എല്ലാ സ്കൂളിലും നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കണം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിങ്ങനെ
Mail This Article
തിരുവനന്തപുരം ∙ സംസ്‌ഥാനത്തു പെൺകുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർബന്ധമായും സ്ഥാപിക്കണമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കാനും സംവിധാനം വേണം.
Read Also : കേരള എൻജിനീയറിങ്, ഫാർമസി പ്രവേശനപരീക്ഷ 17ന്
എല്ലാ സ്കൂളുകളിലും ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനം വേണം. ജൈവ മാലിന്യങ്ങൾ സ്കൂളുകളിൽ തന്നെ സംസ്കരിച്ചു കൃഷിക്കും പൂന്തോട്ടത്തിനും വളമായി ഉപയോഗിക്കണം. ക്ലാസുകളിൽ ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ തരം തിരിച്ചു ശേഖരിക്കാൻ ബിന്നുകൾ സ്ഥാപിക്കണം. സ്കൂൾ പരിപാടികൾ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി ഹരിതച്ചട്ടം പാലിച്ചു സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.
Content Summary : Install Sanitary Napkin Vending Machines in Schools: Education Department Circular