അജ്മാനിൽ ആദ്യമായി മലയാളി ഈദ് ഗാഹ്

Mail This Article
അജ്മാൻ∙ ഈ വർഷത്തെ ഈദുൽ ഫിത്ർ നമസ്കാരത്തിനായി അജ്മാനിൽ ആദ്യമായി മലയാളികൾക്ക് ഈദ് ഗാഹ് ഒരുങ്ങുന്നു. അജ്മാൻ ഔഖാഫിന്റെ സഹകരണത്തോടെ അൽ ജർഫിലെ ഹാബിറ്റാറ്റ് സ്കൂളിലാണ് മലയാളം ഖുതുബയോടെ ഈദ് ഗാഹ് സജ്ജമാക്കിയിട്ടുള്ളത്.
അജ്മാൻ ഔഖാഫിലെ ഇമാം ജുനൈദ് ഇബ്രാഹിമാണ് പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകുക. രാവിലെ 6.35-നായിരിക്കും പെരുന്നാൾ നമസ്കാരമെന്നും വുദു (വുളൂഅ്) എടുത്ത് മുസല്ലയുമായി എത്തിച്ചേരണമെന്നും സംഘാടകർ അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നമസ്കാരത്തിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിങ് സൗകര്യമുള്ള സ്കൂൾ പരിസരത്തേക്ക് ഷാർജ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ എമിറേറ്റുകളിൽ നിന്നും വേഗത്തിൽ എത്തിച്ചേരാനും സാധിക്കും. കൂടുതൽ വിവരങ്ങൾക്ക്: +971 55 584 8739 (അക്ബർ അലി), +971 58 869 3836 (മുനീബ്).