ADVERTISEMENT

ലോകത്തിലെ ഏറ്റവും വിലയുള്ള ദ്രാവകങ്ങൾ പരിഗണിച്ചാൽ തേൾവിഷം അതിന്റെ മുകളിൽ തന്നെ വരും. ഡെത്ത്സ്റ്റാക്കർ സ്‌കോർപിയോൺ വെനം എന്ന തേൾവിഷത്തിന് ഒരു ഗാലന് 3.9 കോടി യുഎസ് ഡോളറാണ് വില. വൈദ്യശാസ്ത്ര ഗവേഷണരംഗത്തും വേദന നിയന്ത്രണത്തിലും കാൻസർ, പ്രതിരോധ വ്യവസ്ഥാരോഗങ്ങൾ തുടങ്ങിയവയുടെ ചികിത്സയിലും ഈ വിഷത്തിന് നിർണായകമായ റോളുള്ളതാണ് ഇതിന്‌റെ മൂല്യം ഇത്രയും കൂട്ടിയ കാര്യം.

ഈ വിഷത്തിന്റെ അപൂർവതയും ഇതു ശേഖരിക്കാനുള്ള പാടുമാണ് ഇതിന് ഇത്രയും വില വരാനുള്ള കാര്യം. തേളുകൾ കുറച്ചുമാത്രം വിഷമേ ഉത്പാദിപ്പിക്കുകയുള്ളൂ. ഈ ജീവികളെ ഉപദ്രവിക്കാതെ ഇത് എടുക്കുകയും വേണം. തേൾവിഷത്തിലുള്ള അപൂർവമായ പ്രോട്ടീനുകളും പെപ്‌റ്റൈഡുകളുമാണ് വൈദ്യശാസ്ത്രരംഗത്ത് ഇതിനു വലിയ സാധ്യതകൾ ഉണ്ടാക്കിക്കൊടുക്കുന്നത്. ക്ലോറോടോക്‌സിൻ എന്ന രാസവസ്തു ഇതിനുദാഹരണം. ഇതു കൂടാതെ സൗന്ദര്യവസ്തുക്കളുടെ ഉത്പാദനരംഗത്തും തേൾവിഷം വിലമതിക്കപ്പെടുന്നുണ്ട്.

ഡെത്ത്സ്റ്റാക്കർ (Photo:X/@BivouacChillin)
ഡെത്ത്സ്റ്റാക്കർ (Photo:X/@BivouacChillin)

തേളുകളുടെ ശരീരത്തിൽ മെഷീനുകളുപയോഗിച്ച് ചെറുതായി സമ്മർദ്ദം കൊടുത്തോ അല്ലെങ്കിൽ ഇലക്ട്രിക് ഷോക്കുകൾ നൽകിയോ ആണ് തേൾവിഷം ശേഖരിക്കുന്നത്. വളരെ ശ്രദ്ധാപൂർവം വിഷം ശേഖരിച്ചശേഷം ഇത് സൂക്ഷിച്ചുവയ്ക്കും.

തുർക്കിയിൽ ഓറെൻലർ എന്ന വ്യക്തി തേളുകൾക്കായി ഒരു ഫാം നടത്തുന്നത് ലോകശ്രദ്ധ നേടിയ സംഭവമാണ്. ഇരുപതിനായിരത്തിലധികം തേളുകളാണ് ഓറെൻലറിന്‌റെ ഫാമിൽ കഴിയുന്നത്. ആൻഡ്രോക്ടോനസ് തുർക്കിയെൻസിസ് എന്ന വിഭാഗത്തിൽപെടുന്ന തേളുകളാണ് ഇവ.

ഇക്കൂട്ടത്തിൽ ഏറ്റവും വിലയുള്ള വിഷം ഡെത്ത്‌സ്റ്റോക്കർ സ്‌കോർപിയോൺ എന്ന തേളിന്റേതാണ്. വടക്കേ അമേരിക്കയിലും മധ്യപൂർവദേശങ്ങളിലും ഥാർ മരുഭൂമിയിലും മധ്യേഷ്യയിലുമൊക്കെ കാണപ്പെടുന്ന ഈ തേൾവർഗം ലോകത്തെ തന്നെ ഏറ്റവും അപകടകാരികളായ തേളുകളിലൊന്നാണ്.

English Summary:

Unveiling the World’s Priciest Liquid: The Astonishing Value of Scorpion Venom in Medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com