ആ നൊസ്റ്റാൾജിക് ഗായികയെ ഓർമയുണ്ടോ? ഇനിയുള്ള യാത്ര ഈ ആഡംബരത്തിൽ
Mail This Article
ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പാട്ടുകൾ. ഒരു കാലത്തു ഹിന്ദി സിനിമാഗാനങ്ങളിൽ ഹിറ്റുകൾ കൊണ്ട് പ്രേക്ഷക മനസിൽ പതിഞ്ഞു പോയ പേരാണ് ഫാൽഗുനി പഥക്കിന്റേത്. നയന്റീസ് കിഡ്‌സിന്റെ കുട്ടിക്കാലത്ത് ഏറെ ആസ്വദിച്ച പാട്ടുകൾ. ചുഡി ജോ ഖങ്കേ, മൈനേ പായല്‍ ഹേ ചങ്കൈ, സാവന്‍ മേ, അയ്യോ രാമ, മേരി ചുനാര്‍ ഉദ്ദ് ഉദ്ദ് ജായേ എന്നിവയുള്‍പ്പെടെയുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയുണ്ട്. ഈ ഗായികയെ ആരും മറക്കാനിടയില്ല.
ഇനിയുള്ള ഫാൽഗുനി പഥക്കിന്റെ യാത്രകൾക്ക് മെഴ്സിഡീസിന്റെ ആഡംബരം കൂടിയെത്തുന്നു. മെഴ്‌സിഡീസ് എ എം ജി ജി എൽ ഇ 53 കൂപ്പെ എന്ന ആഡംബര എസ് യു വി യാണ് 90's കിഡ്സിന്റെ പ്രിയപ്പെട്ട ഗായിക സ്വന്തമാക്കിയിരിക്കുന്നത്. സുരക്ഷയിലും സ്റ്റൈലിലും ആഡംബരത്തിലും പകരം വയ്ക്കാനില്ലാത്ത ഈ വാഹനത്തിനു വില വരുന്നത് 97.85 ലക്ഷം രൂപ മുതൽ 1.15 കോടി രൂപ വരെയാണ്. ഫാൽഗുനി പഥക്ക് പുതിയ വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.
12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 4 സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഹീറ്റഡ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ, 9 എയർ ബാഗുകൾ, പാർക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് സ്പോട് മോണിറ്ററിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ഈ ആഡംബര വാഹനത്തിൽ മെഴ്‌സിഡീസ് ഒരുക്കിയിരിക്കുന്നത്.
3 ലീറ്റർ ട്വിൻ ടർബോ പെട്രോൾ എൻജിനാണ് ജി എൽ ഇ യ്ക്ക് കരുത്ത് പകരുന്നത്. 435 പി എസ് ആണ് പവർ, ടോർക്ക് 560 എൻ എം ആണ്. ഈ എൻജിനുമായി പെയർ ചെയ്തിട്ടുള്ള 48 വി മൈൽഡ് ഹൈബ്രിഡ് സിസ്റ്റം അധിക പവറും ടോർക്കും നൽകും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ്.