറിങ്, 29. സിവിൽ ആൻ‍ഡ് റൂറൽ എൻജിനീയറിങ്, 30. ഇന്റഗ്രേറ്റഡ് സർക്യൂട്ട് ഡിസൈൻ ആൻഡ് ഫാബ്രിക്കേഷൻ. 

 

 

കോളജുകളുടെ എണ്ണം (ബോക്സ്)

ഗവൺമെന്റ്: 46 

എയ്ഡഡ്: 6

സെൽഫ് ഫിനാൻസിങ്: 40

ഐഎച്ച്ആർഡി: 7

കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യൂക്കേഷൻ (കെയ്പ്): 4. 

 

നിലവിലെ സീറ്റുകൾ

റഗുലർ: 27,078 

ലാറ്ററൽ എൻട്രി: 4219

 

Content Summary : How To Choose The Right Polytechnic Course

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com