ദുബായിൽ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ; അന്വേഷണം ആരംഭിച്ച് പൊലീസ്

Mail This Article
×
ദുബായ് ∙ മുഹമ്മദ് ബിൻ സായിദ് റോഡരികിൽ ഗ്ലോബൽ വില്ലേജിന് എതിർവശത്തെ നിർമാണത്തിലുള്ള കെട്ടിടത്തിൽ അഗ്നിബാധ. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് തീ പിടിത്തമുണ്ടായത്. മുകളിലത്തെ രണ്ട് നിലകളിൽ നിന്നാണ് തീയും പുകയുമുയർന്നതെന്ന് അധികൃതർ പറഞ്ഞു.
ജോലി കഴിഞ്ഞ് മടങ്ങുന്നവർ നോമ്പുതുറയ്ക്ക് വീട്ടിലെത്താൻ ധൃതിയിൽ സഞ്ചരിക്കുന്ന റോഡാണിത്. സിവിൽ ഡിഫൻസ് സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീ പിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുന്നു.
English Summary:
Fire broke out in a building under construction site opposite Global Village near Mohammed bin Zayed Road.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.