ADVERTISEMENT

വന്യജീവികളുമായി എത്ര സ്നേഹത്തോടെ പെരുമാറിയാലും ചില സമയങ്ങളിൽ അവർ അക്രമാസക്തരാകാം. അതിന് ഏറ്റവും വലിയ ഉദാഹരണം അടുത്തിടെ പട്ടായയിൽ നടന്നു. ദ മില്യൺ ഇയേഴ്സ് സ്റ്റോൺ പാർക്ക് ആൻഡ് ക്രോക്കഡൈൽ ഫാമിൽ മുതലയുടെ വായിൽ കൈയിട്ട പരിശീലകന് കടിയേറ്റു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കാഴ്ചക്കാർ നോക്കിനിൽക്കെയാണ് പരിശീലകൻ മുതലയുടെ അടുത്തേക്ക് എത്തുന്നത്. വാ പിളർന്ന് കിടക്കുന്ന മുതലയെ തലോടിയശേഷം ഇയാൾ വായിലേക്ക് കൈനീട്ടി. പെട്ടെന്ന് മുതല യുവാവിന്റെ കൈ കടിച്ചുവലിക്കുകയും വിടുകയും ചെയ്തു. ആക്രമണത്തിനിടെ യുവാവ് വീഴാനായി പോകുന്നതും വിഡിയോയിൽ കാണാം. എങ്കിലും ഭയമില്ലാതെയാണ് യുവാവ് പെരുമാറിയത്. ചോരയൊലിച്ച കൈയുമായി അയാൾ പതുക്കെ അവിടെനിന്നും നടക്കുകയായിരുന്നു. മുതലയാകട്ടെ, ജലാശയത്തിലേക്കും പോയി.

യുവാവിനെതിരായ ആക്രമണം കണ്ട കാഴ്ചക്കാർ ആദ്യം ആക്ട് ആണെന്ന് കരുതി. ചിലർ കൈയടിക്കുകയും ചെയ്തു. യുവാവിന്റെ കൈയിൽനിന്നും രക്തമൊഴുകുന്നത് കണ്ടപ്പോഴാണ് യഥാർഥ സംഭവം മനസ്സിലായത്. യുവാവിന് കൈ തിരിച്ചുകിട്ടിയത് ഭാഗ്യമാണെന്നും വന്യജീവികളുമായി ഇത്തരത്തിലുള്ള പ്രകടനങ്ങൾ ഒഴിവാക്കണമെന്നും വിഡിയോ കണ്ടവർ കുറിച്ചു.

English Summary:

Shocking Crocodile Attack Caught on Video: Trainer Narrowly Escapes!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com