ADVERTISEMENT

അബുദാബി ∙ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാർക്കും ഒരു സ്വദേശി യുവതിക്കും ഈ മാസത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 24 കാരറ്റിൻ്റെ 250 ഗ്രാം സ്വർണം സമ്മാനം. ഇതിന്  79,000 ദിർഹം വിലവരും. 

റാസൽഖൈമയിൽ എൻജിനീയറായ  അജു മാമ്മൻ മാത്യു, ഇപ്പോൾ നാട്ടിൽ കർഷകനായ മുൻ യുഎഇ പ്രവാസി രാജേഷ് കെ.വി.വാസു, ദുബായിൽ ഇലക്ട്രിക്കൽ എന്‍ജിനീയറായ എം.വിഷ്ണു എന്നിവരാണ് മലയാളികൾ. യുഎഇയിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി മുത്തുക്കണ്ണൻ സെൽവം, ദുബായ് മീഡിയാ സിറ്റിയിൽ  ഐടി പ്രഫഷനലായ സന്ദീപ് പാട്ടീൽ, കുവൈത്തിൽ ജോലി ചെയ്യുന്ന ലോറൻസ് ചക്കപ്പൻ എന്നിവരാണ് മറ്റു ഇന്ത്യക്കാർ. ബുദൂർ അൽ ഖാൽദിയാണ് സമ്മാനം നേടിയ യുഎഇ സ്വദേശിനി.

ഉറ്റ സുഹൃത്തുമായി ചേർന്നാണ് അജു സമ്മാനാർഹമായ ടിക്കറ്റെടുത്തത്. സമ്മാനം ഇദ്ദേഹവുമായി പങ്കിടും. നേരത്തെ 14 വർഷം യുഎഇയിൽ ജോലി ചെയ്തിരുന്നയാളാണ് രാജേഷ്. പ്രവാസം മതിയാക്കി നാട്ടിൽ കർഷകനായിട്ടും ഭാഗ്യപരീക്ഷണം തുടർന്നു. കഴിഞ്ഞ ആറ് വർഷമായി കൂട്ടുകാരോടൊപ്പം ഭാഗ്യ പരീക്ഷണം നടത്തുന്ന വിഷ്ണു ഇപ്രാവശ്യം സ്വന്തം പേരിലാണ് ടിക്കറ്റെടുത്തത്. സമ്മാനം കൂട്ടുകാരുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു.

English Summary:

Six Indians, including three Malayalis, and a local woman have won 250 grams of 24-carat gold in this month's Big Ticket draw.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT