ADVERTISEMENT

ദുബായ്∙ മൂന്ന് ഇന്ത്യക്കാരെ താമസ സ്ഥലത്ത് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ ക്ലീനിങ് കമ്പനിയിലെ തൊഴിലാളികളായ രാജസ്ഥാൻ ഉദയ് പൂർ സ്വദേശികളാ രാംചന്ദ്ര(36), പരശ് റാം ഗർജാർ(23), ശ്യാംലാൽ ഗുർജാർ(29) എന്നിവരാണ് മരിച്ചത്. 

ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന മൂവരെയും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാരായൺ ലാൽ ജാൻവർ–ഉൻകരി ബായ് ദമ്പതികളുടെ മകനാണ് രാംചന്ദ്ര. ഹിമരാജ് ഗർജാർ ആണ് പരശ് റാമിന്‍റെ പിതാവ്. മാതാവ്: ഗോപി ദേവി. ഭദ്രിലാൽ ഗുർജാർ ആണ് ശ്യാംലാലിന്‍റെ പിതാവ്. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേയ്ക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. പൊലീസ് അന്വേഷണം നടക്കുന്നു. 

English Summary:

Three Indians were Found Dead of Poisoning at their Residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT