ഇനിയും സമയം വൈകിയിട്ടില്ല; ‘എെഎ പുലി’യായാൽ വീട്ടിലിരുന്നു നേടാം വരുമാനം

Mail This Article
നിങ്ങളുടെ ബിസിനസിന് ആവശ്യമായ പോസ്റ്ററുകളും മറ്റും ഡിസൈൻ ചെയ്യാൻ നൈപുണ്യമുള്ളവരുടെ പിന്നാലെ നടക്കേണ്ട. ആശയമുണ്ടെങ്കിൽ നിമിഷനേരം കൊണ്ടു കിടിലൻ പോസ്റ്ററുകൾ ചെയ്യാം. മനസിൽ െഎഡിയയുണ്ടെങ്കിൽ ഡിസൈനിങ് പാർട്ട് ടൈം ജോലിയായി ചെയ്ത് മികച്ച വരുമാനം നേടാം. നാം നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ടെക്സ്റ്റ്, ചിത്രങ്ങൾ, ഓഡിയോ,വിഡിയോ, സിന്തറ്റിക് ഡേറ്റ തുടങ്ങി വ്യത്യസ്ത ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപവിഭാഗമാണ് ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. തിരക്കിനിടയിൽ എവിടെപ്പോയി പഠിക്കുമെന്ന് ചിന്തിച്ചു ഭാരപ്പെടേണ്ട. മനസ്സുണ്ടെങ്കിൽ നിങ്ങളെ നല്ലൊരു ഡിസൈനറാക്കാൻ ‘എെഎ’ ടൂളുകൾക്ക് കഴിയും. സംശയിക്കേണ്ട, നാലു ദിവസം ഒന്നര മണിക്കൂർ മാറ്റിവയ്ക്കാനുണ്ടെങ്കിൽ നിങ്ങൾക്കും എെഎ’യിൽ പുലിയാകാം. മനോരമ ഹൊറൈസൺ സംഘടിപ്പിക്കുന്ന ‘ചാറ്റ്ജിപിടി ഫോർ ഡേയ്–ടു–ഡേയ് ലൈഫ് (ChatGPT for Day-to-Day Life) ഒാൺലൈൻ കോഴ്സിൽ പങ്കെടുക്കാം, സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പതിനഞ്ചേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ബേസിൽ വർഗീസാണ് ക്ലാസുകൾ നയിക്കുന്നത്. മാർച്ച് 31 മുതൽ ഏപ്രിൽ 3 വരെ വൈകിട്ട് 8 മുതൽ 9.30 വരെയാണ് ഒാൺലൈൻ ക്ലാസ്. ക്ലാസിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ വിവരങ്ങൾ നൽകി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://tinyurl.com/4fmmf8jv