ADVERTISEMENT

ഓണക്കാലം ഒരുമയുടെ ആഘോഷം കൂടിയാണ്. താരങ്ങൾ മുതൽ പ്രേക്ഷകർ വരെ ഈ ഓണം മറക്കാനാകാത്ത നിമിഷങ്ങളാക്കി മാറ്റി. നടൻ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഓണം ഇക്കൂട്ടത്തിൽ വ്യത്യസ്തമായി.

ahana-krishna-family
ahana-krishna-family11
ahana-krishna-family2
ahana-krishna-family1
krishna-kumar-family

 

ahana-krishna-family4
ahana-krishna-family43
ahana-krishna-family423

കേരളീയ വസ്ത്രത്തില്‍ എത്തിയ ഇവർ പിങ്ക്- പര്‍പ്പിള്‍ നിറത്തിലുളള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. അന്നും ഇന്നും മലയാളികൾക്ക് ഒരു പ്രത്യേക ഇഷ്ടക്കൂടുതലുണ്ട് കൃഷ്ണകുമാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും. ചുരുങ്ങിയ ചിത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനം കവരാൻ കൃഷ്ണ കുമാറിന്റെ മകൾ അഹാനയ്ക്കും സാധിച്ചു. ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ വിശേഷങ്ങളൊക്കെ ഈ താരകുടുംബം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇവർ പങ്കുവച്ച ഓണാഘോഷചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 

അഹാനയുടെ ഏറ്റവും പുതിയ ചിത്രമായ ലൂക്ക തിയറ്ററുകളിൽ വലിയ വിജയം നേടിയിരുന്നു. അഹാനയുടെ ഏറ്റവും ഇളയ അനിയത്തിയായ ഹന്‍സികയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.  ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം ഫോളോവേഴ്സുളള താരമാണ് അഹാന.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com