ADVERTISEMENT

ശബരിമല∙ സന്നിധാനം മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടക്കുന്നു. ഇന്നും നാളെയും സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്രകൾ ഉണ്ട്. തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന 25 നും മണ്ഡല പൂജ 26നും നടക്കും. ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയാണ് കർപ്പൂരാഴി.

ദീപാരാധനയ്ക്കു ശേഷം തന്ത്രിയും മേൽശാന്തിയും ചേർന്ന് കർപ്പൂരാഴി തെളിക്കും. അമ്മൻ കുടം, കാവടിയാട്ടം, മയൂര നൃത്തം, വാദ്യമേളങ്ങൾ എന്നിവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടും. കൊടിമരച്ചുവട്ടിൽ നിന്നു തുടങ്ങി മാളികപ്പുറം, വാവര് നടവഴി പതിനെട്ടാംപടിക്കൽ എത്തി സമാപിക്കും. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെ സന്നിധാനത്തും പമ്പയിലും തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാൻ നീണ്ട ക്യൂവാണ്. ശരംകുത്തി വരെ നിര നീണ്ടിട്ടുണ്ട്.

മണ്ഡല പൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കിയുമായുള്ള രഥഘോഷയാത്ര രണ്ടാം ദിവസമായ ഇന്ന് രാവിലെ ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ടു. കൊടുന്തറ, പത്തനംതിട്ട, കടമ്മനിട്ട, മേക്കൊഴൂർ, മൈലപ്ര, കുമ്പഴ, വെട്ടൂർ, ഇളകൊള്ളൂർ വഴി വൈകിട്ട് കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ തങ്ങും. 25 ന് വൈകിട്ട് സന്നിധാനത്ത് എത്തും.

  • 2 month ago
    Jan 20, 2025 10:21 AM IST

    ഇത്തവണ 53 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 110 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചു.

  • 2 month ago
    Jan 20, 2025 10:19 AM IST

    തിരുവാഭരണ ഘോഷയാത്ര പമ്പ, വലിയാനവട്ടം, അട്ടത്തോട്, നിലയ്ക്കൽ വഴി രാത്രി ളാഹ ഫോറസ്റ്റ് സത്രത്തിൽ തങ്ങും. 21ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. 22ന് മാടമൺ, വടശേരിക്കര, ഇടക്കുളം, റാന്നി കുത്തു കല്ലുംപടി, പേരൂർച്ചാൽ, പുതിയകാവ് വഴി വൈകിട്ട് ആറന്മുള കൊട്ടാരത്തിൽ എത്തി അവിടെ തങ്ങും. 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് മടങ്ങി എത്തും.

  • 2 month ago
    Jan 20, 2025 10:19 AM IST

    മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.

  • 2 month ago
    Jan 14, 2025 06:46 PM IST

    പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ദർശനപുണ്യത്തിൽ ഭക്തലക്ഷങ്ങൾ‌

  • 2 month ago
    Jan 14, 2025 06:33 PM IST

    ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ കിഴക്ക് മകര നക്ഷത്രം ഉദിക്കും. പിന്നെ മകരജ്യോതി തെളിയും

     

     

  • 2 month ago
    Jan 14, 2025 06:32 PM IST

    സംക്രമ സന്ധ്യയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണം ഏറ്റുവാങ്ങി തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും. 

  • 2 month ago
    Jan 14, 2025 06:29 PM IST

    തിരുവാഭരണവുമായുള്ള ഘോഷയാത്രയ്ക്ക് ദേവസ്വം ബോർഡ് വരവേൽപു നൽ‌കി സന്നിധാനത്തേക്ക് ആനയിച്ചു. പതിനെട്ടാംപടി ബലിക്കൽപുര വാതിലിലൂടെ സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്‌ഠര് ബ്രഹ്മദത്തനും മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. 

     

     

  • 2 month ago
    Jan 14, 2025 05:56 PM IST

    തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ സ്വീകരണം. സന്നിധാനത്തേയ്ക്ക് പുറപ്പെട്ടു

     

     

  • 2 month ago
    Jan 14, 2025 05:49 PM IST

    sabarimala-makaravilakku-hilltop-1401
    മകരജ്യോതി ദർശനത്തിനായി പമ്പ ഹിൽ ടോപ്പിൽ കാത്തിരിക്കുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ ∙ മനോരമ
  • 2 month ago
    Jan 14, 2025 05:47 PM IST

    പുണ്യദർശനം കാത്തു തീർഥാടകർ. (ചിത്രം:നിഖിൽ രാജ്∙മനോരമ)
English Summary:

Sabarimala Live Updates: Sabarimala Mandala Pooja is underway, with Deeparadhana and Karpoorazhi processions marking the main festival days.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com