ബാങ്കുകളുടെ സമ്മാന നറുക്കെടുപ്പുകള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് കുവൈത്ത് സെൻട്രൽ ബാങ്ക്

Mail This Article
കുവൈത്ത് സിറ്റി∙ യാ ഹാല നറുക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ ബാങ്കുകളിൽ നടന്നുവരുന്ന എല്ലാ സമ്മാന നറുക്കെടുപ്പുകളും നിർത്തിവയ്ക്കാൻ ഉത്തരവ്. കുവൈത്ത് സെൻട്രൽ ബാങ്കാണ് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും അടിയന്തര സന്ദേശം നൽകിയത്.
നിലവിൽ പ്രാദേശിക ബാങ്കുകൾ നടത്തിവരുന്ന നറുക്കെടുപ്പിനെക്കുറിച്ച് വിലയിരുത്തി നടപടികൾ സുതാര്യമാണോയെന്ന് പരിശോധിക്കും. ബാങ്കുകൾ ത്രൈമാസം, മാസം, ആഴ്ചകളിൽ കൂടാതെ ദിനംതോറും സമ്മാനങ്ങൾ നൽകുന്ന പദ്ധതികൾ നടത്തിവരുന്നുണ്ട്. സെൻട്രൽ ബാങ്കിന്റെ വിശദമായ അവലോകനത്തിന് ശേഷം മാത്രമേ സമ്മാന നറുക്കെടുപ്പുകൾക്ക് അനുമതി നൽകുകയുള്ളൂവെന്നും സർക്കുലർ വ്യക്തമാക്കുന്നു.