ADVERTISEMENT

ദോഹ∙ ആഫ്രിക്കയിലെ ഏറ്റവും വലിയ പർവതമായ കിളിമഞ്ചാരോ കീഴടക്കി ഖത്തർ ഫൗണ്ടേഷൻ വിദ്യാർഥി. ഖത്തരി പൗരന്മാരിൽ കിളിമഞ്ചാരോ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതി ഇനി 14 കാരനായ യൂസുഫ് അൽ ഖുവാരിക്ക് സ്വന്തം. 

പ്രീ-യൂണിവേഴ്‌സിറ്റി എജ്യുക്കേഷൻ സ്‌കൂളുകളുടെ കിളിമഞ്ചാരോ യാത്രയുടെ ഭാഗമായിരുന്നു അൽഖുവാരിയും. പക്ഷേ തിരികെ മടങ്ങിയത് പർവതം കീഴടക്കി ഖത്തറിന്റെ ദേശീയ പതാക നാട്ടിയ ശേഷം. കഴിഞ്ഞ വർഷം കിളിമഞ്ചാരോ കീഴടക്കിയ ഖത്തർ ഫൗണ്ടേഷനിലെ 15 വയസ്സുകാരന്റെ റെക്കോർഡാണ് മറികടന്നത്. ടാൻസാനിയയിൽ സമുദ്രനിരപ്പിൽ നിന്ന് 5,895 മീറ്റർ ഉയരത്തിലാണ് പർവതം സ്ഥിതി ചെയ്യുന്നത്. 

ഭാവി വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർഥികളുടെ സ്വഭാവം, വ്യക്തിത്വം, സന്നദ്ധത എന്നിവ രൂപപ്പെടുത്താനുള്ള കഴിവുകളുടെ വികസനം ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിച്ചത്. 4 മാസത്തെ കായിക പരിശീലനവും ഉണ്ടായിരുന്നു. അവിസ്മരണീയ യാത്രയായിരുന്നെന്ന് സംഘത്തിലെ വിദ്യാർഥികൾ വ്യക്തമാക്കി. 

English Summary: A Qatar Foundation student has conquered Kilimanjaro, Africa's largest mountain.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com